സൗദി അറേബ്യക്കെതിരെ ആദ്യ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു –

08:06 pm 5/10/2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : 2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവി കാമാണ്ടര്‍ പാട്രിക്ക് ഡണിന്റെ വിധവ സൗദി അറേബ്യക്കെതിരെ ആദ്യ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. 9/11 ആക്രമണത്തില്‍ പങ്കെടുത്ത 19 പേരില്‍ 15 പേരും സൗദി പൗരന്മാരായി രുന്നതിനാല്‍ ഭീകരാക്രമണ ഉത്തരവാദിത്വത്തില്‍ നിന്നും സൗദി അറേബ്യയ്ക്ക് ഒഴിഞ്ഞുമാറാന്‍ യാതൊരു കാരണവശാലും സാധ്യമല്ലെന്നും മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി. Read more about സൗദി അറേബ്യക്കെതിരെ ആദ്യ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു –[…]

ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന.

09:30 am 4/10/2016 ദോഹ: ആഗസ്റ്റ് മാസത്തില്‍ ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന. തൊട്ടുമുന്‍ മാസത്തെ (ജൂലൈ 2016) അപേക്ഷിച്ച് 30 ശതമാനത്തിന്‍െറ വര്‍ധനയുള്ളതായി വികസന ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വാതകോര്‍ജ്ജ വിപണിയില്‍ ആഗസ്റ്റ് മാസം അനുഭവപ്പെട്ട വില വര്‍ധനയും തുടര്‍ന്ന് കയറ്റുമതിയിലുണ്ടായ വര്‍ധനവുമാണ് വ്യാപാര മിച്ചം വര്‍ധിക്കാനിടയായത്. ജപ്പാന്‍, സൗത്ത് കൊറിയ, ഇന്ത്യ, യു.എ.ഇ, ചൈന എന്നിവയാണ് ഖത്തറിന്‍െറ പ്രധാന കയറ്റുമതി രാജ്യങ്ങളെങ്കില്‍, ആഗസ്റ്റ് മാസത്തെ ഇറക്കുമതി രാജ്യങ്ങള്‍ Read more about ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന.[…]

സൗദിയിൽ വിസാ ഫീസ് വര്‍ധന പ്രാബല്യത്തില്‍

08:23 am 2/10/2016 റിയാദ്: സൗദിയിൽ വിസാ ഫീസ് വര്‍ധന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സന്ദർശക വിസക്ക് ഞായറാഴ്ച മുതല്‍ 2000 റിയാൽ ഫീസ് നൽകണം. എന്നാൽ തൊഴില്‍ വിസകള്‍ക്കു പുതിയ നിയമം ബാധകമല്ല. സൗദി മന്ത്രി സഭ പാസാക്കിയ പുതിയ വിസാ ഫീസ് വര്‍ധന നാളെ മുതല്‍ നിലവില്‍ വരും. കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സിംഗിൾ എൻട്രി വിസിറ്റ് വിസക്ക് നാളെ മുതൽ 2000 റിയാൽ ഫീസ് നൽകണം. ആറു മാസ കാലാവധിയുള്ള Read more about സൗദിയിൽ വിസാ ഫീസ് വര്‍ധന പ്രാബല്യത്തില്‍[…]

മന്ത്രിമാരുടെ സൗദിയില്‍ ശമ്പളം വെട്ടിക്കുറച്ചു

10:55 AM 28/09/2016 റിയാദ്: സൗദിയില്‍ മന്ത്രിമാര്‍, ശൂറ അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ അംഗങ്ങളുടെ വീട്ടു വാടക പോലുള്ള ആനുകൂല്യങ്ങള്‍ 15 ശതമാനവുമാണ് കുറച്ചത്. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം, ആനുകൂല്യം എന്നിവയുടെ വര്‍ധനവും അടുത്ത സാമ്പത്തിക വര്‍ഷാവസാനം വരെ മരവിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് സല്‍മാന്‍ രാജാവ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ചെലവ് ഗണ്യമായി വെട്ടിച്ചുരുക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് Read more about മന്ത്രിമാരുടെ സൗദിയില്‍ ശമ്പളം വെട്ടിക്കുറച്ചു[…]

ഏറ്റവും സുന്ദര നഗരമായി ദുബൈയ്‌ കുതിക്കുന്നു.

12:05 PM 24/ 9/2016 ദുബൈ: ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പ്രിയ നഗരമായി ദുബൈ കുതിപ്പ് തുടരുന്നു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈ നാലാം സ്ഥാനം കരസ്ഥമാക്കി. അതേസമയം, സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന നഗരങ്ങളില്‍ ദുബൈക്ക് ഒന്നാം സ്ഥാനമാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഗ്ളോബല്‍ ഡെസ്റ്റിനേഷന്‍സ് സിറ്റീസ് ഇന്‍ഡക്സിലാണ് ഈ വിവരമുള്ളത്. സഞ്ചാരികളുടെ എണ്ണത്തില്‍ ബാങ്കോക്ക്, ലണ്ടന്‍, പാരിസ് എന്നിവയാണ് പട്ടികയില്‍ ദുബൈക്ക് മുന്നിലുള്ളത്. ലോകത്തെ അതിവേഗം Read more about ഏറ്റവും സുന്ദര നഗരമായി ദുബൈയ്‌ കുതിക്കുന്നു.[…]

