ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം.

10:15 AM 04/07/2016 ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം. ഇന്ന്​ പുലർച്ചെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​ഫോടക വസ്​തുക്കളുമായി കാറി​െലത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന്​ പൊട്ടിത്തെറിക്കുകയായിരുന്നു. സ്​ഫോടനത്തിൽ രണ്ട്​ നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു. സ്​ഫോടനത്തെ തുടർന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺസുലേറ്റിന്​ ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. യു.എസ്​ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ്​ സ്​ഫോടനം. 2004 ൽ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെട്ടിരുന്നു.

ബഗ്ദാദിൽ രണ്ടിടത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം 125 ആയി

09:59am 04/7/2016 ബഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരമായ ബഗ്ദാദിലെ രണ്ടു വാണിജ്യ കേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 125 ആയി. സംഭവത്തില്‍ 200 പേര്‍ക്ക് പരിക്കേറ്റതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇരു ആക്രമണങ്ങളുമുണ്ടായത്. പെരുന്നാളിന് മുന്നോടിയായി വസ്ത്രങ്ങളും മറ്റും വാങ്ങാനത്തെിയവരുടെ തിരക്കുള്ള സമയത്താണ് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നത്. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണമായത്. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. ബഗ്ദാദിലെ കറാദ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കറാദയിലെ തിരക്കുള്ള ഷോപ്പിങ് മേഖലയിലുണ്ടായ കാര്‍ബോംബ് Read more about ബഗ്ദാദിൽ രണ്ടിടത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം 125 ആയി[…]

ധാക്ക ഭീകരാക്രമണത്തിന്​ പിന്നിൽ ഐ എസ് അല്ലെന്ന്​ ബംഗ്ലാദേശ്​

04:40 PM 03/07/2016 ധാക്ക: ഇന്ത്യക്കാരിയടക്കം 20 പേർ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിന്​ പിന്നിൽ പ്രാദേശിക തീവ്രവാദ സംഘടന​യെന്ന്​ ബംഗ്ലാദേശ്​ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ഭീകരാക്രമണത്തിന്​ പിന്നിൽ ​ഐ എസ് അല്ലെന്നും ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്​ എന്ന സംഘടനയാണെന്നും അദ്ദേഹം എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു. പത്തു വർഷത്തിലധികമായി ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്ന സംഘടനയാണ്​ ജംഇയത്തുൽ മുജാഹിദീൻ. ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഐ.എസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്‍െറ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം Read more about ധാക്ക ഭീകരാക്രമണത്തിന്​ പിന്നിൽ ഐ എസ് അല്ലെന്ന്​ ബംഗ്ലാദേശ്​[…]

ചെറിയ പെരുന്നാൾ ബുധനാഴ്ചയെന്ന് കെ.എൻ.എം, ഹിലാൽ കമ്മറ്റി

04:33 PM 03/07/2016 കോഴിക്കോട്: റമദാൻ 29ന്(ജൂലൈ 4) തിങ്കളാഴ്ച സൂര്യൻ അസ്തമിക്കുന്നതിന് 5 മിനുട്ട് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ അന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും ആയതിനാൽ റമദാൻ 30 പൂർത്തിയാക്കി ജൂലൈ 6ന് ബുധനാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കേരള ജംഇയത്തുൽ ഉലമാ പ്രസിഡന്‍റ് എ. അബ്ദുൽ ഹമീദ് മദീനിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍

10:16am 03/7/2016 ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ഒന്‍പതു നഗരങ്ങളെ കൂടി നഗര വികസന മന്ത്രാലയം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ കൂടാതെ പാറ്റ്‌ന, ബംഗളൂരു, അമരാവതി, ഇറ്റാനഗര്‍,ഗംഗാടോക്, റായ് ബറെലി, മീററ്റ് തുടങ്ങിയ നഗരങ്ങളെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ 20 നഗരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന നഗരങ്ങളുടെ അഞ്ചുവര്‍ഷത്തെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ വീതം Read more about തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍[…]

തെലങ്കാനയില്‍ അത്ലറ്റിക്സ് വിപ്ളവം തീര്‍ത്ത് കേരളത്തിന്‍െറ കുതിപ്പ്

07:40 AM 03/07/2016 ഹൈദരബാദ്​:. 56ാം അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴകത്തിന്‍െറ കടുത്ത വെല്ലുവിളി അതിജീവിച്ച കേരളത്തിന് തുടര്‍ച്ചയായ എട്ടാം കിരീടം. 164 പോയന്‍റുമായാണ് കേരളം ആധിപത്യം നിലനിര്‍ത്തിയത്. തമിഴ്നാടിന് 150 പോയന്‍റാണുള്ളത്. പുരുഷ, വനിതാ വിഭാഗങ്ങളിലും മലയാളിസംഘം ജേതാക്കളായി. പുരുഷന്മാര്‍ക്ക് 68ഉം വനിതകള്‍ക്ക് 96ഉം പോയന്‍റുണ്ട്. കഴിഞ്ഞദിവസം 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സ്വര്‍ണമണിഞ്ഞ കേരളത്തിന്‍െറ ജിതിന്‍ പോളാണ് മികച്ച പുരുഷ താരം. 400 മീറ്ററില്‍ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഹരിയാനയുടെ നിര്‍മല Read more about തെലങ്കാനയില്‍ അത്ലറ്റിക്സ് വിപ്ളവം തീര്‍ത്ത് കേരളത്തിന്‍െറ കുതിപ്പ്[…]

