കശ്​മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ

09:19 am 4/10/2016 ന്യൂഡൽഹി: കശ്​മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ട്​. ​ നൗഷീരയിലെ കൽസ്യാൻ മേഖലയിൽ ഇന്ന്​ പുലർച്ചെ രണ്ട്​ മണിക്കാണ്​ വെടിവെപ്പുണ്ടായത്​. ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ വെടിയുതിർത്ത പാക്​ സൈനികർക്കുനേരെ ഇന്ത്യൻ സേനയും തിരിച്ചടിച്ചു​. ​വെടിവെപ്പിൽ എന്തെങ്കിലും നാശനഷ്​ടമുണ്ടായതായി വ്യക്​തമല്ല. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഏഴു സ്​ഥലങ്ങളിൽ പാക്​ വെടിവെപ്പുണ്ടായിരുന്നു. അതേസമയം ബാരമുല്ലയിലെ വെടിവെപ്പിൽ ബി.എസ്.എ​ഫ്​ കോൺസ്​റ്റബിൾ മരിച്ചത്​ ഭീകരരുടെ വെടിയേറ്റാണോ അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്​തമല്ല. സംഭവത്തിൽ രണ്ടു Read more about കശ്​മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ[…]

സാമ്പത്തിക തിരിമറി വിവാദത്തിൽ കുടുങ്ങി ട്രംപ്

09;16 am 4/10/2016 ന്യൂയോര്‍ക്ക്: സാമ്പത്തിക തിരിമറി വിവാദത്തിൽ കുടുങ്ങി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. നികുതിയടക്കുന്നതിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 1995 കാലയളവിൽ ഡോണാൾഡ് ട്രംപ് വരുമാനത്തിൽ 900 മില്ല്യൺ ഡോളർ കടമായി എഴുതി ചേർത്തെന്ന ആരോപണമുയരുന്നത്. ഇത് അസാധാരണമായ കണക്കാണെന്നാണ് സാന്പത്തിക വിദ്ഗ്ധരുടെ വിലയിരുത്തൽ. ട്രംപ് ഫൗണ്ടേഷന്‍റെ ധനസമാഹരണ പരിപാടി നിർത്തണമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാർത്ഥികളുടെ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർത്ഥി ഡോണൾഡ് Read more about സാമ്പത്തിക തിരിമറി വിവാദത്തിൽ കുടുങ്ങി ട്രംപ്[…]

കൂത്തുപറമ്പിനടുത്ത്​ തൊക്കിലങ്ങാടിയിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു.

07:55 pm 3/10/2016 കണ്ണൂർ: കൂത്തുപറമ്പിനടുത്ത്​ തൊക്കിലങ്ങാടിയിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു.. ഡി.വൈ.എഫ്​.​െഎ കൈവേലി യൂണിറ്റ്​ ​ജോയിൻറ്​ സെക്രട്ടറിയും ഒാ​േട്ടാറിക്ഷാ തൊഴിലാളിയുമായ അനൂപ്​ നാരായണനാണ്​ (30) വെ​േട്ടറ്റത്​. ഇന്ന്​ വൈകുന്നേരം അഞ്ച്​ മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുമായി പോകു​േമ്പാൾ കൂത്തുപറമ്പിനടുത്തുള്ള പാലായി വളപ്പിൽ വെച്ച്​ 12 ലധികം പേർ വരുന്ന സംഘം വെട്ടി പരിക്കേൽപ്പികുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്ന്​ സി.പി..എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച്ച കൂത്ത്​പറമ്പ്​ ടൗണിൽ പണിമുടക്ക്​ ആചരിക്കുമെന്ന്​ യൂനിയൻ നേതാക്കൾ അറിയിച്ചു.

കണ്ണൂരില്‍ പിടിയിലായത് ഐ.എസ് കേരള ഘടകത്തിന്റെ നേതാക്കളെന്ന് എന്‍.ഐ.എ

07:48 pm 3/10/2016 ഐ.എസ് കേരള ഘടകത്തിന് നേതൃത്വം നല്‍കിയത് കണ്ണൂര്‍ കനകമലയില്‍ അറസ്റ്റിലായവരെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ പേര് അന്‍സാറുല്‍ ഖലീഫ എന്നാണെന്നും എന്‍.ഐ.എ കണ്ടെത്തി. കൊച്ചിയിലെ യോഗത്തില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് തെളിവായി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഉപയോഗിച്ച് നടത്തിയ ചാറ്റുകളും കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ ആറ് പേരെ ഇന്ന് വൈകുന്നേരം കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കണ്ണൂരില്‍ നിന്ന് അഞ്ച് Read more about കണ്ണൂരില്‍ പിടിയിലായത് ഐ.എസ് കേരള ഘടകത്തിന്റെ നേതാക്കളെന്ന് എന്‍.ഐ.എ[…]

നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം.

