ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
09;55 pm 23/9/2016 തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് പനി കലശലായി നിര്‍ജലീകരണം ഉണ്ടായതിനെത്തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമികപരിശോധനകള്‍ക്ക് ശേഷം ജയലളിതയെ നിരീക്ഷണത്തിനായി പ്രത്യേകവാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇന്നുച്ചയോടെ പനി കുറഞ്ഞതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുന്നുണ്ടെന്നും ഇന്നു കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം നാളെ മുഖ്യമന്ത്രി ആശുപത്രി വിടുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയലളിതയെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയതറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് ചെന്നൈ അപ്പോളോ Read more about ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍[…]









