എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.

08:52 am 28/11/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിങ്കളാഴ്ച. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്‍െറ ഭാഗമായാണിത്. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവക്കു പുറമേ ബാങ്കിങ് മേഖലയെ കൂടി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസര പ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി. അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ Read more about എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.[…]

ഭോപ്പാല്‍ പ്രൊവിന്‍ഷാള്‍ ഫാ. കാച്ചപ്പിളളി മെറ്റുച്ചന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു

08:24 am 27/11/2016 – പി. പി. ചെറിയാന്‍ ന്യൂജഴ്‌സി : ഭോപ്പാല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷാളായി നിയമിതനായതിനുശേഷം റെവ. ഫാ. ഡോ. കുര്യന്‍ കാച്ചപ്പിളളി (സിഎംഐ) മെറ്റുച്ചന്‍ ഡയോസിസ് ബിഷപ്പ് ജെയിംസ് ചെച്ചിയൊയെ സന്ദര്‍ശിച്ചു. ഫാ. പോളിതെക്കന്‍, ഫാ. സെബാസ്റ്റ്യന്‍ കൈതക്കല്‍, ഫാ. ഡേവിഡ് ചാലക്കല്‍, ഫാ. പീറ്റര്‍ അക്കനത്ത് തുടങ്ങിയവരും ബിഷപ്പിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അമേരിക്കയില്‍ ആദ്യമായി എത്തുന്ന റെവ. ഡോ. കുര്യന്‍ കാച്ചപ്പിളളി 1986ലാണ് സിഎംഐ വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജ് Read more about ഭോപ്പാല്‍ പ്രൊവിന്‍ഷാള്‍ ഫാ. കാച്ചപ്പിളളി മെറ്റുച്ചന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു[…]

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ പ്രമുഖ മാവോയിസ്റ്റ് വിക്രം ഗൗഡ രക്ഷപ്പെട്ടു

08:08 am 26/11/2016 തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകളില്‍ വിക്രം ഗൗഡയും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ. ഇയാളുടെ തലയ്ക്ക് ആന്ധ്രാ,കര്‍ണ്ണാടക പോലീസ് തലയ്ക്ക് വിലപറഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഒളിവിലുള്ള വിക്രംഗൗഡ നിലമ്പൂരിലെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ നിലമ്പൂരില്‍ എത്തിയിരുന്നു എന്നാണ് പോലീസ് ഇന്‍റലിജന്‍സിന് കിട്ടിയ വിവരം.

ഫോമ എമ്പയര്‍ റീജിയന് പുതിയ നേതൃത്വം, പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്

07:40 am 26/11/2016 റീജിയന്‍ സെക്രട്ടറിയായി ശ്രീ സന്‍ജു കളത്തിപ്പറമ്പിലിനെയും ട്രഷറായി നിഷാദ് പൈതുതറയിലിനെയും മുംബൈ പാലസില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. റീജിയണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി റോയി ചെങ്ങന്നൂര്‍, കോചെയര്‍മാനായി നിഷാന്ത് നായര്‍, റീജിയണ്‍ ഈവന്റ് കോര്‍ഡിനേറ്ററായി ബിജു ഉമ്മന്‍, യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രതിനിധിയായി ലിബി മോന്‍ എബ്രഹാം, പി ആര്‍ ഓ ആയി ജെയ്മാത്യൂ എന്നിവരേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. സുരേഷ് മുണ്ടക്കല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോഫ്രിന്‍ Read more about ഫോമ എമ്പയര്‍ റീജിയന് പുതിയ നേതൃത്വം, പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്[…]

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി

10:44 am 25/11/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രായം കൂടിയ അംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടി തങ്ങള്‍ക്ക് ആസ്വാദ്യപ്രദമായ പരിപാടികള്‍ക്കായി സീനിയര്‍ സിറ്റിസണ്‍ ഫോറം എന്ന ഒരു പോഷക സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 20 ന് ബോണാമസ്സിലെ ഹൗസ് നിഡായില്‍ വച്ചാണ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ കൂട്ടായ്മ നടത്തിയത്. സമാജം പ്രസിഡണ്ട് ബോബി ജോസഫ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ കൂട്ടായ്മയില്‍ വന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. കൂട്ടായ്മയില്‍ വന്നവര്‍ക്ക് കോശി മാത്യു ആശംസ Read more about കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി[…]

ഇംറാന്‍ ഖാന്‍ വീണ്ടും വിവാഹിതനാവുന്നു.

