കോണ്‍ഗ്രസ് നേതാക്കളുടെ ഡല്‍ഹി ചര്‍ച്ച ഇന്ന്

08:21 AM 24/11/2016 തിരുവനന്തപുരം: സഹകരണവിഷയത്തിലെ പ്രക്ഷോഭം സംബന്ധിച്ച് ഭിന്നത ശക്തമായിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ്നേതാക്കളുമായി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച അവസാനചര്‍ച്ചക്കാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെങ്കിലും കറന്‍സി പിന്‍വലിക്കലും സഹകരണമേഖലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ വിഷയമാകും. വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഏതാനും ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ ആരെ നിയമിക്കണമെന്ന് Read more about കോണ്‍ഗ്രസ് നേതാക്കളുടെ ഡല്‍ഹി ചര്‍ച്ച ഇന്ന്[…]

മാഡം തുസാദ്‌സ് മെഴുക് മ്യൂസിയം ഇന്ത്യയിലും

10:19 am 24/11/2016 ന്യൂഡല്‍ഹി : മാഡം തുസാദ്‌സ് മെഴുക് മ്യൂസിയത്തിന്റെ ശാഖ ഇന്ത്യയിലും ആരംഭിക്കുന്നു. ഡല്‍ഹി കൊണാട്ട് പ്ലേസിലെ റീഗല്‍ സിനിമ കോംപ്ലക്‌സില്‍ അടുത്തവര്‍ഷം പകുതിയോടെ മ്യൂസിയം തുറന്നുനല്‍കും. ബോളിവുഡ് താരങ്ങളോടുള്ള ബഹുമാനാര്‍ഥമാണ് ഇന്ത്യയില്‍ ശാഖ ആരംഭിക്കുന്നതെന്ന് മാഡം തുസാദ്‌സില്‍ സന്ദര്‍ശകരുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മെര്‍ലിന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു. ഇന്ത്യയിലേത് തുസാദ്‌സിന്റെ 22ാം ശാഖയാണ്. അമിതാഭ് ബച്ചനാണ് തുസാദ്‌സ് മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ ബോളിവുഡ് താരം. പിന്നീട് മാധുരി ദീക്ഷിത്, ഹൃതിക് റോഷന്‍, സല്‍മാന്‍ ഖാന്‍, Read more about മാഡം തുസാദ്‌സ് മെഴുക് മ്യൂസിയം ഇന്ത്യയിലും[…]

ഫീസടക്കാൻ പണം പിൻവലിക്കാൻ കഴിഞ്ഞില്ല കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു

04:07 PM 23/11/2016 ബാൻഡ​: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കിൽ നിന്ന്​ പിൻവലിക്കാൻ കഴിയാത്തതിനെ തുടർന്ന്​ കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു. ഉത്തർപ്രദേശിലെ ബാൻഡയിലുള്ള മാവി ബുസുർഗ്​ ഗ്രാമത്തിലാണ്​ സംഭവം നടന്നത്​. പാഞ്ചനി ഡിഗ്രി കോളേജിലെ ബി.എസ്​.സി വിദ്യാർഥി സുരേഷാണ്​ ആത്​മഹത്യ ചെയ്​തത്​. ​ ഫീസ്​ അടക്കാൻ പണം പിൻവലിക്കുന്നതിനായി സുരേഷ് ദിവസങ്ങളായി ബാങ്കിൽ ക്യൂ നിൽക്കുകയായിരുന്നു. ചൊവ്വാഴ്​ചയും ഇത്തരത്തിൽ ബാങ്കിൽ സുരേഷ്​ ക്യൂ നിന്നിരുന്നു. എന്നാൽ പണം പിൻവലിക്കാൻ സാധിച്ചില്ല. ബുധനാഴ്​ചയായിരുന്നു ​കോളേജിൽ ഫീസടക്കേണ്ടിയിരുന്ന അവസാന Read more about ഫീസടക്കാൻ പണം പിൻവലിക്കാൻ കഴിഞ്ഞില്ല കോളേജ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു[…]

