നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം

01:08pm 4/5/2016 ആര്‍ ജ്യോതിലക്ഷ്മി വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു. സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു വിശേഷിപ്പിക്കുന്നത്. അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും. ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും, അല്ലാത്തവരുമായവര്‍ ഇറങ്ങി പുറപ്പെടാത്തതു. ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം Read more about നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം[…]

പ്രതികരണങ്ങള്‍ വിരല്‍തുമ്പില്‍ ഒതുങ്ങുമ്പോള്‍ ജിഷമാര്‍ ആവര്‍ത്തിക്കപ്പെടും

10:01am 4/3/2016 കെ.പി വൈക്കം പ്രതികരണ ശേഷിയുള്ള സമൂഹം വളര്‍ന്നുവരണമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ആഹ്വാനം ചെയ്യുന്ന നമ്മുടെ സമൂഹത്തിന്റെ പ്രതികരണ ശേഷി വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങുമ്പോള്‍ ഇവിടെ നിര്‍ഭയമാരും ജിഷമാരും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ലജ്ജകൊണ്ട് തലകുനിക്കുക, മനസാക്ഷിയെ ഉണര്‍ത്തുക, ഈ നാട്ടില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ പലയിടങ്ങളിലും വായിച്ചു. സത്യത്തില്‍ ഇതൊക്കെ കേട്ട് ആരാണ് ലജ്ജിക്കുകയും മനാസാക്ഷിയെ ഉയര്‍ത്തുകയും ചെയ്യേണ്ടത്. പ്രതികരണശേഷി വരല്‍ത്തുമ്പില്‍ ഒതുക്കുന്ന നമ്മള്‍ ഓരോരുത്തരുമല്ലെ സത്യത്തില്‍ ലജ്ജിക്കേണ്ടത്. പണ്ട് ഡല്‍ഹിയിലെ നിര്‍ഭയയെക്കുറിച്ച് വാതോരാതോ സംസാരിക്കുകയും വിരല്‍ത്തുമ്പുകളിലുടെ Read more about പ്രതികരണങ്ങള്‍ വിരല്‍തുമ്പില്‍ ഒതുങ്ങുമ്പോള്‍ ജിഷമാര്‍ ആവര്‍ത്തിക്കപ്പെടും[…]

മേയ് ഒന്ന് ലോക ചിരിദിനം; ചിരിച്ചു ജീവിക്കു ആരോഗ്യത്തോടെ ജീവിക്കു

08:55am 01/5/2016 കെ.പി വൈക്കം മേയ് ഒന്ന് ലോക ചിരിദിനം. ഭൂമിയില്‍ ദൈവം സൃഷ്ടിച്ച് ജന്തുജാലങ്ങളില്‍ മനുഷ്യനുമാത്രം ലഭിച്ച സുന്തരമായ കഴിവാണ് ചിരിക്കാന്‍ സാധിക്കുകയെന്നത്. എ്‌രമാനസിക സംഘര്‍ഷം നിറഞ്ഞ അവസ്തയിലും നാം കാണുന്ന ഒരു ചെറു പുഞ്ചിരി നമ്മുടെ മനസിനെ കുളിര്‍മ അണിയിക്കും. പല പിണക്കങ്ങളും അലിഞ്ഞ് ഇല്ലാതാകുന്നതിന് എറ്റവും നല്ല മരുന്നണ് ഹൃദ്യമായ പുഞ്ചിരി. ചിലരുടെ ന്ഷ്‌കളങ്കമായ പൊട്ടിച്ചിരികളും നമ്മുടെ മനസിനെ ആഴത്തില്‍ സ്വാധീനിക്കാറുണ്ട്. കവികളുടെയും സാഹിത്യകാരന്‍മാരുടെയും വരികളില്‍ അത്യുന്നത സ്ഥാനമാണ് ചിരിക്കുള്ളത്. നിങ്ങള്‍ക്ക് അറിയാമോ Read more about മേയ് ഒന്ന് ലോക ചിരിദിനം; ചിരിച്ചു ജീവിക്കു ആരോഗ്യത്തോടെ ജീവിക്കു[…]

