റെയില്‍വേ കോച്ചില്‍ സിസിടിവി ക്യാമറയും കോഫി മെഷീനും

01.23 AM 08/11/2016 സിസിടിവി ക്യാമറകള്‍, ജിപിഎസ് അധിഷ്‌ഠിത ഇന്‍ഫര്‍മേഷന്‍ സംവിധാനം, ചായ-കോഫീ വെന്‍ഡിങ് മെഷീന്‍ എന്നിവയും പുതിയ എസി ത്രീ ടയര്‍ കൊച്ചില്‍ ഉണ്ടാകും കാലത്തിനൊത്ത് മാറാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. പുതിയതായി റെയില്‍വേ പുറത്തിറക്കുന്ന എസി ത്രീ ടയര്‍ കോച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് റെയില്‍വേയുടെ ആധുനികവല്‍ക്കരണം. സിസിടിവി ക്യാമറകള്‍, ജിപിഎസ് അധിഷ്‌ഠിത ഇന്‍ഫര്‍മേഷന്‍ സംവിധാനം, ചായ-കോഫീ വെന്‍ഡിങ് മെഷീന്‍ എന്നിവയും പുതിയ എസി ത്രീ ടയര്‍ കൊച്ചില്‍ ഉണ്ടാകും. ഈ മാസം പകുതിയുടെ Read more about റെയില്‍വേ കോച്ചില്‍ സിസിടിവി ക്യാമറയും കോഫി മെഷീനും[…]

എൻഡി ടിവി ഇന്ത്യ ചാനൽ വിലക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ മരവിപ്പിച്ചു

01 22 AM 08/11/2016 ദില്ലി: എൻ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്ഏർപ്പെടുത്തിയ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എൻ ഡി ടിവി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ പിൻമാറ്റം. എൻ ഡി ടിവി പ്രൊമോട്ടർ പ്രണോയ് റോയും കേന്ദ്ര വാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് Read more about എൻഡി ടിവി ഇന്ത്യ ചാനൽ വിലക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ മരവിപ്പിച്ചു[…]

ഇരയുടെ പേര് രാധാകൃഷ്ണനെ തള്ളി യെച്ചൂരി

12.29 AM 08/11/2016 ന്യൂഡൽഹി: വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ മുൻ സ്പീക്കർ കൂടിയായ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ തള്ളി പാർട്ടി ജനറൽ സെക്രട്ടി സീതാറാം യെച്ചൂരി. രാധാകൃഷ്ണൻ ഇരുടെ പേര് പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നും ഇക്കാര്യം പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്നും യെച്ചൂരി വ്യക്‌തമാക്കി. വടക്കാഞ്ചേരി, കളമശേരി വിഷയങ്ങൾ പാർട്ടി അന്വേഷിക്കുമെന്നു പറഞ്ഞ യെച്ചൂരി സ്ത്രീ പുരുഷ സമത്വമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും പറഞ്ഞു.

എഐസിസി പുനസംഘടന നീട്ടി

12.57 AM 08/11/2016 ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ പാർട്ടിയുടെ നേതൃമാറ്റം ചർച്ചയായില്ല. സോണിയയുടെ അസാന്നിധ്യത്തിൽ രാഹുൽ ഗാന്ധിയാണ് ഇന്നത്തെ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. അതേസമയം എഐസിസി പുനസംഘടന ഒരുവർഷത്തേക്ക് നീട്ടാൻ പ്രവർത്തക സമിതി തീരുമാനിച്ചു. ഡിസംബർ 31വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.

ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണൻ മാപ്പു പറയണം: വൃന്ദ കാരാട്ട്

02.38 PM 07/11/2016 ന്യൂഡല്‍ഹിന്മ വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കേസ് ഒതുക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാട്. പേരു വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ വ്യക്തമാക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം Read more about ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണൻ മാപ്പു പറയണം: വൃന്ദ കാരാട്ട്[…]

കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

02.22 PM 07/11/2016 ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സുരക്ഷാ സേന ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചു ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സുരക്ഷാ സേന ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചു. 62 രാഷ്ട്രീയ റൈഫിള്‍സും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തീവ്രവാദിയെ നേരിട്ടത്. വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു എ കെ 47 തോക്കും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ വാന്‍ഗാം ഗ്രാമത്തിലാണ് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ Read more about കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു[…]

അന്തരീക്ഷ മലിനീകരണം; ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

02.09 PM 07/11/2016 ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. ദുസഹമായ സാഹചര്യം നേരിടാൻ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്ന് ട്രൈബ്യൂണൽ ചോദിച്ചു. നടപടികൾ എടുക്കുന്നതിനു എന്തുകൊണ്ടാണ് കാലതാമസം നേരിട്ടതെന്ന് വിശദീകരണം നൽകാനും ട്രൈബ്യൂണൽ സർക്കാരിനോട് നിർദേശിച്ചു. അതിനിടെ ഇതു സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണ് സൂചന. പുകമഞ്ഞ് കുറയാത്ത സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഞായറാഴ്ച ചേർന്ന അടിയന്തര Read more about അന്തരീക്ഷ മലിനീകരണം; ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ[…]

അഭിപ്രായ സ്വാതന്ത്ര്യത്തെ മോദി അടിച്ചമർത്തുന്നുവെന്ന് രാഹുൽ ഗാന്ധി

02.07 PM 07/11/2016 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യം അതിന്റെ കറുത്ത ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനു കാരണം മോദിയും എൻഡിഎയുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. എതിർപ്പ് അറിയിക്കുന്നവരെ അടിച്ചമർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നു പറഞ്ഞ രാഹുൽ സംശയം പ്രകടിപ്പിക്കുന്നവരെ രാജ്യ സുരക്ഷയുടെ പേരു പറഞ്ഞ് നിശബ്ദരാക്കാനാണ് മോദിയുടെ ശ്രമമെന്നും തുറന്നടിച്ചു. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേന്ദ്ര Read more about അഭിപ്രായ സ്വാതന്ത്ര്യത്തെ മോദി അടിച്ചമർത്തുന്നുവെന്ന് രാഹുൽ ഗാന്ധി[…]

ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

02.04 PM 07/11/2016 ലക്നോ: ഉത്തർപ്രദേശിലെ അലഹബാദിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സഹോദരിമാരായ മൂന്നു പെൺകുട്ടികൾക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മാർക്കറ്റിൽ പോയി മടങ്ങുന്നതിനിടയിൽ ബൈക്കിൽ എത്തിയ അക്രമികളാണ് ആക്രമണം നടത്തിയത്. മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടികളിൽ ഒരാളോട് പ്രതികൾളിൽ ഒരാൾക്കുള്ള പ്രണയമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ നിരോധനാജ്‌ഞ

02.00 PM 07/11/2016 ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനേത്തുടർന്ന് ന്യൂഡൽഹിയിലെ ഗുഡ്ഗാവിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മാലിന്യം കത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുകമഞ്ഞ് കുറയാത്തതിനേത്തുടർന്ന് വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ഡൽഹി സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടപടികൾ പ്രഖ്യാപിച്ചത്. സംസ്‌ഥാനത്തെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കാനും സ്കൂളുകൾ മൂന്നു ദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചിരുന്നു. ആശുപത്രിയടക്കമുള്ള അത്യാവശ്യ ഉപയോഗങ്ങൾക്കല്ലാതെ ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് തടയുമെന്നും Read more about അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ നിരോധനാജ്‌ഞ[…]