ജോര്‍ജ് ഈപ്പന്‍ ഡാലസില്‍ നിര്യാതനായി

07:22 pm 12/5/2017 – ഷാജി രാമപുരം ഡാലസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം മുന്‍ ഉദ്യോസ്ഥനുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്‍(പൊടിയപ്പന്‍ 85) നിര്യാതനായി.മാര്‍ത്തോമ സഭയുടെ അറ്റ്ലാന്റാ ഇടവകയുടെ സ്ഥാപകാംഗമായ പരേതന്‍ 23 വര്‍ഷത്തെ അറ്റ്ലാന്റായിലെ പ്രവാസ ജീവിതത്തിനുശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പുലിയൂര്‍ ചക്കാലയില്‍ അമ്മിണി ഈപ്പന്‍ ആണ് ഭാര്യ. ജോര്‍ജ്(ഡാലസ്) മകനും, ഗിഫ്റ്റി(ഡാലസ്) മകളും, കുന്നംകുളം പുലിക്കോട്ടില്‍ മോനി ജയിക്കബ് മരുമകനും, തിരുവല്ല കാവുംഭാഗം Read more about ജോര്‍ജ് ഈപ്പന്‍ ഡാലസില്‍ നിര്യാതനായി[…]

കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി

07:20 pm 12/5/2017 ന്യൂജേഴ്സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) സംഘടിപ്പിക്കുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫ് നടത്തപ്പെട്ടു, ന്യൂ യോര്‍ക്ക് സിറ്റിയുടെ വര്‍ണ മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കാന്‍ജ് ഒരുക്കിയ ഇദംപ്രഥമ ന്യൂ യോര്‍ക്ക് ക്രൂയിസ് നൈറ്റ് കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് വേദിയായി, 2017 ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാന്‍ജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം നടക്കുന്നത്, ന്യൂ ജേഴ്സിയിലുള്ള Read more about കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി[…]

ഡാലസ് പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി

07:19 pm 12/5/2017 ഡാലസ് : കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഡാലസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം മേയ് 7 (ഞായറാഴ്ച) ന് നടന്നു. നോര്‍ത്ത് സ്റ്റെമ്മന്‍സ് ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടനസമ്മേളനം. പാസ്റ്റര്‍ കെ. വി. തോമസിന്റെ പ്രാരംഭ പ്രാര്‍ഥനയ്ക്കുശേഷം ജോര്‍ജ് ടി. മാത്യുവിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. റൈറ്റേഴ്‌സ് ഫോറം െചയര്‍മാന്‍ തോമസ് മുല്ലയ്ക്കല്‍ ആമുഖപ്രസംഗവും സെക്രട്ടറി രാജു തരകന്‍ (എക്‌സ്പ്രസ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍) സ്വാഗതവും മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. Read more about ഡാലസ് പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]

മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ

07:18 pm 12/5/2017 ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് 6 ശനിയാഴ്ച്ച ഈ ഇടവകയിലെ കുട്ടികള്‍ക്കായി വളരെ ചിട്ടയോടെയും ഭംഗിയായും യുവജനോത്സവം നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ചുനടന്ന കലാമത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എമ്മ കാട്ടൂക്കാരന്‍ കാലാതിലകമായും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പീറ്റര്‍ വടക്കുംചേരി കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കലാപ്രതിഭയായി വിജയകിരീടംചൂടിയ ഈ കൊച്ചു കലാകാരി ലിബേര്‍ട്ടിവില്ലില്‍ താമസിക്കുന്ന സന്തോഷ്- ലിനറ്റ് കാട്ടൂക്കാരന്റെ പുത്രിയാണ്. ഗ്ലെന്‍വ്യൂവില്‍ താമസക്കാരായ Read more about മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ[…]

വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമാ സഭാ സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31

07:17 pm 12/5/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് മാര്‍ത്തോമാ സഭയുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമുള്ളവരുടെ പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ ഇടവക വികാരിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം 2017 മെയ് 31 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് അറിയിച്ചു. എം ബി ബി എസ്, ബി പി റ്റി, ഭി എസ് സി ഡയാലിസ് ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിനാണ് മാര്‍ത്തോമാ സഭാ Read more about വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമാ സഭാ സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31[…]