01:16 pm 21/11/2016 ഇസ്ലാമാബാദ്: മൂന്നാമതും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ ക്രിക്കറ്റ ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍. ലണ്ടനില്‍ കുടുംബസുഹൃത്തിന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്. രണ്ടു വിവാഹങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ തയ്യാറാണെന്ന് 64കാരനായ ഇംറാന്‍ വെളിപ്പെടുത്തിയത്. രണ്ടു പെണ്ണു കെട്ടിയിട്ടും പരാജയപ്പെട്ടതിനാല്‍ വിവാഹജീവിതത്തെക്കുറിച്ച് നവദമ്പതികള്‍ക്ക് ഉപദേശം നല്‍കാനില്ല. അവരുടെ വിവാഹജീവിതം വിജയകരമായിത്തീരട്ടെയെന്നും ഇംറാന്‍ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ അതിഥികള്‍ ഇംറാന്‍ ഖാന്‍െറ Read more about ഇംറാന്‍ ഖാന്‍ വീണ്ടും വിവാഹിതനാവുന്നു.[…]

ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ വെടിവെച്ചു കൊലപ്പെടുത്തി.

06:44 pm 19/11/2016 റായ്പൂർ: ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായൺപൂർ ജില്ലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്

08:27 am 19/11/2016 ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസ് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വച്ചു നടത്തുന്നതാണ്. ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് ക്രിസ്തുമസ് ദൂത് നല്‍കുന്നതാണ്. ഡാളസിലെ 23-ഓളം പള്ളികളുടെ കൂട്ടായ്മയാണ് കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോളിനു നേതൃത്വം നല്‍കുന്നത് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയാണ്. Read more about കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്[…]

മാധ്യമശ്രീ അവാര്‍ഡിന് പ്രവാസി ചാനലിന്റെ അഭിവാദ്യങ്ങള്‍.

11:34 am 16/11/2106 ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റ് വഴി ഐ.പി. ടിവി പ്ലാറ്റ് ഫോമിലൂടെ ലോകമെങ്ങും വാര്‍ത്തകളും വിശേഷങ്ങളും ദൃശ്യങ്ങളും ലഭ്യമാകുന്ന പ്രവാസി ചാനല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പ്രാവാസികള്‍ തന്നെ രൂപംകൊടുത്ത ചാനല്‍ എന്ന ബഹുമതിക്കര്‍ഹമായ പ്രവാസി ചാനല്‍ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രോഗ്രാമുകള്‍കൊണ്ട് ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയില്‍ അരങ്ങേറുന്ന ഓരോ മലയാളി പരിപാടികളുടെയും ദൃശ്യഭാഷ്യം വിട്ടുകളയാതെ ചാനല്‍ Read more about മാധ്യമശ്രീ അവാര്‍ഡിന് പ്രവാസി ചാനലിന്റെ അഭിവാദ്യങ്ങള്‍.[…]

നടി റിമ കല്ലിങ്കലിന് ഭീഷണി <a

09:55 pm 13/11/2016 href=”http://www.truemaxmedia.com/wp-content/uploads/2016/11/download-120.jpg”> കുവൈറ്റ്: നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നതിന് കുവൈറ്റിലെത്തിയ നടി റിമ കല്ലിങ്കലിന് ഭീഷണി. വിദേശ വ്യവസായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് റിമ നൃത്തപരിപാടി റദ്ദാക്കി മടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഫെസ്റ്റീവ് നൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. റിമ മേക്കപ്പിട്ട് സ്‌റ്റേജില്‍ കയറാന്‍ തയ്യാറെടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മേക്കപ്പ് അഴിച്ച റിമ കാഴ്ചക്കാരിയായി സദസില്‍ Read more about നടി റിമ കല്ലിങ്കലിന് ഭീഷണി <a[…]