ജ്യേഷ്ഠനൊപ്പം ആദ്യ കുര്‍ബാന സ്വീകരിക്കാന്‍ ഇനി റിച്ചിയില്ല

11.57 PM 26-04-2016 കെ.പി വൈക്കം കൊച്ചി: പുതുവസ്ത്രങ്ങള്‍ ധരിച്ച് ജ്യേഷ്ഠനൊപ്പം ആദ്യ കുര്‍ബാന സ്വീകരിക്കാന്‍ ഇനി റിച്ചിയില്ല. കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനും അവനുണ്ടാവില്ല. കളിചിരി മായാത്ത ആ ഓമന മുഖത്ത് നിന്ന് ചൈതന്യം മറഞ്ഞില്ല. മയക്കുമരുന്നിനടിമയായ മനോരോഗിയുടെ ക്രൂരതയില്‍ വീടിന്റെ വിളിപ്പാടകലെവച്ച് പിടഞ്ഞ് തീര്‍ന്നത് ജ്യേഷ്ഠന്‍ ഏയ്ബിളിന്റെ മാത്രമല്ല, നാട്ടുകാരുടെ അരുമയായിരുന്നു. ആദ്യ കുര്‍ബാന സ്വീകരണ ആഘോഷത്തിനായി വീട്ടുമുറ്റുത്തുയരേണ്ട പന്തല്‍ മരണ പന്തലായി മാറി. പുല്ലേപ്പടിയിലെ കടയില്‍ നിന്നും വീട്ടിലേക്ക് പാലുംമുട്ടയും പതിവായി വാങ്ങാന്‍ പോയിരുന്നത് Read more about ജ്യേഷ്ഠനൊപ്പം ആദ്യ കുര്‍ബാന സ്വീകരിക്കാന്‍ ഇനി റിച്ചിയില്ല[…]

ഇളംകാവ് ആറ്റുവേല അഥവാ ഒരു ദേശക്കൂട്ടായ്മയുടെ ഉത്സവം

12:41pm 4/4/2016 കെ.പി വൈക്കം ഐതീഹ്യങ്ങളും വിശ്വാസങ്ങളും ഏറെയുണ്ടെങ്കിലും ഈഉത്സവങ്ങള്‍ എന്നത് ഒരു ദേശക്കൂട്ടയാമയുടെ ഭഗമാണ്. അത്തരത്തിലുള്ള ഒരു ഉത്സവമാണ് വടയാര്‍ ഇളംകാവ് ദേവിക്ഷേത്രത്തില്‍ നടക്കുന്ന ആറ്റുവേല മഹോത്സവം.ഒരു ദേശത്തിന്റെ മുഴുവന്‍ കൂട്ടായ്മയാണ് ഈ ഉത്സത്തിന്റെ പ്രത്യേകത. വരുന്ന ഏപ്രില്‍ ഏഴിനാണ് ഈ വര്‍ഷത്തെ ആറ്റുവേല മഹോത്സവം നടക്കുന്നത്. ചരിത്രമുറങ്ങുന്ന വൈക്കം ക്ഷേത്രത്തില്‍ നിന്ന് തലയോലപ്പറമ്പ് റോഡില്‍ എകദേശം ആറ് കിലോമിറ്റര്‍ മാറിയാണ് വടയാര്‍ ഇളംകാവ് ദേവിക്ഷേത്രം. മൂവാറ്റുപുഴയാറിന്റെ ഇരുവശങ്ങളിലുമുള്ള കരക്കാരുടെ ദേശിയോത്സവമെന്നാണ് ആറ്റുവേല മഹോത്സവം അറിയപ്പെടുന്നത്. Read more about ഇളംകാവ് ആറ്റുവേല അഥവാ ഒരു ദേശക്കൂട്ടായ്മയുടെ ഉത്സവം[…]

മലയാള സിനിമക്ക് വേര്‍പാടിന്റെ വര്‍ഷം 3 മാസത്തിനുള്ളില്‍ നഷ്ടമായത് 13 പേരെ

26-03-2016 കെ.പി വൈക്കം കൊച്ചി: മലയാള സിനിമക്ക് ഇത് വേര്‍പാടിന്റെ വര്‍ഷം. മൂന്നു മാസത്തിനുള്ളില്‍ 13 പ്രതിഭകളെയാണ് മലയാള സിനിമക്ക് നഷ്ടമായത്. ജനുവരി എട്ടിന് നിര്‍മാതാവ് മഞ്ഞിലാസ് ജോസഫിന്റെ വിയോഗവാര്‍ത്തയായിരുന്നു ഈ വര്‍ഷം ആദ്യം കേട്ടത്. ജനുവരി 11ന് തിരക്കഥാകൃത്ത് വി.ആര്‍. ഗോപാലകൃഷ്ണനും വിടപറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ മലയാള സിനിമയുടെ ഹാസ്യ റാണിയായിരുന്ന കല്‍പ്പനയുടെ മരണവാര്‍ത്തയെത്തി. ജനുവരി അവസാനത്തോടെ ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ജി.കെ പിള്ള അരങ്ങൊഴിഞ്ഞു. തിരക്കഥാകൃത്ത് മണി ഷൊര്‍ണൂരിന്റെ മരണവാര്‍ത്തയായിരുന്നു ഫെബ്രുവരിയുടെ തുടക്കത്തില്‍ Read more about മലയാള സിനിമക്ക് വേര്‍പാടിന്റെ വര്‍ഷം 3 മാസത്തിനുള്ളില്‍ നഷ്ടമായത് 13 പേരെ[…]

