നഴ്‌സ് റിക്രൂട്ട്‌മെന്റ് : സ്വകാര്യ ഏജന്‍സികളെ വീണ്ടും പരിഗണിച്ചേക്കും

08:49am 8/4/2016 ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി പരിഗണിച്ചായിരിക്കും വിജ്ഞാപനം ഭേദഗതി ചെയ്യുകയെന്നു പ്ര?ട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നഴ്‌സ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണു പ്ര?ട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി Read more about നഴ്‌സ് റിക്രൂട്ട്‌മെന്റ് : സ്വകാര്യ ഏജന്‍സികളെ വീണ്ടും പരിഗണിച്ചേക്കും[…]

ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന് ഹൈകോടതിയുടെ വിമര്ശം

08:38am 08/04/201 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്രസര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശം. മാര്‍ച്ച്? 28 ന് നടക്കാനിരുന്ന വിശ്വാസവോട്ട് തടഞ്ഞുകൊണ്ട് ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തിടുക്കം കാട്ടിയതെന്താണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട്? കോടതി ചോദിച്ചു. കേന്ദ്രം കുറച്ചുകൂടി കാത്തിരുന്നെങ്കില്‍ കോടതി നടപടികളു?െട ആവശ്യമുണ്ടാകില്ലായിരുന്നു. ഏപ്രില്‍ 19 വരെ വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 18 ന്? മുമ്പ്? ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ കപടതന്ത്രങ്ങള്‍ Read more about ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന് ഹൈകോടതിയുടെ വിമര്ശം[…]

മരുമകളുടെ മരണം: ബി.എസ്.പി എം.പി നരേന്ദ്ര കശ്യപ് അറസ്റ്റില്‍

02:47pm 07/04/2016 ഗാസിയാബാദ്: മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി.എസ്.പി) എം.പി നരേന്ദ്ര കശ്യപും ഭാര്യയും മകനും അറസ്റ്റില്‍. രാജ്യസഭാംഗമാണ് നരേന്ദ്ര കശ്യപ്. ഇന്നലെയാണ് കശ്യപിന്റെ മരുമകള്‍ ഹിമാന്‍ഷി (26) വെടിയേറ്റ് മരിച്ചത്. ഹിമാന്‍ഷിയെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കശ്യപും ഭാര്യയും മകനും പീഡിപ്പിച്ചിരുന്നു എന്ന് ഹിമാന്‍ഷിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃ വീട്ടുകാര്‍ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എംപിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗാസിയാബാദ് സിറ്റി എസ്.പി സല്‍മാന്‍ Read more about മരുമകളുടെ മരണം: ബി.എസ്.പി എം.പി നരേന്ദ്ര കശ്യപ് അറസ്റ്റില്‍[…]

ഹിന്ദുവിന്‍േറത് മാത്രമാണോ ഇന്ത്യഎന്ന് ബോംബെ ഹൈകോടതി

09:07am 7/04/2016 മുംബൈ: ഇന്ത്യ ഹിന്ദുവിന്‍േറത് മാത്രമാണോയെന്ന് ബി.ജെ.പി ഭരിക്കുന്ന നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ബോംബെ ഹൈകോടതി. വ്യാഴാഴ്ച നാഗ്പുരിലെ കസ്തൂര്‍ഛന്ദ് പാര്‍ക്കില്‍ എയിഡ്‌സ് ബോധവത്കരണ പരിപാടിക്കിടെ ഹനുമാന്‍ ചാലിസ ഭജനയും നടത്താനുള്ള നീക്കത്തിനെതിരെ നല്‍കിയ ഹരജി പരിഗണിക്കെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശം. ‘ഹനുമാന്‍ ചാലിസയോടൊപ്പം മറ്റു മതഗ്രന്ഥ പാരായണം ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണ്? ഹിന്ദുക്കള്‍ക്കു മാത്രമാണോ എയ്ഡ്‌സ് ബാധിക്കുന്നത്? മാരകമായ ഈ രോഗമകറ്റാന്‍ ഹനുമാന്‍ ചാലിസ മാത്രമാണോ പരിഹാരം എന്നും ഭൂഷന്‍ ഗവായ, സ്വപ്ന ജോഷി എന്നിവരടങ്ങുന്ന ബെഞ്ച് Read more about ഹിന്ദുവിന്‍േറത് മാത്രമാണോ ഇന്ത്യഎന്ന് ബോംബെ ഹൈകോടതി[…]

എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം –ബാബാ രാംദേവ്

08:59am 07/04/2016 കോഴിക്കോട്: ജാതി മത വിശ്വാസങ്ങള്‍ക്കതീതമായി എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രാംദേവ്. കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഏതെങ്കിലും മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതക്കാരും ഇത് വിളിക്കാന്‍ തയാറാകണം. കേരളത്തിലെ പ്രത്യേക സാഹചര്യത്താല്‍ ഹിന്ദുത്വയില്‍നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള ബാധ്യതയുണ്ട്. ഹിന്ദുസ്ഥാനില്‍ ജീവിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു Read more about എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം –ബാബാ രാംദേവ്[…]

കൊല്‍ക്കത്ത മേല്‍പാല ദുരന്തം: നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