നോട്ട്​ അസാധുവാക്കൽ: കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി

01:13 pm 23/11/2016 ന്യൂഡല്‍ഹി: നോട്ട്​ അസാധുവാക്കിയതുമായി ബന്ധപ്പെട്ട്​ സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹരജികൾ സ്​റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി. നോട്ട്​ അസാധുവാക്കിയത്​ ചോദ്യംചെയ്​ത്​ അതത്​ ഹൈകോടതികളിൽ നൽകിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകൾക്ക്​ മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം കേസുകൾ സുപ്രീംകോടതിയിലേക്കോ ഏതെങ്കിലുമൊരു ​​ൈഹകോടതിയിലേക്കോ മാറ്റണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം ഡിസംബർ രണ്ടിന്​ സുപ്രീംകോടതി പരിഗണിക്കും. നോട്ട്​ പിൻവലിച്ചതിനെതിരെ ഹരജി നൽകിയവർക്ക്​ Read more about നോട്ട്​ അസാധുവാക്കൽ: കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി[…]

രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

11:18 am 22/11/2016 ചെന്നൈ: പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. മധുരയിലെ ഒരു പ്രാദേശിക ഡിഎംകെ നേതാവ് കെ പി ടി ഗണേഷനാണ് രണ്ടായിരം രൂപ നോട്ടുകള്‍ ഉടന്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഭരണഘടന അംഗീകരിയ്ക്കാത്ത ഭാഷയായ ദേവനാഗരി ലിപിയില്‍ നോട്ടില്‍ അക്കങ്ങള്‍ എഴുതിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇന്ത്യന്‍ അക്കങ്ങളല്ലാതെ കറന്‍സിയില്‍ മറ്റ് അക്കങ്ങള്‍ ഉപയോഗിയ്ക്കരുതെന്നാണ് ഭരണഘടനയിലെ ചട്ടമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. Read more about രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും[…]

മല്യയെ തിരികെ എത്തിക്കാന്‍ വാറന്‍റ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ

11:11 AM 22/11/2016 ന്യൂഡല്‍ഹി: കോടികളുടെ കടബാധ്യത വരുത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ തിരികെയത്തെിക്കാന്‍ വാറന്‍റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപ്പിച്ചു. കോടതിയുടെ വാറന്‍റ് ലണ്ടനിലെ അധികൃതര്‍ക്ക് കൈമാറിയ ശേഷം മല്യയെ ഇന്ത്യയിലത്തെിക്കാനാണ് സി.ബി.ഐയുടെ നീക്കം. മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള വാറന്‍റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക കോടതിയെയാണ് സി.ബി.ഐ സമീപിച്ചത്. നേരത്തേ കോടതി മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ഫൈറ്റർ ജെറ്റുകളുടെ ലാൻഡിങ്ങോടെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഉദ്ഘാടനം

04:11 PM 21/11/2016 ലഖ്നോ: ഇന്ത്യയിലെ ഏറ്റവും അതിവേഗപാതയുടെ ഉദ്ഘാടനം നടത്താൻ ഉത്തർപ്രദേശ് സർക്കാർ തെരഞ്ഞെടുത്തത് ഇന്ത്യൻ എയർ ഫോഴ്സിൻെറ ആറ് ഫൈറ്റർ ജെറ്റുകളെ ലാൻഡ് ചെയ്യിച്ചിട്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പിതാവും സമാജ്വാദി പാർട്ടി നേതാവുായ മുലായം സിങ് യാദവ് എന്നിവരും ഉദ്ഘാടനത്തിനായി ആഗ്ര-ലക്നൗ എക്സ്പ്രസ് കടന്നുപോകുന്ന ഉന്നാവയിലെത്തിയിരുന്നു. ലക്നൗയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഉന്നാവ. സുഖോയ്, മിറാഷ് 2000 ജെറ്റ് എന്നി വിമാനങ്ങളാണ് റോഡിൽ പറക്കാനെത്തിയത്. ലാൻഡ് ചെയ്യേണ്ട റോഡിൽ ഒരു തെരുവുനായ Read more about ഫൈറ്റർ ജെറ്റുകളുടെ ലാൻഡിങ്ങോടെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഉദ്ഘാടനം[…]