പിസിനാക്ക് 2017: മുഖ്യ പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും പ്രമുഖ പ്രാസംഗികരും എത്തുന്നു

7:16 pm 12/5/2017 – രാജന്‍ ആര്യപ്പള്ളില്‍ ഒഹായോ: ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ കൊളമ്പസ് ഓഹായൊയിലെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ & ഗ്രെയിറ്റര്‍ കൊളമ്പസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 35-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് മുഖ്യപ്രാസംഗികരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥി പ്രാസംഗികരും എത്തുന്നു. മുഖ്യ പ്രാസംഗീകരായ റവ. പാറ്റ് ഷാറ്റ്‌സലീന്‍, റവ. ലാഫായത്ത് സ്‌കെയില്‍, റവ. ഫില്‍ വിക്കാം എന്നിവരെ ക്കൂടാതെ, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഏറ്റവും ശ്രദ്ധേയരും പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗകരുമായ Read more about പിസിനാക്ക് 2017: മുഖ്യ പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും പ്രമുഖ പ്രാസംഗികരും എത്തുന്നു[…]

പീറ്റ്ബുളിന്റെ ആക്രമണം: പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടു

07:15 pm 12/5/2017 – പി. പി. ചെറിയാന്‍ ലാസവേഴ്സ്: വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടതായി ലാസ്വേഴ്സ് ക്ലാര്‍ക്ക് കൗണ്ടി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.മെയ് 8 തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണ് വെസ്റ്റ് ബ്രിലൈന്റ് പ്രെയ്റി കോര്‍ട്ടിലെ 9100 ബ്ലോക്കില്‍ തലക്ക് ഗുരിതരമായി പരിക്കേറ്റ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു. സങ്കര വര്‍ഗ്ഗത്തില്‍ പെട്ട ഒമ്പത് വയസ്സ് പ്രായമുള്ള പിറ്റ്ബുളാണ് കുട്ടിയെ അക്രമിച്ചതെന്ന് കൗണ്ടി Read more about പീറ്റ്ബുളിന്റെ ആക്രമണം: പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടു[…]

ജര്‍മന്‍ ചാന്‍സലറെ സന്ദര്‍ശിക്കാന്‍ മലയാളി വിദ്യാര്‍ഥിയും

07:14 pm 12/5/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ബെര്‍ലിനില്‍ ജര്‍മന്‍ഭാഷ പഠിക്കാനും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്താനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിസംഘത്തില്‍ ഒരു മലയാളിയും. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചൈതന്യന്‍ ബി.പ്രകാശിനാണ് ഈ അവസരം കിട്ടിയത്. ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റിറ്റ}ട്ട് രാജ്യത്തുനിന്നു തിരഞ്ഞെടുത്ത 30 കുട്ടികളില്‍ ഏക മലയാളിയാണ് ചൈതന്യന്‍. ഇന്ത്യയിലെ 14 വയസ്സുവരെയുള്ള ജര്‍മന്‍ ഭാഷാവിദ്യാര്‍ഥികള്‍ക്കിടിയില്‍ നടത്തിയ മത്സരത്തില്‍ നിന്നാണ് ചൈതന്യനെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഗൊയ്‌ഥെ Read more about ജര്‍മന്‍ ചാന്‍സലറെ സന്ദര്‍ശിക്കാന്‍ മലയാളി വിദ്യാര്‍ഥിയും[…]

ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ ​ ഹൈകോടതി.

6:33 pm 12/5/2017 ലഖ്​നൊ: ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ അലഹബാദ്​ ഹൈകോടതി. പഴയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ പുതുക്കി നൽകണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരി​​​​െൻറ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍കൗലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അധികാരമേറ്റതിന്​ പിന്നാലെ സംസ്​ഥാനത്ത്​ വ്യാപകമായി അറവുശാലകളും മാംസ വിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു. Read more about ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ ​ ഹൈകോടതി.[…]

കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

06:30 pm 12/5/2017 കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം നാലോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.