വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു

05;33 pm 5/11/2016 ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമീഷന്‍ കേസെടുത്തിരിക്കുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനെതിരെ കമീഷന്‍ സമന്‍സ് അയച്ചു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സമന്‍സ് അയച്ചത്. കേസില്‍ ആരോപണ ധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയെക്കുറിച്ച് Read more about വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു[…]

വിമുക്തഭടന്‍ ആത്മഹത്യ ചെയ്തതിനെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നതിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി.

07:36 am 5/11/2016 ചണ്ഡിഗഢ്: ‘ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍’ പദ്ധതിയിലെ അപാകതയില്‍ പ്രതിഷേധിച്ച് രാം കിഷന്‍ ഗ്രെവാള്‍ എന്ന വിമുക്തഭടന്‍ ആത്മഹത്യ ചെയ്തതിനെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നതിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി. അതിര്‍ത്തിയില്‍ യുദ്ധത്തില്‍ ജീവന്‍ വെടിയുന്നവരെയാണ് രക്തസാക്ഷികള്‍ എന്നു വിശേഷിപ്പിക്കുന്നത്. അല്ലാതെ, ആത്മഹത്യ ചെയ്ത വിമുക്ത ഭടനെയല്ല എന്നായിരുന്നു ഖട്ടറിന്‍െറ പ്രസ്താവന. സംസ്ഥാനത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കിടയിലായിരുന്നു പരാമര്‍ശം. ധീരനായ പട്ടാളക്കാരന്‍ ആത്മഹത്യ ചെയ്യില്ളെന്നും കുടുംബ പ്രശ്നങ്ങളായിരിക്കാം രാം Read more about വിമുക്തഭടന്‍ ആത്മഹത്യ ചെയ്തതിനെ രക്തസാക്ഷിത്വമായി ചിത്രീകരിക്കുന്നതിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി.[…]

ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്ന് നട്വര്‍ സിംഗ്

01:56 pm 4/11/2016 ദില്ലി: ഹില്ലരി ക്ലിന്റണെക്കാള്‍ രാഷ്ട്രീയത്തില്‍ പുതുമുഖമായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതാകും ഇന്ത്യയ്ക്കു മെച്ചമെന്ന് മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയോടുള്ള നയം ഇതുവരെ കൈകാര്യം ചെയ്ത രീതി തൃപ്തികരമാണെന്നും നട്വര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. വിദേശകാര്യമന്ത്രിയായിരുന്നകാലത്ത് നട്വര്‍ സിംഗ് രണ്ടു തവണ ഹില്ലരി ക്ലിന്റനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹില്ലരി ഇന്ത്യയുമായി അത്ര അടുപ്പം കാണിക്കും എന്ന് കരുതാന്‍ നിര്‍വ്വാഹമില്ലെന്നും നട്വര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ട്രംപ് ഇന്ത്യയോട് Read more about ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്ന് നട്വര്‍ സിംഗ്[…]

ജയലളിത അപകടനില തരണം ചെയ്​തതായി എ.ഐ.ഡി.എം.കെ

01:56 PM 04/11/2016 ചെ​ന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിത അപകടനില തരണം ചെയ്​തതായി എ.ഐ.ഡി.എം.കെ. അവ​രു​ടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്​. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മുറിയിലേക്ക്​ മാറ്റുമെന്നും പാർട്ടി വക്​താവ്​ സി.പൊന്നയ്യൻ അറിയിച്ചു. ​ കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്​ചയായി അവർക്ക്​ അർധ ഖരാവസ്​ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട്​ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.പനിയും നിർജ്ജലീകരണവും മൂലം സെപ്​തംബർ 22നാണ്​ ജയലളിതയെ അപ്പോ​ളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ അണുബാധയെ തുടർന്ന്​ കൃത്രിമ ശ്വസന സംവിധാനത്തി​െൻറ Read more about ജയലളിത അപകടനില തരണം ചെയ്​തതായി എ.ഐ.ഡി.എം.കെ[…]

മൂന്നു പതിറ്റാണ്ടു നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക്​ ബോസ്​ നൽകിയ യാത്ര അയപ്പ്​ വൈറലാകുന്നു

01:55 PM 04/11/2016 അകോല: മൂന്നു പതിറ്റാണ്ടു നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക്​ ബോസ്​ നൽകിയ യാത്ര അയപ്പ്​ വൈറലാകുന്നു. ​മഹാരാഷ്ട്രയിലെ അലോക ജില്ലാ കലക്​ടർ ജി ശ്രീകാന്താണ്​ വിരമിക്കാൻ പോകുന്ന ത​െൻറ ഡ്രൈവർ ദിംഗബർ താക്കിന്​ നല്ലൊരു സവാരി നൽകി മാതൃകയായത്​. അലങ്കരിച്ച ഒൗദ്യോഗിക വാഹനത്തി​െൻറ പിൻ സീറ്റിൽ നിന്നും ഡ്രൈവർ യൂനിഫോമിൽ ഇറങ്ങിവന്ന ദിംഗബറിനെ കണ്ട എല്ലാവരും സംശയിച്ചു. എന്നാൽ ഡ്രൈവർ സീറ്റിൽ കലക്​ടറെ കണ്ടതോടെ അമ്പരപ്പായി. ദിഗംബരി​െൻറ അവസാന പ്രവർത്തി ദിവസം Read more about മൂന്നു പതിറ്റാണ്ടു നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക്​ ബോസ്​ നൽകിയ യാത്ര അയപ്പ്​ വൈറലാകുന്നു[…]