04:30pm 6/4/2016 ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ 26പേരുടെ മരണത്തിനും 90റോളം പേരുടെ പരിക്കിനും ഇടയാക്കിയ മേല്‍പാല ദുരന്തത്തില്‍ നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍. ഐ.വി.ആര്‍.സി.എല്‍ കമ്പനിയുടെ രഞ്ജിത് ഭട്ടാചാര്യയെ ആണ് കൊല്‍ക്കത്ത പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 31ന് മേല്‍പാലം തകര്‍ന്ന സമയത്ത് ഭട്ടാചാര്യ തലകറങ്ങി വീഴുകയും ആശുപത്രിയില്‍ ആവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. അറസ്റ്റ് ചെയ്ത ഭട്ടാചാര്യയെ കൊല്‍ക്കത്ത പൊലീസിന്റെ ആസ്ഥാനത്തത്തെിച്ചു. കൊലപാതകം അടക്കമുള്ള വിവിധ വകുപ്പുകള്‍ Read more about കൊല്‍ക്കത്ത മേല്‍പാല ദുരന്തം: നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍[…]

എന്‍.ഐ.എ ഓഫിസറുടെ കൊല: പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞു

08:26am 6/4/2016 ലഖ്‌നോ: എന്‍.ഐ.എ ഓഫിസര്‍ തന്‍സീല്‍ അഹ്മദിന്റെ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ വിവാഹ വിഡിയോയില്‍നിന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് തന്‍സീല്‍ അഹ്മദ് പങ്കെടുത്ത വിവാഹച്ചടങ്ങിലെ വിഡിയോ,സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് കൊലപാതകിയെന്ന് സംശയിക്കുന്നയാളെ കണ്ടത്തെിയത്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. സംശയം തോന്നിയവരുടെ ചിത്രങ്ങള്‍ വിവാഹവീട്ടുകാരെയും ഭക്ഷണ വിതരണക്കാരെയും കാണിച്ചതായും രണ്ടുപേരെയും അവര്‍ക്ക് തിരിച്ചറിയാനായിട്ടില്‌ളെന്നും അന്വേഷണ സംഘം അറിയിച്ചു. ബൈക്കിലത്തെിയ ഇരുവരെയും മറ്റൊരു സി.സി.ടി.വി ദൃശ്യത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് Read more about എന്‍.ഐ.എ ഓഫിസറുടെ കൊല: പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞു[…]

ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മെ ഭരിക്കുന്നു’

09:22am 5/4/2016 ലഖ്‌നോ: ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് യു.പിയിലെ ബി.ജെ.പി വനിതാ വിഭാഗം മേധാവി മധു മിശ്ര. പ്രസ്താവന വിവാദമായതിനെതുടര്‍ന്ന് മധു മിശ്രയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അലീഗഢില്‍ ഹോളി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന. ദലിതുകളോടുള്ള ആര്‍.എസ്.എസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഫ്യൂഡല്‍ മനോഭാവമാണ് മധു മിശ്രയുടെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്ന് യു.പിയിലെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു. അതിനിടെ ബി.എസ്.പി നേതാവ് മായാവതിയും വിവാദ Read more about ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മെ ഭരിക്കുന്നു’[…]

പ്രിയങ്ക ചോപ്രക്ക വൈറ്റ് ഹൗസിലേക്ക്് ഒബാമയുടെ ക്ഷണം

09:13am 5/4/2016 വാഷിങ്ടണ്‍: ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാഷിങ്ടണിലേക്ക് പറക്കാനൊരുങ്ങുന്നു. ബോളിവുഡ് സുന്ദരി വിമാനം കയറുന്നത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണപ്രകാരമാണ്. അതും വൈറ്റ് ഹൗസിലേക്ക്. വര്‍ഷാവര്‍ഷം ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന ഡിന്നര്‍ സല്‍ക്കാരത്തിലേക്കാണ് സൂപ്പര്‍ താരത്തിന് ക്ഷണംകിട്ടിയത്. ഈ മാസമായിരിക്കും പരിപാടി. ഈ വര്‍ഷത്തോടെ ഭരണ കാലാവധി അവസാനിക്കുന്ന ഒബാമ സംഘടിപ്പിക്കുന്ന അവസാനത്തെ സല്‍ക്കാരമായിരിക്കും ഇത്. അതേസമയം, ഇപ്പോള്‍ കാനഡയില്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരിയലില്‍ Read more about പ്രിയങ്ക ചോപ്രക്ക വൈറ്റ് ഹൗസിലേക്ക്് ഒബാമയുടെ ക്ഷണം[…]

ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ പോളിങ്; പശ്ചിമ ബംഗാളില്‍ 80 ശതമാനം, അസമില്‍ 70

09:08am 5/4/2016 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കംകുറിച്ച് അസമിലും പശ്ചിമ ബംഗാളിലും തിങ്കളാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത വോട്ടെടുപ്പ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് അസമില്‍ 70 ശതമാനം വോട്ടര്‍മാരും പശ്ചിമ ബംഗാളില്‍ 80 ശതമാനം വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍, പോളിങ്ങില്‍ കുറവുണ്ട്. ഇതേ സീറ്റുകളില്‍ 2011ല്‍ പശ്ചിമ ബംഗാളില്‍ 83.72 ശതമാനവും Read more about ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ പോളിങ്; പശ്ചിമ ബംഗാളില്‍ 80 ശതമാനം, അസമില്‍ 70[…]