അജ്മാന്‍ പുതിയ വ്യവസായ മേഖലയിലെ കമ്പനിയില്‍ വന്‍ തീപിടിത്തം

09:07 am 23/9/2016 അജ്മാന്‍: . രാജസ്ഥാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആബ്കോ ഇന്‍റസ്ട്രീസ് എന്ന മാസ്കിങ് ടേപ്പ് നിര്‍മാണ കമ്പനിക്കാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയുണ്ടായ തീപിടിത്തം രാത്രി വൈകിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം പ്രതീക്ഷിക്കുന്നു. ആളപായമില്ളെന്നാണ് പ്രാഥമിക വിവരം. അഞ്ച് മലയാളികളടക്കം 70ഓളം തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ പണിയെടുക്കുന്നുണ്ട്. പെട്രോളിയം അനുബന്ധ രാസ മിശ്രിതങ്ങളാണ് കമ്പനിയില്‍ അധികവും ഉപയോഗിക്കുന്നത്. കമ്പനിയുടെ മൂന്ന് ഗുദാമുകളില്‍ രണ്ടെണ്ണവും സമീപത്ത് തന്നെയുള്ള താമസ സ്ഥലവും പൂര്‍ണമായും കത്തിനശിച്ചു. Read more about അജ്മാന്‍ പുതിയ വ്യവസായ മേഖലയിലെ കമ്പനിയില്‍ വന്‍ തീപിടിത്തം[…]

സ്മാര്‍ട്ട് ഹെല്‍മറ്റുമായി ദുബൈ

08:44 am 22/9/2016 ദുബൈ: നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് സൈക്കിള്‍ ഹെല്‍മറ്റുമായി ദുബൈ പൊലീസ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തത്സമയം പകര്‍ത്തി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് സ്മാര്‍ട്ട് ഹെല്‍മറ്റ്. ഇതിന്‍െറ ഡിസൈന് അംഗീകാരം നല്‍കിയ ദുബൈ പൊലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന സേനക്കായി കൂടുതല്‍ ഹെല്‍മറ്റുകള്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചു. ജനത്തിരക്കേറിയ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈക്കിളില്‍ റോന്തുചുറ്റും. ഇവര്‍ ധരിക്കുന്ന ഹെല്‍മറ്റുകള്‍ ദൃശ്യങ്ങളും Read more about സ്മാര്‍ട്ട് ഹെല്‍മറ്റുമായി ദുബൈ[…]

ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു

05:04 am 20/09/2016 ദോഹ: യു.സി.ഐ ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് സ്വന്തം തട്ടകത്തിലായത് രാജ്യത്തെ സൈക്ളിങ് താരങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കരുതുന്നതായി ഖത്തര്‍ ദേശീയ സൈക്ളിങ് കോച്ച് താരീഖ് ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റര്‍നാഷനലെ (യു.സി.ഐ) – റെയിന്‍ബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ കണ്ടത്തെുന്ന മല്‍സരമാണ് വരുന്ന ഒക്ടോബര്‍ ഒമ്പതു മുതല്‍ 16 വരെ ദോഹയില്‍ നടക്കുക. നാട്ടുകാരായ കാണികളുടെ പിന്തുണ തങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകരുമെന്നാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളുടെയും അഭിപ്രായം. ദേശീയ താരം Read more about ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു[…]

ഭീകരബന്ധം: സൗദിയില്‍ 54 പേര്‍ പിടിയില്‍

09:33 am 19/9/2016 റിയാദ്: ഹജ്ജ് വേളയില്‍ സൗദിയില്‍ 54 പേര്‍ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ മുപ്പത് പേര്‍ സൗദി സ്വദേശികള്‍ ആണ്. അറഫാ സംഗമം നടക്കുന്ന ദിവസം മാത്രം പതിനൊന്ന് പേര്‍ അറസ്റ്റിലായി. ഹജ്ജ് വേളയില്‍ സൗദിയില്‍ ഭീകരപ്രവര്‍ത്തകരുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ പരിശോധന ശക്തമാക്കിയിരുന്നു. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ അറഫാ സംഗമം നടന്ന ദുല്‍ഹജ്ജ് ഒമ്പത് വരെ നടത്തിയ പരിശോധനയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന അമ്പത്തിനാല് പേര്‍ അറസ്റ്റിലായി. ഇതില്‍ മുപ്പത് Read more about ഭീകരബന്ധം: സൗദിയില്‍ 54 പേര്‍ പിടിയില്‍[…]

സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനക്ക് നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് മന്ത്രി

09:40 AM 15/09/2016 ദോഹ: പ്രൈവറ്റ് സ്കൂളുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കുന്നതിന് വിദ്യാഭ്യാസ നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി അറിയിച്ചു. പുതു അധ്യയന വര്‍ഷാംരംഭത്തിന്‍്റെ ഒരുക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കരെയാണ് മന്ത്രി ഫീസ് നിരക്കിന് പുതിയ മാനദണ്ഡമുണ്ടാകുമെന്ന സൂചന നല്‍കിയത്. സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധന ഉണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് Read more about സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനക്ക് നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് മന്ത്രി[…]