തടവു ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കും

09:33 am 01/11/2016 ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ടു പേര്‍ തടവു ചാടിയ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കും. ജയില്‍ ചാടിയതിനെക്കുറിച്ചാണ് പ്രധാന അന്വേഷണം. അവരെ ഏറ്റുമുട്ടലില്‍ വധിച്ചത് പൊലീസിന്‍െറ ധീരതയായി സംസ്ഥാന ഭരണകൂടവും കേന്ദ്രവും ബി.ജെ.പിയും വിശേഷിപ്പിക്കുന്നതിനിടയില്‍, ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച അന്വേഷണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ഒന്നും പറഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനുമായി സംസാരിച്ചിരുന്നു. അതിനു ശേഷമാണ് തീരുമാനം. സുരക്ഷാ പിഴവ്, ജയില്‍ ചാട്ടത്തിന്‍െറ Read more about തടവു ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കും[…]

ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ.

13:36 PM 31/10/2016 ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ. രാജ്യത്ത്​ ആദ്യമായാണ്​ വനിതകളെ ഇന്ത്യാ– പാക്​ അതിർത്തിയിൽ വിന്യസിക്കുന്നത്​. സഹപ്രവർത്തകരായ സൈനികർക്കൊപ്പം അതീവ ജാ​ഗ്രതയോടെയാണ്​ വനിതകളും ചെയ്​തത്​. അതിർത്തിയിൽ പാക്​ പ്രകോപനം തടുരുന്നതിനാൽ ബി.എസ്​.എഫ്​ ജവാൻമാർക്ക്​ ദീപാവലി അവധി അനുവദിച്ചിരുന്നില്ല. ‘‘ കുടുംബാംഗങ്ങളുമൊരുമിച്ചുള്ള ദീപാവലി ആഘോഷങ്ങളുണ്ടായില്ലെങ്കിലും രാജ്യത്തെ പൗരൻമാർക്ക്​ ദീപങ്ങളുടെ ഉത്സവമാഘോഷിക്കാൻ സുരക്ഷയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ വനിതാ സൈനിക പ്രതികരിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം തങ്ങള്‍ക്കില്ലെന്നും അവർ Read more about ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ.[…]

ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ

15:02 PM 31/10/2016 ന്യൂഡൽഹി: ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നതായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. വിഷയത്തിൽ ജഡ്ജിമാർ ആശങ്കയിലാണ്. ഫോൺ ചോർത്തൽ തെറ്റായ നടപടിയാണെന്നും അനുവദിക്കാനാവില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി. പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന് നൽകിയിട്ട് മാസങ്ങളായി. എന്നാൽ, ഇതുവരെ സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് കെജ് രിവാൾ മോദി സർക്കാറിനെതിരെ പുതിയ ആരോപണം Read more about ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ[…]

ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ

03:44 PM 31/10/2016 വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷിച്ച് ചരിത്രം തിരുത്തി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ഔദ്യോഗിക ഒാഫീസിൽ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയിൽ തന്‍റെ പിൻഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി. “ഈ വർഷം ഒാവൽ ഒാഫീസിൽ ആദരപൂർവം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്‍റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിൽ യു.എസ് പ്രസിഡന്‍റുമാർ ഈ ആഘോഷം തുടരട്ടെ” Read more about ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ[…]

ദീപാവലിക്ക് ഡൽഹിയിൽ വായുമലിനീകരണ തോത് 14 ഇരട്ടി

11:47 AM 31/10/2016 ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ വായുമലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട്. ദീപാവലിയുടെ ഭാഗമായി നടത്തിയ ആഘോഷ കരിമരുന്ന് പ്രയോഗങ്ങളാണ് വായുവിനെ മലീമസമാക്കിയത്. ഡൽഹിയിൽ 14 മടങ്ങ് മലിനീകരണം ഉണ്ടായതായാണ് കണക്ക്. തിങ്കളാഴ്ച രാവിലെ ഏഴിന് ഡൽഹിയിലെ വായു അപകടകരമായ അവസ്‌ഥയിലാണെന്ന് സെൻട്രൽ പൊലൂഷൻ മോണിറ്ററിംഗ് ഏജൻസി അറിയിച്ചു. ക്വുബിക് മീറ്ററിൽ 1,600 മൈക്രോഗ്രാം മലിനീകരണം വായുവിൽ തങ്ങിനിൽപ്പുള്ളതായാണ് റിപ്പോർട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. കാൺപുർ, ലക്നോ തുടങ്ങിയ Read more about ദീപാവലിക്ക് ഡൽഹിയിൽ വായുമലിനീകരണ തോത് 14 ഇരട്ടി[…]

