ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു

9:02 pm 20/5/2017 റിയാദ് : ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള അയൂബ് കരൂപടന്നയുടെ നേതൃത്തത്തില്‍ റിയാദില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യുണിറ്റ് രൂപികരിച്ചു 2017 ഏപ്രില്‍ 14 വിഷുവിനു രൂപം കൊണ്ട സംഘടനയുടെ പ്രഥമ ജനറല്‍ ബോഡി യോഗം മെയ് 19 ന് ബത്ത ഷിഫ അല്‍ ജസ്സിറയില്‍ വെച്ച് നടത്തപെട്ടു യോഗം പി എം എഫ് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു.നിരവധി ജീവകാരുണ്യ സംഘടനകള്‍ റിയാദിലുടെങ്കിലും Read more about ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു[…]

മറിയാമ്മ ജോസഫ് നിര്യാതയായി

09:00 pm 20/5/2017 പിറവം: കുഴിക്കാട്ടുമനയ്ക്കല്‍ പരേതനായ എം.സി. ജോസഫിന്റെ (മുള്ളംകുഴിയില്‍) ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് പിറവം ഹോളികിംഗ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: സൈമണ്‍ (റിട്ട.ബിഎസ്എന്‍എല്‍), ഗ്രേസി, വത്സ (ഇരുവരും ചിക്കാഗോ), രാജു ജോസഫ് (റിട്ട. ന്‍സിഫ് കോടതി ആലുവ), സിസിലി (ചിക്കാഗോ), റാണി ജോസഫ് (ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എറണാകുളം). മരുമക്കള്‍: ജോസഫ് ആലപ്പാട്ട് മ്രാല, മാത്യു കുളങ്ങരപറന്പില്‍ പുളിങ്കുന്ന് (ഇരുവരും ചിക്കാഗോ), ബീന ഇഞ്ചേനാട്ട് (ഫിലാഡെല്‍ഫിയ), ജോസ് കുടിലില്‍ Read more about മറിയാമ്മ ജോസഫ് നിര്യാതയായി[…]

സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി​യു​ടെ ന​ട​പ​ടി ധീ​ര​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

06:59 pm 20/5/2017 തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി​യു​ടെ ന​ട​പ​ടി ധീ​ര​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പെ​ൺ​കു​ട്ടി​ക്ക് സ​ർ​ക്കാ​ർ എ​ല്ലാ വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ സ്വാ​മി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദം അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധം ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ കൊ​ക്കൊ​ള്ളും. ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്ത കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഹസൻ റുഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

06:57 pm 20/5/2017 ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഹസൻ റുഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇറാൻ സ്റ്റേറ്റ് ടിവിയാണ് ഈ വാർത്ത പുറത്ത് വിട്ടത്. 56 മില്യൺ പേർക്ക് വോട്ടവകാശമുള്ളതിൽ 40 മില്യൺ ആളുകളാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. മുഖ്യ എതിരാളിയായ ഇബ്രാഹിം റെയ്സി വൻമാർജിനിലാണ് റുഹാനി പരാജയപ്പെടുത്തിയതെന്നാണ് വിവരങ്ങൾ.

മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്നും : കുമ്മനം

06:56 pm 20/5/2017 തിരുവനന്തപുരം: സംസ്ഥാനത്ത് ദുർഭരണത്തിന്‍റെ ഒരു വർഷമാണ് കടന്നു പോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമസ്ത മേഖലകലിലും ഇടത് സർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർഷിക ദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍​ണം.

06:55 pm 20/5/2017 ഷാം​ഗ്ഹാ​യി: സ്റ്റേ​ജ് വ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കോ​മ്പൗ​ണ്ട് ടീം ​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​ഷേ​ക് വ​ർ​മ, ചി​ന്ന രാ​ജു ശ്രീ​ധ​ര്‍, അ​മ​ന്‍​ജീ​ത് സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ‌സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. കൊ​ളം​ബി​യ​യെ 226-221ന് ​പ​ജാ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണം നേ​ടി​യ​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് മെ​ഡ​ൽ നേ​ടാ​നാ​യി​ല്ല. വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ കൊ​റി​യ സ്വ​ര്‍​ണ​വും ഡെ​ന്‍​മാ​ര്‍​ക്ക് വെ​ള്ളി​യും റ​ഷ്യ വെ​ങ്ക​ല​വും നേ​ടി.

വിമാന യാത്ര ചെലവ്​ കുറയും

02:08 pm 20/5/2017 ന്യൂഡൽഹി: രാജ്യത്ത്​ എകീകൃത നികുതി സംവിധാനം നിലവിൽ വരുന്നതോടെ വിമാന യാത്ര ചെലവ്​ കുറയും. ജൂലൈ ഒന്നു മുതൽ നിലവിൽ വരുന്ന ജി.എസ്​.ടിയിൽ അഞ്ച്​ ശതമാനം നികുതിയാണ്​ ഇക്കോണമി ക്ലാസിലെ വിമാന ടിക്കറ്റുകൾക്ക്​ ചുമത്തിയിരിക്കുന്നത്​. ഇതിന്​ മുമ്പ്​ ഇത്​ ആറ്​ ശതമാനമായിരുന്നു. എന്നാൽ ബിസിനസ്​ ക്ലാസിലെ യാത്രക്ക്​ ചെലവേറും. ബിസിനസ്​ ക്ലാസിലെ ടിക്കറ്റുകൾക്കുള്ള നികുതി 9 ശതമാനത്തിൽ നിന്ന്​ 12 ശതമാനമായി വർധിക്കും. ഇക്കോണമി ക്ലാസിലുള്ള യാത്രക്ക്​ കുറഞ്ഞ നികുതി ചുമത്താനുള്ള സർക്കാർ Read more about വിമാന യാത്ര ചെലവ്​ കുറയും[…]

ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നാലു പേർ മരിച്ചു.

02:07 pm 20/5/2017 ലക്നോ: ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. ബാന്ദയിലെ ബസ്പുര- ഭാത റോഡിലൂടെ പോവുകയായിരുന്ന ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബസ് പോസ്റ്റിലിടിച്ചതിനു പിന്നാലെ വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. 11000വോൾട്ടുള്ള വൈദ്യുതികമ്പിയാണ് ബസിനു മുകളിലേക്ക് വീണത്. സംഭവത്തിൻ 15 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി.

02;06 pm 20/5/2017 വാഷിംഗ്ടൺ: ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി. അമേരിക്കയിലെ ഹൊനോലുലു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാപ്ടോപുമായി ഇയാൾ കോക്പിറ്റിന്‍റെ വാതിലിനടുത്ത് എത്തുകയും കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം. യാത്രക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അമേരിക്കൻ ഗതാഗത സുരക്ഷാ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. മാർച്ചിൽ, അമേരിക്കയിലെ വിമാനങ്ങളിൽ ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പടുത്തിയിരുന്നു. സുരക്ഷാകാരമങ്ങൾ Read more about ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി.[…]

ഹമാചൽപ്രദേശിൽ വീണ്ടും ഭൂചലനമുണ്ടായി.

2:04 pm 20/5/2017 ഷിംല: ഹിമാചൽപ്രദേശിലെ ചംബ ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 9.11നാണ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. വെള്ളിയാഴ്ച 2.8ഉം 4.5ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളായിരുന്നു ഉണ്ടായത്.