ചിക്കമംഗളൂരുവിൽ മൂന്ന്​ നക്​സലുകൾ കീഴടങ്ങി.

06:48 am 6/6/2017 ബംഗളൂ​രു: ഗദക്​ സ്വദേശി ചിന്നമ്മ, മുദിഗരെ സ്വദേശി കന്യാകുമാരി, റായ്​ച്ചൂർ സ്വദേശി ശിവു എന്നിവരാണ്​ ഡെപ്യൂട്ടി കമീഷണർ ജി. സത്യവതി മുമ്പാകെ തിങ്കളാഴ്​ച കീഴടങ്ങിയത്​. 15 വർഷമായി കലാസയിലും ചിക്കമംഗളൂരുവിലും അയൽ ജില്ലകളിലുമായി നക്​സൽ പ്രവർത്തനം നടത്തിയിരുന്ന ഇവർക്കെതിരെ വിവിധ പോലീസ്​ സ്​റ്റേഷനുകളിൽ കേസുണ്ട്​. കീഴടങ്ങുന്ന നക്സലുകൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ മൂന്നുപേരെയും ഉൾപെടുത്തണമെന്നാവശ്യപ്പെട്ട്​ ആഭ്യന്തരവകുപ്പിന്​ ശിപാർശ നൽകുമെന്ന്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

വി.കെ.ശശികലക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട്.

05:43 pm 5/6/2017 ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുകയായിരുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട്. സഹോദരൻ ദിനകരന്‍റെ മകൻ ജയ് ആനന്ദിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പരോളെന്നാണ് വിവരം. 30 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ചില തമിഴ്മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതിനിടെ എഐഎഡിഎംകെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ ശശികലയെ സന്ദർശിക്കുന്നതിനായി ബംഗളൂരു ജയിലിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ജയ്പുരിൽ കുതിര കാറിലിടിച്ച് കാർ ഡ്രൈവർക്കു പരിക്കേറ്റു

02:50 pm 5/6/2017 ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ കുതിര കാറിലിടിച്ച് കാർ ഡ്രൈവർക്കു പരിക്കേറ്റു. ജയ്പുരിൽ സിവിൽ ലൈനു സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. കുതിര വളരെ വേഗത്തിൽ ഓടിവന്ന് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ കുതിരയ്ക്കും പരിക്കേറ്റു.

പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ.

02:44 pm 5/6/2017 ന്യൂഡൽഹി: എൻഡിടിവി തലവൻ പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ആരെയും കേന്ദ്രം വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൻഡിടിവി തലവൻ പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനുമായിരുന്നു കേസെടുത്തത്. ഇതിനെതിരെ പ്രതികരിച്ച എൻഡിടിവി അധികൃതർ കള്ളക്കേസുകൾ കെട്ടിച്ചമച്ച് Read more about പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ.[…]

ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി

01:30 pm 5/6/2017 ന്യൂഡൽഹി: ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. വി​നോ​ദ​മേ​ഖ​ല​യി​ല്‍ 28 ശ​ത​മാ​നം സേ​വ​ന നി​കു​തി വ​ർ​ധി​പ്പി​ച്ചതിനെതിരെ നടനും സംവിധായകനുമായ കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിലാണ്​ ജെയ്​റ്റ്​ലിയുടെ പ്രസ്​താവന. കേന്ദ്രം ഒരോ മേഖലയിലെ പ്രാതിനിധ്യ​​വും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്​. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ച്​ സർക്കാറിനു മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടി വിലപ്പോകില്ല. ജി.എസ്​.ടിയിൽ തിരുത്ത്​ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജെയ്​റ്റ്​ലി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിലവിൽ Read more about ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി[…]

ജിഎസ്എൽവി എംകെ3 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുകയാണ്.

9:28 am 5/6/2017 വിശാഖപട്ടണം: ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണവുമാണ് ഇന്നു നടക്കുന്നത്. ഐഎസ്ആർഒയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹന(ജിഎസ്എൽവി)ത്തിന്‍റെ എംകെ3 പതിപ്പാണ് വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുക. 3200 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാർത്താവിനിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണസാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയോണ്‍ ബാറ്ററിയും ബഹിരാകാശത്തെത്തിക്കും. ഫെബ്രുവരിയിൽ പരീക്ഷിച്ച ക്രയോജനിക് മൂന്നാംഘട്ടം (സി25) യഥാവിധി പ്രവർത്തിക്കുമോ എന്നതാണ് വിക്ഷേപണത്തിലെ ഏറ്റവും നിർണായക കാര്യം. എംകെ3യുടെ ഈ വികസന Read more about ജിഎസ്എൽവി എംകെ3 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുകയാണ്.[…]

ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു.

7:30 am 5/6/2017 ഖുന്തി: ജാർഖണ്ഡിൽ ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു. ഖുന്തി ജില്ലയിലെ ബിച്ല ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു അപകടം. 20 പേർക്കു പരിക്കേറ്റു. സിംദേഗയിൽനിന്നു റാഞ്ചിയിലേക്കു പോകവേയായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു ഖുന്തി സബ് ഡിവിഷണൽ ഓഫീസർ പ്രണവ് പാൽ പറഞ്ഞു.

പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെയാണ്

07:30 am 5/6/2017 വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെയാണ്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പശു സംരക്ഷണത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനാണ് ഇത്തരത്തിലൊരു സമ്മാനം ഏർപ്പെടുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. സമ്മാനമായി ലഭിച്ച പശുക്കളുമായി മൈതാനത്തു നിൽക്കുന്ന ടീമംഗങ്ങളുടെ ചിത്രവും വൈറലായിട്ടുണ്ട്. കന്നുകാലികൾക്ക് പ്രധാന്യം നൽകുന്ന റബാരി സമുദായമാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും സമ്മാനദാന ചടങ്ങിനിടെ ചിലർ അഭിപ്രായപ്പെട്ടു.

ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം.

07:24 am 5/6/2017 ചെന്നൈ: ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമാണിത്.

വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു.

04:34 pm 4/6_2017 ബീഹാർ: വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു. വിവാഹദിനത്തി​​െൻറ സന്തോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ്​ മരണം. ബീഹാറിലെ കൈമൂർ ജില്ലയിലാണ്​ സംഭവം. 25കാരനായ ശശികാന്ത്​ പാണ്ഡെക്കാണ്​ ദാരുണാന്ത്യം. വിവാഹ ചടങ്ങുകൾക്ക്​ തൊട്ടു മുമ്പ്​ വേദിക്ക്​ സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വെക്കുകയായിരുന്നു ശശികാന്ത്​. അതിനിടെ കുഴഞ്ഞുവീണ ശശികാന്തിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്​ടർമാർ മരണം സ്​ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ ഡോക്​ടർമാർ അറിയിച്ചു. സരാൻപൂർ വില്ലേജിലെ ദയ ശങ്കർ പാണ്ഡെയുടെ മകനാണ്​ Read more about വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു.[…]