ടിപ്പു സുൽത്താൻ ജയന്തി; എതിർക്കുമെന്ന് സംഘപരിവാർ

02.39 AM 31/10/2016 ബംഗലുരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ. കോൺഗ്രസിന്റേത് വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന്ബിജെപി ആരോപിച്ചു.. പ്രതിഷേധങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേത് പോലെ ഈ വർഷവും നവംബർ പത്തിന് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്എസും ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു.. ടിപ്പു മതഭ്രാന്തനായ സുൽത്താനായിരുന്നുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നത് കുടകിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് Read more about ടിപ്പു സുൽത്താൻ ജയന്തി; എതിർക്കുമെന്ന് സംഘപരിവാർ[…]

പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം ശ്മശാനത്തിൽ തള്ളി

02.20 AM 31/10/2016 ബാണ്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം ശ്മശാനത്തിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ചവർ കുട്ടിയുടെ തല തകർക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. ഇക്കാരണത്താൽ കൊല്ലപ്പെട്ടത് ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 14 പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് ശ്മശാനത്തിൽനിന്നു കണ്ടെത്തിയിരിക്കുന്നതെന്ന് എസ്പി ശ്രീപതി മിശ്ര അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ക്രൂരമായി മാനഭംഗത്തിനിരയായതു സംബന്ധിച്ചു പരാമർശമുള്ളത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.

വാഗാ അതിർത്തിയിൽ ഇന്തോ–പാക് സൈനികർ മധുരം കൈമാറിയില്ല

02.19 AM 31/10/2016 ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യ, പാക് സൈനികർ മധുരം പങ്കുവച്ചില്ല. അതിർത്തിയിൽ ഇന്ത്യ–പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മധുരം കൈമാറേണ്ടെന്നു ബിഎസ്എഫ് നേതൃത്വം തീരുമാനമെടുത്തത്. എന്നിരുന്നാലും രാജസ്‌ഥാനിലെ ബിക്കാനിർ അതിർത്തിയിൽ സൈന്യം ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇന്ത്യ–പാക് സൈനികർ മധുരവും സമ്മാനങ്ങളും കൈമാറാറുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ഊഷ്മള ബന്ധത്തിന്റെ പ്രതീകമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഈദ്, ദീപാവലി ദിവസങ്ങളിലാണ് ഇത് നടക്കാറുണ്ടായിരുന്നത്. ഈ Read more about വാഗാ അതിർത്തിയിൽ ഇന്തോ–പാക് സൈനികർ മധുരം കൈമാറിയില്ല[…]

പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചു

02.18 AM 31/10/2016 കോൽക്കത്ത: പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചതായി ആരോപണം. പശ്ചിമ ബംഗാൾ തലസ്‌ഥാനമായ കോൽത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിലാണ് സംഭവം. ദേഗംഗ സ്വദേശിയായ രേഷ്മ ബീവി (20) ആണ് കുഞ്ഞിനു ജന്മം നൽകിയ ഉടൻ മരിച്ചത്. പൂർണഗർഭിണിയായ രേഷ്മ പ്രസവത്തിനായി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെത്തിയത്. എന്നാൽ പണമടയ്ക്കുന്നതിന്റെ പേരിൽ ഇവർ ആശുപത്രിയിലെ ഒരു നഴ്സുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേതുടർന്ന് നഴ്സ് രേഷ്മയെ തള്ളി നിലത്തുവീഴ്ത്തിയതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആന്തരിക രക്‌തസ്രാവമുണ്ടായ Read more about പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചു[…]

കാഷ്മീരിൽ വീണ്ടും സ്കൂൾ കത്തിച്ചു; മൂന്നു മാസത്തിനിടെ 25മത് സ്കൂൾ

02.14 AM 31/10/2016 ശ്രീനഗർ: ജമ്മു കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ആക്രമണം തുടരുന്നു. ഞായറാഴ്ച ഒരു സ്കൂൾകൂടി അക്രമികൾ അഗ്നിക്കിരയാക്കി. അനന്ത്നാഗ് ജില്ലയിലെ ജവഹർ നവോദയ വിദ്യാലയമാണ് അക്രമികൾ തീവച്ചുനശിപ്പിച്ചത്. മൂന്നു മാസത്തിനിടെ കാഷ്മിരിൽ അഗ്നിക്കിരയാക്കുന്ന 25മത് സ്കൂളാണ് ഇത്. ശ്രീനഗറിനടുത്ത ഗോരിപുരയിൽ പെൺകുട്ടികൾക്കായുള്ള സർക്കാർ സ്കൂൾ കഴിഞ്ഞദിവസം അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് 5000ൽ അധികം കുട്ടികളുടെ പഠനമാണ് പെരുവഴിയിലായിരിക്കുന്നത്. സ്കൂളുകൾ കത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനോ സ്കൂളുകൾ കത്തിക്കുന്നത് തടയാനോ സർക്കാരിന് Read more about കാഷ്മീരിൽ വീണ്ടും സ്കൂൾ കത്തിച്ചു; മൂന്നു മാസത്തിനിടെ 25മത് സ്കൂൾ[…]