സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.

10:54 am 21/4/2017 ഷിംല: ഹിമാചൽ പ്രദേശിലെ ജേപി വിവര സാങ്കേതിക സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അന്പതോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച വിദ്യാർഥികൾക്കു വിതരം ചെയ്ത ഉച്ചഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല.

10:49 am 21/4/2017 കൊച്ചി: പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഏപ്രില്‍ 23-നു ഞായറാഴ്ച

10:44 am 21/4/2017 മയാമി: കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഫൊറോന ദേവാലയത്തില്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഉയിര്‍പ്പ് തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്റെ അപരിമേയമായ കരുണയെ അനുസ്മരിക്കുന്ന സുദിനമാണ്. പുതുഞായറാഴ്ച ദിവ്യകാരുണ്യ മഹത്വത്തിനായുള്ള തിരുനാളായി സഭ ആചരിക്കുന്നു. ദിവ്യകാരുണ്യ ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന് വിശുദ്ധ ഫൗസ്റ്റീനായോട് ദൈവം വെളിപ്പെടുത്തി കൊടുത്തതു മുതലാണ് കരുണയുടെ നൊവേനയ്ക്കും ജപമാലയ്ക്കും കൂടുതല്‍ പ്രചാരം ലഭിച്ചത്. ഡിവൈന്‍ മേഴ്‌സി ജപമാലയും, നൊവേനയും ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കുവാന്‍ ഇടയാകുമെന്നു സഭ Read more about ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഏപ്രില്‍ 23-നു ഞായറാഴ്ച[…]

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ തിരുനാള്‍ 21, 22, 23 തീയതികളില്‍

10:44 am 21/4/2017 ഫ്രാന്‍സിസ് തടത്തില്‍ ന്യൂ ജേഴ്‌സി: പാറ്റേഴ്‌സണിലുള്ള സെന്റ്‌ജോര്‍ജ് സിറോ മലബാര്‍ഇടവക പള്ളിയില്‍ തിരുന്നാള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുന്നു. വെള്ളിയാഴ്ച് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചുലദീഞ്ഞുംതുടര്‍ന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്ടി കൊടി ഉയര്‍ത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്. കൊടിയേറ്റത്തിന് ശേഷം പള്ളി ഓഡിറ്റോറിയത്തില്‍ ലളിത ഭക്ഷണവും ഉണ്ടായിരിക്കും. ശനിയാഴ്ച്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ. ജോണി തോമസ് സിഎംഐ മുഖ്യ കാര്‍മ്മികനായിരിക്കും. വികാരി Read more about പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ തിരുനാള്‍ 21, 22, 23 തീയതികളില്‍[…]

ഐ എസ് ബന്ധം: പത്തുേപരെ പിടികൂടി.

07:51 am 21/4/2017 മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലായി പൊലീസ് നടത്തിയ റെയ്ഡിൽ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തുേപരെ പിടികൂടി. ഇതിൽ നാല് പേരെടു അറസ്റ്റ് രേഖപ്പെടുത്തി. ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കുറ്റം ചുമത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുംബൈ, ജലന്ധർ (പഞ്ചാബ്), നാർകാഷിയഗഞ്ച് (ബിഹാർ), മുസാഫർ നഗർ, ബിജ്നൂർ (യു.പി), ന്യൂഡൽഹി എന്നീ നഗരങ്ങളിലാണ് തീവ്രവാദ വിരുദ്ധ സേനയുടെയും (എ.ടി.എസ്) അതാത് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും സംയുക്ത നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പിടികൂടപ്പെട്ടവർ യു.പി, മുംബൈ, പഞ്ചാബ്, ബിഹാർ Read more about ഐ എസ് ബന്ധം: പത്തുേപരെ പിടികൂടി.[…]

വി​പ്രോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ന്നു.