പാക്കിസ്‌ഥാൻ സ്വദേശി ജമ്മു കാഷ്മീരിൽ അറസ്റ്റിൽ

02.23 AM 04/11/2016 കത്വ: ജമ്മു കാഷ്മീരിൽ പാക്കിസ്‌ഥാൻ സ്വദേശി അറസ്റ്റിൽ. അബ്ദുൾ യൂസഫ് എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. കത്വ ജില്ലയിലെ ഹിരാനഗറിൽനിന്നാണ് ഇയാൾ പിടിയിലായത്. രഹസ്യാന്വേഷണവിഭാഗവും പോലീസും ചേർന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. പാക്കിസ്‌ഥാനിലെ ഗോർഗാം സ്വദേശിയാണ് അബ്ദുൾ യൂസഫെന്നും, കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ കൈമാറിയതായും പോലീസ് കൂട്ടിച്ചേർത്തു.

ഗ്യാസ് പ്ലാന്റിൽ ചോർച്ച; വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു

ബറൂച്ച്: ഗുജറാത്തിൽ ഗ്യാസ് പ്ലാന്റിലുണ്ടായ ചോർച്ചയെ തുടർന്ന് വിഷവാതകം ശ്വസിച്ച് നാലു പേർ മരിച്ചു. അസ്വസ്‌ഥത അനുഭവപ്പെട്ട ഒമ്പതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൂച്ചിലെ ദഹേജിൽ പ്രവർത്തിക്കുന്ന ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസർ ലിമിറ്റഡ് കമ്പനിയിലാണ് വിഷവാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ ദഹേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അപകടമുണ്ടായ ഉടൻ ഫാക്ടറിയിൽനിന്ന് ജോലിക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇതു രണ്ടാം തവണയാണ് പ്ലാന്റിൽ വിഷവാതക ചോർച്ചയുണ്ടാകുന്നത്. 2014ൽ പ്ലാന്റിൽ ഫോസീൻ ഗ്യാസ് ചോർന്ന് 21 പേർക്കു പരിക്കേറ്റിരുന്നു.

ലങ്ക നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

02.19 AM 04/11/2016 രാമേശ്വരം: ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്ത നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഓർകവാൽതുരുത്തി കോടതിയാണ് മത്സ്യത്തൊഴിലാളികളെ വെറുതെവിട്ടത്. ബുധനാഴ്ച അഞ്ചു മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. പുതുകോട്ടയിൽനിന്ന് അറസ്റ്റിലായവരാണിവർ. വിട്ടയച്ച തൊഴിലാളികൾ നാളെ നാട്ടിലെത്തിയേക്കും.

സ്പൈസ് ജെറ്റിലും ഗാലക്സി നോട്ട് 7 നിരോധിച്ചു

02.06 AM 04/11/2016 ചെന്നൈ: സ്പൈസ് ജെറ്റ് വിമാനത്തിലും ഗാലക്സി നോട്ട് 7 നിരോധിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഗാലക്സി നോട്ട് 7 ബാറ്ററി തകരാറിനെ തുടർന്ന് പൊട്ടിത്തെറിക്കുന്ന സംഭവം വ്യാപകമായിരുന്നു. ഇതോടെയാണ് വിമാനങ്ങളിൽ ഫോൺ നിരോധിച്ചു തുടങ്ങിയത്. സ്പൈസ് ജറ്റ് വിമാന യാത്രക്കാർ തങ്ങളുടെ കൈയിലോ ബാഗിലോ അടക്കം ഒരു വിധത്തിലും ഗാലക്സി നോട്ട് 7 കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്

01.54 AM 04/11/2016 ഭുവനേശ്വര്‍: ബോംബ് പരിശോധനയ്ക്കിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്. ഒഡീഷയിലെ റായഗഡ ജില്ലയിലെ ഹതമുനിഗുഡയില്‍ ബോംബ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് നടപടിയില്‍ 28 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ മാവോയിസ്റ്റുകള്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയായിരുന്നു. കഴിഞ്ഞമാസം 24നായിരുന്നു ഏറ്റുമുട്ടല്‍. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു മാവോയിസ്റ്റുകള്‍ ആരോപിക്കന്നു. ബന്ദിനെ തുടന്നു പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) കള്‍ കണ്ടെത്തിയിരുന്നു. പരിശോധന തുടരുമ്പോഴാണ് കുഴിബോംബ് പൊട്ടിത്തെറിക്കുന്നതും നായയ്ക്കു Read more about കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്[…]