ഡ​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം.

10:56 am 2/6/2017 ന്യൂ​ഡ​ൽ​ഹി: റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.25 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക് ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഒ​രു മി​നി​റ്റോ​ളം പ്ര​ക​മ്പ​നം നീ​ണ്ടു​നി​ന്നു. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി.

07:35 pm 1/6/2017 ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് അധീന കാഷ്മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറു പാക് സൈനികർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി. വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി Read more about അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി.[…]

അഫ്ഗാനിസ്ഥാനിൽ വീണ്ടും കാർ ബോംബ് സ്ഫോടനം.

02:08 pm 01/6/2017 കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള വിമാനത്താവളത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സ്ഫോടനം. ബുധനാഴ്ച കാ​​​​ബൂ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​നു മു​​​​ന്പി​​​​ലു​​​​ണ്ടാ​​​​യ ചാ​​​​വേ​​​​ർ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 80 പേ​​​​ർ മ​​​​രി​​​​ച്ചിരുന്നു. 350 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സ്ഫോ​​​ട​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ട്ര​​​ക്കാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തു. അ​​​​ഫ്ഗാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​വും വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ​​​​മേ​​​​ഖ​​​​ല​​​​യാ​​​യ വാ​​​​സി​​​​ർ അ​​​​ക്ബ​​​​ർ ഖാ​​​​നി​​​​ലെ സ​​​ൻ​​​ബാ​​​ക് ച​​​ത്വ​​​ര​​​ത്തി​​​ൽ ബുധനാഴ്ച രാ​​​വി​​​ലെ 8.30നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം.

സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

08:50 am 01/6/2017 ന്യൂഡൽഹി: വടക്കൻ കശ്​മീർ ബാരമുളള ജില്ലയിലെ സോപൂർ മേഖലിയിൽ സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത്​ തീവ്രവാദികൾ തമ്പടിച്ചിടുണ്ടെന്ന രഹസ്യ വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ ഇന്ന്​ പുലർച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. ജമ്മു കശ്​മീർ പൊലീസും സൈന്യത്തിലെ രാഷ്​ട്രീയ റൈഫിൾസും സംയുക്​തമായി നടത്തിയ തിര​ച്ചിലിനൊടുവിൽ സോപൂരിലെ ഒരു വീട്ടിനുള്ളിൽ നിന്നാണ്​ തീവ്രവാദികളെ പിടികൂടിയതെന്നാണ്​ പൊലീസ്​ അറിയിക്കുന്ന വിവരം. രണ്ടു തീവ്രവാദികളാണ്​ വീടിനുള്ളിൽ ഉണ്ടായിരുന്നതെന്ന്​ കരുതുന്നു. പുലർച്ചെ 2.45 ഒാടു കൂടി Read more about സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു[…]

സി​ക്കി​മി​ൽ ര​ണ്ടു വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

08:40 am 01/6/2017 ഗാം​ഗ്ടോ​ക്: സി​ക്കി​മി​ൽ ര​ണ്ടു വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഫ്യാം​ഗ്ല​യി​ലും ലാ​ച്ചും​ഗി​ലു​മാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ. ഫ്യാം​ഗ്ല​യി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ക്കു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലാ​ച്ചും​ഗ് സ​ന്ദ​ർ​ശം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​ഡീ​ഷ, പ​ശ്മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട​വ​ർ. ലാ​ച്ചും​ഗി​ലു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മോ​ഹ​ൻ ഗു​രും​ഗ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പെട്രോള്‍, ഡീസല്‍ വില കൂട്ടി

08:27 @m 01/6/2017 ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലവര്‍ധന. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. അന്തര്‍ദേശീയ വിപണിയിലെ മാറ്റത്തെ തുടര്‍ന്നാണിത്. വിലവര്‍ധന അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. മേയ് 16ന് പെട്രോളിന് 2.16 രൂപ, ഡീസലിന് 2.10 രൂപ എന്ന തോതില്‍ കുറച്ചിരുന്നു. സംസ്ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ് നിരക്ക് പ്രഖ്യാപിച്ചതെന്നും സംസ്ഥാനങ്ങളിലെ നികുതി ചേര്‍ക്കുമ്പോള്‍ വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു

05:50 pm 31/5/2017 ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെയും പാർട്ടി അംഗങ്ങൾ​െക്കതിരെയും നിരന്തരം ആ​രോപണങ്ങൾ ഉന്നയിച്ച മിശ്രയെ നിയമസഭക്കുള്ളിൽ വെച്ച്​ എ.എ.പി എം.എൽ.എമാർ കൂട്ടം ചേർന്ന്​ മർദിക്കുകയായിരുന്നു. ചരക്കുസേവന നികുതിയെപ്പറ്റി ചർച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേർത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കെജ്​രിവാളിനെതിരെ കപിൽ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടർന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടർന്ന മിശ്രയോടു സഭ വിട്ടുപോകാൻ സ്പീക്കർ Read more about കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു[…]

കാബൂളിൽ 80 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

05:38 pm 31/5/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ 80 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെ കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 350 പേർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്ക്കേതിരെ അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

02:44 pm 31/5/2017 ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഐഐടി കവാടത്തിനു മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ച ഗവേഷക വിദ്യാർഥിയായ മലപ്പുറം സ്വദേശി സൂരജിനെ ഒരു സംഘം എബിവിപി പ്രവർത്തകർ മർദിച്ചിരുന്നു. മർദനത്തിൽ കണ്ണിന് ഗുരുതര Read more about മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.[…]

അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു.

11:55 am 31/5/2017 വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ ഭീഷണി നിലനിൽക്കെ അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു. കരയിൽനിന്നു തൊടുക്കാവുന്നതും അതിവേഗം സഞ്ചരിക്കുന്നതുമായ മിസൈൽ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. കാലിഫോർണിയയിലെ വ്യോമസേനത്താവളത്തിൽനിന്നു വിക്ഷേപിച്ച മധ്യദൂര മിസൈൽ ആകാശത്തുവച്ച് ലക്ഷ്യം തകർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അണ്വായുധ വാഹക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഉത്തരകൊറിയയുടെ ലക്ഷ്യം തകർക്കുന്നതിനു വേണ്ടിയാണ് അമേരിക്കയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം ഉത്തരകൊറിയ Read more about അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു.[…]