07:48 am 21/4/2017 ന്യൂ​ഡ​ൽ​ഹി: വി​പ്രോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ന്നു. 600 പേ​രെ അ​ടി​യ​ന്ത​ര​മാ​യി പി​രി​ച്ചു​വി​ടാ​നാ​ണ് ക​ന്പ​നി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ലി​യി​ലെ പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പി​രി​ച്ചു​വി​ട​ൽ എ​ന്നാ​ണു ക​ന്പ​നി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ന​ട​പ​ടി നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​രോ​ട് അ​വ​ധി​യി​ൽ പോ​കാ​നാ​ണ് ക​ന്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പി​രി​ച്ചു​വി​ടു​ന്ന​വ​രു​ടെ എ​ണ്ണം 2000ൽ ​അ​ധി​ക​മാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ഐ​ടി ക​ന്പ​നി​ക​ളോ​ട് ലോ​ക​ത്താ​ക​മാ​നം ഉ​ണ്ടാ​യി​ട്ടു​ള്ള കാ​ഴ്ച​പ്പാ​ടി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന വി​പ്രോ ന​ട​പ​ടി​യെ​ന്നും നി​രീ​ക്ഷ​ണ​മു​ണ്ട്. യു​എ​സ്, സിം​ഗ​പ്പു​ർ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വി​ദേ​ശ ക​രാ​ർ ജീ​വ​ന​ക്കാ​ർ വീ​സ Read more about വി​പ്രോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ന്നു.[…]

കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ.

07:44 am 21/4/2017 മുംബൈ: മോഹൻലാലിനെതിരെ ആക്ഷേപശരങ്ങളുതിർത്ത ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാന് ‘മല്ലു സൈബർ സോൾജിയേഴ്സി’െൻറ വമ്പൻ തിരിച്ചടി. കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ സോൾജിയേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗൂഗ്ൾ അക്കൗണ്ടും ഇ-മെയിൽ വിലാസവും ഹാക്കർമാർ സ്വന്തമാക്കി. യൂട്യൂബിലൂടെ പരസ്യ വരുമാനം കിട്ടുന്ന അക്കൗണ്ടും പൂട്ടിച്ചു. കഴിഞ്ഞദിവസം മോഹൻലാൽ ആരാധകരുടെ കടുത്ത തെറിവിളി കേട്ട കെ.ആർ.കെ വ്യാഴാഴ്ചയും അടങ്ങിയിരുന്നില്ല. ഒരു സിനിമയിലെ മോഹൻലാലി‍െൻറ Read more about കെ.ആർ.കെയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ‘മല്ലു സൈബർ.[…]

യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് പിഴ.

07:41 am 21/4/2017 വാഷിങ്ടൺ: യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളർ പിഴയടക്കാൻ ഉത്തരവ്. റോസ് ഇൻറർനാഷനൽ ആൻഡ് െഎ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാൻഷു ഭാട്ടിയക്കാണ് നിർദേശം ലഭിച്ചത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിൻഗ്വാളിെൻറ പരാതിയിൽ 2016 ആഗസ്റ്റിലാണ് തൊഴിൽവകുപ്പ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. വകുപ്പിെൻറ വേജ് ആൻഡ് അവർ ഡിവിഷൻ നടത്തിയ അന്വേഷണത്തിൽ നിൻഗ്വാളിന് ഭാട്ടിയ മതിയായ ശമ്പളം നൽകിയില്ലെന്നും അവരോട് മോശമായി പെരുമാറിയതായും കണ്ടെത്തുകയായിരുന്നു. Read more about യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് പിഴ.[…]

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ കൗ​മാ​ര​ക്കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി.

07:40 am 21/4/2017 നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ സി​വി​ൽ ലൈ​ൻ​സ് ഏ​രി​യ​യി​ലെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലാ​ണ് പ​തി​നേ​ഴു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം 14നാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഗി​ട്ടി​ക​ദം സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് ഭ​ഗ​ത്(44), ര​ജ​ത് മാ​ദ്രെ(19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്കു മു​ൻ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​ണ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഭ​ഗ​ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ Read more about എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ കൗ​മാ​ര​ക്കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി.[…]

പാരീസിലെ ചാന്പ്സ് എലീസിലുള്ള കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

07:37 am 21/4/2017 പാരീസ്: സെൻട്രൽ പാരീസിലെ ചാന്പ്സ് എലീസിലുള്ള വ്യാപാര മേഖലയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ സുരക്ഷാ സേന വധിച്ചു. അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാദ് പറഞ്ഞു. സംഭവത്തെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞു. എന്നാൽ ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് Read more about പാരീസിലെ ചാന്പ്സ് എലീസിലുള്ള കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.[…]