വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച കി​ടി​ല​ൻ സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്.

08:22 am 27/6/2017 ‌ലോ​സാ​ഞ്ച​ല​സ്: ലി​ല്ലി​പ്പു​ട്ടു​കാ​രു​ടെ നാ​ടു​ൾ​പ്പെ​ടെ കൗ​തു​ക​ത്തു​രു​ത്തു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച കി​ടി​ല​ൻ സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്. പെ​ൻ​സി​ലും മ​ഷി​യും ഉ​പ​യോ​ഗി​ച്ച് ഡി​സ്നി വ​ര​ച്ച സ്കെച്ച് ലേ​ല​ത്തി​നു വ​ച്ച​പ്പോ​ൾ 708000 ഡോ​ളർ (ഏ​ക​ദേ​ശം 4.57 കോ​ടി രൂ​പ) ആ​ണ് ലഭിച്ചത്. 1953 സെ​പ്റ്റം​ബ​റി​ലെ ഒ​രു വാ​രാ​ന്ത്യ​ത്തി​ൽ ഡി​സ്നി​യും സു​ഹൃ​ത്ത് ഹെ​ർ​ബ് റൈ​മ​നും ചേ​ർ​ന്നാ​ണു സ്കെ​ച്ച് വ​ര​ച്ച​ത്. ഡി​സ്നി​ലാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ഫ​ണ്ട് സ​മാ​ഹി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​ള​രെ തി​ര​ക്കി​ട്ടാ​ണ് സ്കെ​ച്ച് വ​ര​ച്ച​ത്.

ഇ​​ടു​​ക്കി​​യി​​ൽ ഇ​​ന്നു ജി​​ല്ലാ ​​ഹ​​ർ​​ത്താ​​ൽ.

08:22 am 26/6/2017 ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി​​യി​​ൽ ഇ​​ന്നു ജി​​ല്ലാ ​​ഹ​​ർ​​ത്താ​​ൽ. എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം യൂ​​ണി​​യ​​നു​​ക​​ളാ​​ണ് ആ​​ഹ്വാ​​നം​​ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​ വ​​രെ​​യാ​ണു ഹ​​ർ​​ത്താ​​ൽ. ഞാ​​യ​​റാ​​ഴ്ച നെ​​ടു​​ങ്ക​​ണ്ടം ശാ​​ഖാ യോ​​ഗ​​ത്തി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒൗ​​ദ്യോ​​ഗി​​ക പാ​​ന​​ൽ വി​​ജ​​യി​​ച്ച​​തി​​നെ​​ത്തുട​​ർ​​ന്ന് പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ ഓ​​ഫീ​​സി​​നു​​ നേ​​രേ അ​​ക്ര​​മം ന​​ട​​ത്തു​​ക​​യും ക്ഷേ​​ത്ര​​ത്തി​​നു​​നേ​​രേ ക​​ല്ലെ​​റി​​യു​​ക​​യും ചെ​​യ്തെ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ട്രംപ് ഭരണകൂടം ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​നു​ള്ള നി​രോ​ധ​നം യുഎസ്

08:20 am 27/6/2017 വാ​ഷിം​ഗ്ട​ൺ: ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ട്രംപ് ഭരണകൂടം ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​നു​ള്ള നി​രോ​ധ​നം യുഎസ് സു​പ്രീം കോ​ട​തി ഭാ​ഗി​ക​മാ​യി നീ​ക്കി. യാ​ത്രാ​വി​ല​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് നീ​തി​ന്യാ​യ വ​കു​പ്പ് സു​പ്രീം കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി. അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന വൈ​റ്റ് ഹൗ​സ് ആ​വ​ശ്യം കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക‍​യാ​യി​രു​ന്നു. യാ​ത്രാ​വി​ല​ക്ക് ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്ക​ണ​മോ റ​ദ്ദാ​ക്ക​ണോ എ​ന്ന വി​ഷ​യം ഒ​ക്‌​ടോ​ബ​റി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. നേ​ര​ത്തേ, ആ​റു മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ട്രം​പ് Read more about ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ട്രംപ് ഭരണകൂടം ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​നു​ള്ള നി​രോ​ധ​നം യുഎസ്[…]

പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ 2017 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍

08:18 am 27/6/2017 പ്ലെയിനോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താമത് തിരുനാള്‍ മഹാമഹം 2017 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഈവര്‍ഷത്തെ പെരുന്നാളില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. ജൂണ്‍ 30-ന് വെള്ളിയാഴ്ചയും ജൂലൈ ഒന്നാം തീയതി ശനിയാഴ്ചയും Read more about പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ 2017 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ

08:16 am 26/7/2017 ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാള്‍ ഭക്ത്യാഡംഭപൂര്‍വ്വം നടത്തപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണി- വി. കുര്‍ബാന- നൊവേന. റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ (രൂപതാ പ്രൊക്യുറേറ്റര്‍) മുഖ്യകാര്‍മികത്വം വഹിക്കും. ജൂലൈ 1 ശനി- രാവിലെ 8.30 വി. കുര്‍ബാന- റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (സെന്റ് മേരീസ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ[…]

ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയത്: ഡൊണാള്‍ഡ് ട്രംപ്

08:13 am 27/6/2017 വാഷിങ്ടന്‍: ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നല്‍കി. മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്–മോദി ചര്‍ച്ച. ഇതിനുശേഷം ഉഭയകക്ഷി പ്രതിനിധി Read more about ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയത്: ഡൊണാള്‍ഡ് ട്രംപ്[…]

സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയ്ക്ക് പുതിയ ഭരണസമിതി

08:12 am 27/6/2017 – ബേബിച്ചന്‍ പൂഞ്ചോല ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍െറ നാമധേയത്തിലുള്ള സീറോ-മലബാര്‍ ഇടവകയില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. ജോര്‍ജ് മുണ്ടിയാനി, ബേബി ആന്‍റ്റണി എന്നിവരാണ് കൈക്കാരന്മാര്‍. ടോം വി. തോമസ് പാരീഷ് സെക്രട്ടറി. ഇവരോടൊപ്പം ഇടവകയിലെ വിവിധ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും ഭക്തസംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെട്ട 14 അംഗ പാരീഷ് കൗണ്‍സിലിന് വികാരി ഫാ. സോജു തെക്കിനേത്ത് രൂപം നല്‍കി. രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍െറ അംഗീകാരത്തോടുകൂടി ജൂണ്‍ 11-ാം Read more about സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയ്ക്ക് പുതിയ ഭരണസമിതി[…]

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 7, 8, 9 തീയതികളില്‍

08:12 am 27/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ഭാരതത്തിë വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിêനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്, Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 7, 8, 9 തീയതികളില്‍[…]

ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു

8:11 am 27/6/2017 ന്യൂയോര്‍ക്ക്: വിസ ക്രമക്കേട് കേസില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന് പത്തുലക്ഷം ഡോളര്‍ പിഴ നല്കാന്‍ ഐ.ടി കമ്പനിയായ ഇന്‌ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യു.എസ് ഡോളര്‍ നല്കി പ്രശ്‌നം പരിഹരിക്കാമെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ടി ഷനേഡര്‍മാന്‍ ഉത്തരവിട്ടു. ഇന്‌ഫോസിസിന്റെ ന്യൂയോര്‍ക്ക് ജോലിക്കാരുടെ നികുതി നല്കിയില്ലെന്നും യു.എസ് വിസ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് 2010 – 11 -ല്‍ ഫയല്‍ ചെയ്തിരുന്ന കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു കൊണ്ടായിരിരുന്നു ഈ വിധി തീര്‍പ്പ് Read more about ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളര്‍ പിഴ കെട്ടിവെച്ചു[…]

സ്റ്റീവനേജില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്

08:10 am 27/6/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ സ്റ്റീവനേജ് : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും ആയ വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.സഭ കടമുള്ള ദിനമായി ആചരിക്കുന്ന,വിശ്വാസത്തില്‍ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, സൗത്ത്വാര്‍ക്ക് അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ.ഫാ. ഹാന്‍സ് നേതൃത്വം നല്‍കും. ജൂലൈ Read more about സ്റ്റീവനേജില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്[…]