ഇടി മിന്നലേറ്റ് ഒരാള്‍ മരിച്ചു.

10:19 am 11/5/2017 കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ ഇടി മിന്നലേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി പി സന്തോഷ് (35)ആണ് മരിച്ചത്. ബന്ധു വീട്ടിലെ വരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

എസ്ബിഐ സൗജന്യ എടിഎം സർവീസ് നിർത്തലാക്കുന്നു.

10:13 am 11/5/2017 ന്യൂഡൽഹി: ഇനി മുതൽ ഓരോ എടിഎം ഇടപാടുകൾക്കും 25 രൂപ ഈടാക്കാൻ എസ്ബിഐ തീരുമാനിച്ചു. മൂഷിഞ്ഞ നോട്ട് മാറ്റാനും സർവീസ് ചാർജ് നൽകേണ്ടി വരുമെന്നാണ് വിവരം. ജൂൺ ഒന്നു മുതൽ സർവീസ് ചാർജ് നിലവിൽ വരും.

ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചു

10:11 am 11/5/2017 ശ്രീനഗർ: ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.

ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം.

08:08 am 11/5/2017 കാ​ൺ​പു​ർ: അ​വ​സാ​ന​ക്കാ​രെ​ന്ന നാ​ണ​ക്കേ​ട്​ ഒ​ഴി​വാ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം. 196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ ഡൽഹി ശ്രേയസ്​ അയ്യരുടെ (57 പന്തിൽ 96) വെടിക്കെട്ടി​​​െൻറ കരുത്തിലാണ്​ അഞ്ചാം ജയം സ്വന്തമാക്കിയത്​. സ്​കോർ: ഗുജറാത്ത്​ 195/5 (20), ഡൽഹി 197/8 (19.4). അത്ര നല്ല തുടക്കമായിരുന്നില്ല ഡൽഹിയുടേത്​. സ്​കോർബോർഡിൽ 15 റൺസെത്തിയപ്പോഴേക്കും സഞ്​ജു സാംസണും (11) ഋഷഭ്​​ പന്തും (നാല്​) മടക്കയാത്ര നടത്തി. മൂന്നാം വിക്കറ്റിൽ കരുൺ നായരെ (15 Read more about ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ക്ക്​ ജ​യം.[…]

യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു –

08:07 am 11/5/2017 പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ എയര്‍ഫോഴ്സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്. ഹൗസ് പ്രതിനിധി(റിപ്പബ്ലിക്കന്‍)ഹെതര്‍ വില്‍സന്(57) സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇന്ന്(മെയ്8) തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ ഹെതറിന് 76 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 22 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഏറ്റവും ഉയര്‍ന്ന സീനിയര്‍ സിവിലിയന്‍ തസ്തികയില്‍ നിയമിതനായ ഹെതര്‍ യു.എസ്.എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നു ബിരുദമെടുത്ത 2013 മുതല്‍ സൗത്ത് ഡെക്കോട്ട് മൈന്‍സ് ആന്റ് ടെക്നോളജി സ്ക്കൂള്‍ പ്രസിഡന്റായി Read more about യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു –[…]

റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

08:06 am 11/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ്് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് സംഘടനയുടെ സ്ഥാപകന്‍ ജസ്ദീപ് സിംഗ് സ്വാഗതം ചെയ്തു.മത സ്വാതന്ത്രം സംരക്ഷിക്കുമെന്ന ട്രമ്പിന്റെ പ്ര്ഖ്യാപനം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത് സര്‍വ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ജസ്ദീപ് സിംഗ് പറഞ്ഞു. തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളേയോ, സ്ഥാനാര്‍ത്ഥികളേയോ പിന്തുണക്കുന്നതിന്റെ Read more about റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു[…]

കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ചേ​രും.