09;45 am 3/10/2016 തിരുവനന്തപുരം: സ്വാ​ശ്രയ വിഷയത്തിൽ നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ​ബഹളം വെച്ചതിനെ തുടർന്ന്​​ ചോദ്യോത്തരവേള ഉപേക്ഷിക്കുകയും സഭാനടപടികൾ അൽപ നേര​ത്തേക്ക്​ നിർത്തിവെക്കുകയും ​ചെയ്​തു. പ്ലക്കാർഡും കറുത്ത ബാഡ്​ജുമായെത്തിയ ​​പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുകയാണ്​. ​പ്രശ്​നത്തിൽ സ്​പീക്കർ ഇടപെടണമെന്ന്​ ​പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു​. ഇന്ന്​ രാവിലെ ചേർന്ന യു.ഡി.എഫ്​ പാർലമെൻററി പാർട്ടി യോഗത്തിലും സ്വാശ്രയ വിഷയത്തിൽ നടക്കുന്ന സമരം ശക്​തമായി മുന്നോട്ട്​​ കൊണ്ടുപോകാനാണ്​ തീരുമാനിച്ചത്​. ചോദ്യോത്തരവേള റദ്ദാക്കിയ​ശേഷം ഇക്കാര്യത്തി​െലാരു തീരുമാനം വേണമെന്ന ആവശ്യമാണ്​ Read more about നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം.[…]

കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു

09:44 am 2/10/2016 ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്നതും സമാധാനം തകര്‍ക്കുന്നതുമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡോ. ഫാറൂഖ് അഹമ്മദ് ലോണ്‍ പ്രിന്‍റര്‍, പബ്ളിഷര്‍, ഉടമസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. 2010ലാണ് കശ്മീര്‍ റീഡര്‍ പ്രസിദ്ധീകരണം തുടങ്ങിയത്. ശ്രീനഗറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ചു പത്രങ്ങളില്‍ ഒന്നാണിത്. പത്രത്തിനെതിരായ നടപടിയെ ഉടമയും എഡിറ്ററുമായ ഹാജി Read more about കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു[…]

ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

09:33 am 3/10/2016 കട്ടപ്പന: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ തുടങ്ങിയ ഹര്‍ത്താല്‍ വൈകുന്നേരം ആറിന് അവസാനിക്കും. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തു നിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പ്

12:02 am 3/10/2016 ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പ്. ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് സമീപമുള്ള പാര്‍ക്കിലൂടെ ക്യാമ്പിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. സൈനിക കേന്ദ്രത്തിനുള്ളില്‍ ആരും കയറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. ക്യാമ്പിന് നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞ ശേഷമാണ് ഭീകരര്‍ ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ്

09:15 pm 2/10/2016 തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ് അച്യുതാനന്ദന്‍. എസ്.ബി.ടി-എസ്.ബി.ഐ ലയനത്തെക്കുറിച്ചാണ് പ്രതികരിച്ചതെന്നും മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുകയായിരുന്നെന്നും വി.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിനു സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്തു പുറത്തേക്കു വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. സമരം ന്യായമാണെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ഇതിനു മറുപടി പറഞ്ഞത്. ഈ പ്രതികരണം യു.ഡി.എഫ് എം.എൽ.എമാര്‍ നടത്തുന്ന Read more about സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ്[…]

കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

08:00 pm 2/10/2016 കണ്ണൂർ: ചൊക്ലിക്കടുത്ത മേക്കുന്ന് കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയാണ്​ കസ്​റ്റഡിയിലെടുത്ത്​. അണിയറ കീഴ്മാടം മദീന മന്‍സിലില്‍ മൻഷിദ്​ എന്നയാളെയും മറ്റ് നാലുപേരെയുമാണ് പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ) ഐ.ജി അനുരാഗ് തംഗിെൻറയും മൂന്ന് ഡി.വൈ.എസ്.പിമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രാജ്യാന്തര ബന്ധമുണ്ടെന്ന് സംയിക്കുന്ന ചിലരുടെ ഫോണ്‍ കോളുകള്‍ എന്‍.ഐ.എ നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നും മേക്കുന്ന് കനകമലയില്‍ രഹസ്യയോഗം ചേരുന്നുണ്ടെന്ന് വിവരം ലഭിച്ചു. Read more about കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.[…]