നവജോദ്​ സിങ്​ സിദ്ദു ആം ആദ്​മിയിലേക്ക്​

01:13 pm 21/11/2016 ന്യൂഡൽഹി: മുൻ ക്രിക്കറ്റ്​ താരം നവജോദ്​ സിങ്​ സിദ്ദു ആം ആദ്​മിയിൽ ചേരും. ഞായറാഴ്​ച അദേഹം രൂപികരിച്ച ആവാസ്​ ഇ പഞ്ചാബ്​ പാർട്ടി പ്രതിനിധികളും എ.എ.പി കൺവീനർ അരവിന്ദ്​ കെജരിവാളും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും. പഞ്ചാബിലെ സ്വതന്ത്ര എം.എൽ.എമാരായ സിമ്രജിത്​ ബെയിനും ബൽവീന്ദർ സിങും ചർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്നു. ആവാസ്​ ഇ പഞ്ചാബിയുടെ നേതാക്കളും ആം ആദ്​മിയും പാർട്ടി പ്രതിനിധികളും തമ്മിൽ ഒരാഴ്​ച നീണ്ടു നിന്ന Read more about നവജോദ്​ സിങ്​ സിദ്ദു ആം ആദ്​മിയിലേക്ക്​[…]

രണ്ടായിരം രൂപയുടെ ഫോട്ടോ കോപ്പി; വിദ്യാര്‍ഥിനി പിടിയില്‍

11:12 am 20/11/2016 തൃശൂര്‍: രണ്ടായിരം രൂപയുടെ കളര്‍പ്രിന്‍റ് നല്‍കി സാധനങ്ങള്‍ വാങ്ങുകയും മറ്റൊരു കടയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്ത വിദ്യാര്‍ഥിനി പിടിയില്‍. പൊന്നാനിയിലെ ഒരു സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും വെളിയങ്കോട് സ്വദേശിയുമായ കുട്ടിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മന്ദലാംകുന്ന് കിണറിനു സമീപത്തെ അല്‍റീം ഫാന്‍സി ഷോപ്പിലത്തെിയ പെണ്‍കുട്ടി 500 രൂപയുടെ സാധനങ്ങള്‍ വാങ്ങി കടയുടമ ഹുസൈന് 2000 രൂപ നോട്ട് നല്‍കി. ഇദ്ദേഹം 1500 രൂപ തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് സമീപത്തെ Read more about രണ്ടായിരം രൂപയുടെ ഫോട്ടോ കോപ്പി; വിദ്യാര്‍ഥിനി പിടിയില്‍[…]

മംഗൾയാന്റെ ഖ്യാതി നാഷണൽ ജിയോഗ്രഫിക്​ മാഗസിനിലും.

11:07 am 20/11/2016 ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടിന് ​പിന്നാലെ ഇന്ത്യയുടെ ചൊവ്വാ ദൗത്യ പദ്ധതിയായ മംഗൾയാ​െൻറ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ഖ്യാതി നാഷണൽ ജിയോഗ്രഫിക്​ മാഗസിനിലും. മംഗൾയാൻ പകർത്തിയ ചൊവ്വാ ഗ്രഹത്തി​െൻറ ചിത്രമാണ്​ മാഗസിൻറെ കവർ പേജിൽ ഇടം പിടിച്ചിരിക്കുന്നത്​. മുമ്പും വിവിധ രാജ്യങ്ങൾ 50ൽ അധികം ചൊവ്വാ ദൗത്യ പദ്ധതികൾ നടത്തിയിട്ടുണ്ടെങ്കിലും മംഗൾയാന് ​ലഭിച്ചപോലെയുള്ള വ്യക്തതയാർന്ന ചിത്രങ്ങൾ ആർക്കും ലഭിച്ചിരുന്നില്ല. മാഗസിനിൽ പ്രസിദ്ധീകരിച്ചത് മികച്ച വ്യക്​തതയുള്ള ചിത്രമെന്നാണ്​ വിദഗ്ധരും Read more about മംഗൾയാന്റെ ഖ്യാതി നാഷണൽ ജിയോഗ്രഫിക്​ മാഗസിനിലും.[…]