08:01 am 11/5/2017 നെ​ടു​മ്പാ​ശ്ശേ​രി: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ർ​വി​സ്​ ക​രി​പ്പൂ​രി​ൽ​നി​ന്നു​ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് സം​സ്​​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദു​കു​ഞ്ഞ് മൗ​ല​വി വ്യ​ക്ത​മാ​ക്കി. 11,197 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇ​തു​വ​രെ ഹ​ജ്ജി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. 1000 പേ​രു​ടെ വെ​യി​റ്റി​ങ്​ ലി​സ്​​റ്റും ത​യാ​റാ​ക്കി. ഇ​പ്പോ​ൾ രാ​ജ്യ​ത്തെ മു​സ്​​ലിം ജ​ന​സം​ഖ്യ​യു​ടെ മാ​ന​ദ​ണ്ഡ​ത്തി​ൽ 1000 പേ​ർ​ക്ക് ഒ​രാ​ൾ എ​ന്ന നി​ല​ക്കാ​ണ് അ​നു​പാ​തം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നു​പ​ക​രം ഓ​രോ സം​സ്​​ഥാ​ന​ത്തു​നി​ന്നു​മു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി Read more about കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ചേ​രും.[…]

യു​വ സൈ​നി​ക​ൻ ഉ​മ​ര്‍ ഫ​യാ​സി​നെ കൊ​ന്ന​വ​രോ​ട് പ​ക​രം​ചോ​ദി​ക്കു​മെ​ന്ന് സൈ​ന്യം.

08:00 am 11/5/2017 ന്യൂ​ഡ​ല്‍​ഹി: കാ​ഷ്മീ​രി യു​വ സൈ​നി​ക​ൻ ഉ​മ​ര്‍ ഫ​യാ​സി​നെ കൊ​ന്ന​വ​രോ​ട് പ​ക​രം​ചോ​ദി​ക്കു​മെ​ന്ന് സൈ​ന്യം. ഇ​ക്കാ​ര്യം ഫ​യാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ്. ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​വ​രെ വെ​റു​തെ​വി​ടി​ല്ലെ​ന്ന് ല​ഫ്. ജ​ന​റ​ൽ അ​ഭ​യ് കൃ​ഷ്ണ പ​റ​ഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലെ ഹെ​ർ​മ​ൻ പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഫ​യാ​സി​നെ (22) കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​മാ​സ​ക​ലം വെ​ടി​യു​ണ്ട ത​റ​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ ഫ​യാ​സി​നെ ഭീ​ക​ര​ർ ബാ​ത്പു​ര​യി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ൽ​ഗാം സ്വ​ദേ​ശി​യാ​ണ് ഫ​യാ​സ്. ചൊ​വ്വാ​ഴ്ച Read more about യു​വ സൈ​നി​ക​ൻ ഉ​മ​ര്‍ ഫ​യാ​സി​നെ കൊ​ന്ന​വ​രോ​ട് പ​ക​രം​ചോ​ദി​ക്കു​മെ​ന്ന് സൈ​ന്യം.[…]

പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.

07:59 am 11/5/2017 പാരീസ്: ഫ്രാൻസ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന്‍റെ വിജയത്തിനു പിന്നാലെ നിലവിലെ സർക്കാർ രാജിവച്ചു. പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ മാക്രോണിന്‍റെ വിജയ ശേഷമുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഭരണഘടനാ കൗൺസിൽ മാക്രോണിന്‍റെ തെരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനേത്തുടർന്നാണ് ഇത്. നിലവിലെ പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം. ഭരണഘടനാ കൗൺസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മാക്രോണിന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയെന്നും റിപ്പബ്ലിക്കൻ Read more about പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.[…]

റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.

07;55 am 11/5/2017 വാഷിംഗ്ടൺ: റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അതിർത്തി തർക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇരു നേതാക്കളും തമ്മിൽ പ്രധാനമായും ചർച്ച ചെയ്തത്. സിറിയൻ വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിറിയൻ പ്രശ്നത്തിൽ ബാഷർ അൽ അസാദിന്‍റെ നിലപാടുകൾ Read more about റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.[…]