കുഞ്ഞികവിതകളുടെ കുട്ടുകാരന്റെ ഒര്‍മ്മയായിട്ട് ഒരു ദശാബ്ദം

09:30am 22/3/2016 കെ.പി വൈക്കം കുഞ്ഞിക്കവിതകളുടെ കൂട്ടുകാരന്‍ ഈ കുഞ്ഞുലോകത്തുനിന്ന് വിടപറഞ്ഞിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. കുട്ടിക്കവിതകളിലൂടെ കുരുന്നുകളുടെ മനസില്‍ അറിവ് പകര്‍ന്ന കുഞ്ഞുണ്ണിമാഷിന്റെ പത്താം ചരമവാര്‍ഷികമാണ് മാര്‍ച്ച് 26ന്. മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാര്‍ശനികമായ ചായ്വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും Read more about കുഞ്ഞികവിതകളുടെ കുട്ടുകാരന്റെ ഒര്‍മ്മയായിട്ട് ഒരു ദശാബ്ദം[…]

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.

03:51pm 9/3/2013 ആര്‍ .ജ്യോതിലക്ഷ്മി സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍ ആട്ടംവരാതെ ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ Read more about ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.[…]

വനിതാദിനത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു

11:15am 8/3/2016 കെ.പി.വൈക്കം ഇന്ന് മാര്‍ച്ച് എട്ട് ലോക വനിതാദിനം. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്റെ അതിര്‍ത്തികര്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകള്‍ക്കായി ഒരു ദിനം. എന്നാല്‍ ഈ വനിതാദിനത്തില്‍ ഇന്ത്യ എവിടെനില്‍ക്കുന്നവെന്ന ചോദ്യം വളരെ പ്രസക്തമാണ്. വനിതകളുടെ ഉന്നമനത്തിനും സമത്വത്തിനുമായി ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള ഇന്ത്യയിലെ പരമോന്നത ജനപ്രതിനിധി സഭകളായ ലോക്സഭയിലും രാജ്യസഭയിലുമുള്ള വനിതകളുടെ എണ്ണം നോക്കിയാല്‍ മനസിലാകും ഈ പാര്‍ട്ടികളുടെ Read more about വനിതാദിനത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു[…]

നാടന്‍ പാട്ടുകളുടെ തമ്പുരാന്‍ വിടപറഞ്ഞു

10:00pm 6/3/2015 കെ.പി വൈക്കം കലഭവന്‍ മണിയുടെ മരണത്തോടെ കേരളത്തിന് നഷ്ടമായത് നാടന്‍പാട്ടുകളുടെ കുലപതിയെയാണ്. സാധാരണക്കാരുടെ മനസിന്റെ ആഴങ്ങളിലേക്കു ഒഴുകിയിറങ്ങുന്നതായിരുന്നു മണിയുടെ നാടന്‍ പാട്ടുകള്‍. അനുകരണ കലയിലൂടെ കലാരംഗത്ത് സജീവമായിരുന്നെങ്കിലും അദ്ദേഹം നാടന്‍പാട്ടിലൂടെയാണ് ജനകീയനായത്. പ്രായഭേദമന്യേ എല്ലാവരുടേയും ചുണ്ടുകളില്‍ ആ പാട്ടുകള്‍ തത്തിക്കളിച്ചു. മണിയുടെ കാസറ്റുകള്‍ ചൂടപ്പം പോലെയായിരുന്നു ഒരു കാലത്ത് വിറ്റഴിഞ്ഞിരുന്നത്. സാധാരണക്കാരുടെ പള്‍സ് തൊട്ടറിയാന്‍ ഈ നടനു പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. അതുതന്നെയായിരുന്നു മണിയുടെ മുതല്‍ക്കൂട്ട്. നാടന്‍ പാട്ടുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും സിനിമാപാട്ടുകള്‍ക്ക് സമാന്തരമായി Read more about നാടന്‍ പാട്ടുകളുടെ തമ്പുരാന്‍ വിടപറഞ്ഞു[…]