സൈക്കിളില്‍നിന്നും തെറിച്ചു കിണറ്റില്‍ വീണ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു

01.08 AM 03-07-2016 മൂവാറ്റുപുഴ: സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണംവിട്ട് സൈക്കിളില്‍നിന്നും തെറിച്ചുവീണ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു. മൂവാറ്റുപുഴ ശിവന്‍കുന്ന് റോഡില്‍ കുറുപ്പ്മഠം രാജുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്താനിക്കാട് എനാനിക്കല്‍ ലൈജുജിന്റു ദമ്പതികളുടെ മകള്‍ ജില്‍റ്റ മരിയ ലൈജു(8) ആണ് മരിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടിന് വൈകിട്ട് 4.45ഓടെയാണ് അപകടം. വാടകയ്ക്ക് തമാസിക്കുന്ന വീടിന് സമീപത്തുളള ശിവന്‍കുന്ന് റോഡില്‍ സ്‌കൂള്‍ വിട്ടുവന്ന ശേഷം സൈക്കിള്‍ സവാരിചെയ്യുകയായിരുന്നു. Read more about സൈക്കിളില്‍നിന്നും തെറിച്ചു കിണറ്റില്‍ വീണ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു[…]

കഫേയില്‍ തോക്കുധാരി അഞ്ചുപേരെ വെടിവച്ചുകൊന്നു

12.59 AM 03-07-2016 റിന്‍ജാനിന്‍(സെര്‍ബിയ):വടക്കന്‍ സെര്‍ബിയയിലെ കഫേയില്‍ തോക്കുധാരി ഭാര്യയുള്‍പ്പെടെ അഞ്ചുപേരെ വെടിവച്ചുകൊന്നു. 20 പേര്‍ക്കു പരിക്കേറ്റു. പ്രാദേശികസമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇസഡ് എസ് എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് ആക്രമണം നടത്തിയത്. ഭാര്യയെയും മറ്റൊരു സ്ത്രീയെയും ആദ്യം തോക്കിനിരയാക്കിയ അക്രമി തുടര്‍ന്നു കഫേയിലുണ്ടായിരുന്നവര്‍ക്കുനേരേ വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ അറസ്റ്റ്‌ചെയ്തുവെന്നു പോലീസ് അറിയിച്ചു.

ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

08:27 AM 02/07/2016 ചെന്നൈ: നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എൻജിനീയറായ 24കാരൻ രാംകുമാറിനെ തിരുനെൽവേലിയിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ രാംകുമാർ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് സമീപത്താണ് പ്രതി താമസിച്ചിരുന്നതെന്നും സ്വാതിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോലൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതി എസ് Read more about ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.[…]

ധാക്കയില്‍ വെടിവെപ്പ്; 20 വിദേശികൾ കൊല്ലപ്പെട്ടു

07:30pm 02/07/2016 ധാക്ക: ധാക്കയിലെ റസ്​​േറ്റാറൻറിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ പെൺകുട്ടിയും. താരിഷി ​ജെയിൻ (19) ആണ്​ കൊല്ലപ്പെട്ടതെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ ട്വിറ്ററിൽ അറിയിച്ചു. ധാക്കയിൽ വസ്​ത്ര വ്യാപാരിയായ ന്യൂഡൽഹി സ്വദേശി സഞ്​ജീവ്​ ​ജെയിനി​െൻറ മകളാണ്​ താരിഷി. യുഎസിലെ യൂനിവേഴ്​സിറ്റി ഒാഫ്​ കാലിഫോർണിയ, ബെർക്ക്​ലിയിൽ വിദ്യാർഥിനിയായ താരിഷി അവധി ആഘോഷിക്കാനാണ്​​ ധാക്കയിലെത്തിയത്​. കൊല്ലപ്പെട്ടവരിൽ യു.എസ്​ പൗരനും ഉൾപ്പെട്ടതായി വൈറ്റ്​ ഹൗസ് വിദേശകാര്യ വകുപ്പും സ്​ഥിരീകരിച്ചു. എന്നാൽ ഇയാളുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശ്​ തലസ്ഥാന നഗരത്തെ നടുക്കിയ Read more about ധാക്കയില്‍ വെടിവെപ്പ്; 20 വിദേശികൾ കൊല്ലപ്പെട്ടു[…]