മാഗ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്; ജോഷ്വ ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

09:45 pm 13/11/2016 – മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ തെരഞ്ഞെടുപ്പ് ഡിസംബര്‍10 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് എബ്രഹാം ഈപ്പന്‍ അറിയിച്ചു. മാഗ് മുന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം തെരഞ്ഞെടുത്തു. മാഗിന്റെന മുന്‍ പ്രസിഡന്റുമാരായ ടി.എന്‍. സാമുവേല്‍, തോമസ് ഒലിയാംകുന്നേല്‍ എന്നിവരടങ്ങുന്ന ഇലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. അസോസിയേഷന്റെ Read more about മാഗ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്; ജോഷ്വ ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍[…]

സുഖനിദ്രയ്ക്ക് കുട്ടികള്‍ക്ക് ഹെറോയിന്‍ കുത്തിവെച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

11:39 pm 4/11/2016 പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : ആറും നാലും രണ്ടും വയസുളള കുട്ടികള്‍ക്ക് സുഖമായി ഉറക്കം ലഭിക്കുന്നതിന് സ്ഥിരമായി ഹെറോയിന്‍ കുത്തിവെയ്പ്പ് നല്‍കിയിരുന്ന യുവ മാതാപിതാക്കളെ വാഷിങ്ടനില്‍ അറസ്റ്റ് ചെയ്തു. ആഷ് ലി ഹട്ട് (24), മാക്ക് ലിറോയ്(25) എന്നിവരെ ഒക്ടോബര്‍ 31 തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തിരുന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് എഡ് ട്രോയര്‍ പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്നും ഹെറോയിന്‍, കുത്തിവെയ്ക്കുവാന്‍ ഉപയോഗിക്കുന്ന സൂചികള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. സുഖകരമായ Read more about സുഖനിദ്രയ്ക്ക് കുട്ടികള്‍ക്ക് ഹെറോയിന്‍ കുത്തിവെച്ച മാതാപിതാക്കള്‍ അറസ്റ്റില്‍[…]

ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും

02.00 AM 31/10/2016 ന്യൂയോർക്: ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും. ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആസ്‌ഥാനം ദീപങ്ങളാൽ അലങ്കരിച്ചു. ആസ്‌ഥാനമന്ദിരത്തിൽ ഹാപ്പി ദീപാവലിയെന്ന് ദീപങ്ങൾ ഉപയോഗിച്ച് എഴുതിയിരുന്നു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങൾ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ ദീപാവലി ദിവസം ഉദ്യോഗസ്‌ഥർക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യയുടെ യുഎൻ പ്രതിനിധി നന്ദി അറിയിച്ചു. ആഘോഷങ്ങൾക്ക് മുൻകൈയെടുത്ത ജനറൽ അസംബ്ലി പ്രസിഡന്റിനും സയിദ് അക്ബറുദ്ദീൻ നന്ദി പറഞ്ഞു. ജനറൽ Read more about ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും[…]

കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു

08:06 am 29/10/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ Read more about കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു[…]

രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്

02.29 Am 29/10/2016 ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തി രത്തൻ ടാറ്റയെ പോസിക്യൂട്ട് ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ ഇടപാടുകളിൽ നാലു വലിയ ക്രിമിനൽ കുറ്റങ്ങൾ രത്തൻ ടാറ്റ ചെയ്തതായും സ്വാമി കത്തിൽ ആരോപിക്കുന്നു. ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയതിനു പിന്നാലെയാണ് മോദിക്കു കത്തെഴുതുന്നത്. മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം ഇതേവരെ പുറത്തുവിട്ടിട്ടില്ല. 2012ലാണ് മിസ്ത്രി Read more about രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്[…]

കാഷ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

10.02 PM 27/10/2016 ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുള്ള ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ദാര്‍ സെക്ടറിലായിരുന്നു വെടിവയ്പ് നടന്നത്. നേരത്തെ പാക് ഷെല്ലാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ബിഹാര്‍ മോത്തിഹാരി സ്വദേശിയും ഹെഡ്‌കോണ്‍സ്റ്റബിളുമായ ജിതേന്ദര്‍ കുമാറാണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ ആര്‍എസ്പുര അരണിയ സെക്ടറിലായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്. പാക് ആക്രമണത്തില്‍ ആര്‍എസ് പുര മേഖലയില്‍ ആറ് ഗ്രാമീണര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.

01:34 pm 12/10/2016 കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്.

ജയരാജനെ മാറ്റില്ലെന്ന് സൂചന; വിവാദനിയമനങ്ങളെല്ലാം റദ്ദാക്കും

11-10-2016 12.04 AM തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് സൂചന. എന്നാല്‍ വിവാദ നിയമനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ബന്ധു നിയമനവിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തില്‍ തെറ്റ് തിരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്ത്വത്തോട് ആവശ്യപ്പെട്ടു. ദില്ലിയില്‍ Read more about ജയരാജനെ മാറ്റില്ലെന്ന് സൂചന; വിവാദനിയമനങ്ങളെല്ലാം റദ്ദാക്കും[…]

നഹീദ് ഹട്ടാറിന് ദാരുണാന്ത്യം

08:52 pm 25/9/2016 അമാന്‍: ഫേസ്ബുക്കിലൂടെ വിവാദ കാർട്ടൂൺ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രശസ്ത ജോർദ്ദാൻ എഴുത്തുകാരൻ നഹീദ് ഹട്ടാർ വെടിയേറ്റു മരിച്ചു. ജോർദാനിലെ അമാൻ ഹൈക്കോടതിയിൽ കേസിൽ വാദം കേൾക്കാനെത്തിയ നഹീദിനെ വെടിവച്ചുവീഴ്ത്തിയ അക്രമിയെ പിന്നീട് അറസ്റ്റുചെയ്തു. ജോർദാനിലെ അബ്‍ദാലിയിലെ ഹൈക്കോടതിവളപ്പിൽ മൂന്നുതവണയാണ് നഹീദ് ഹട്ടാറിന് നേരെ അക്രമി വെടിവച്ചത്. എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിനായി കോടതിവളപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു കൊലയാളി വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇസ്ലാം മതത്തെ നിന്ദിക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് വിചാരണ നേരിടുകയായിരുന്നു നഹീദ് Read more about നഹീദ് ഹട്ടാറിന് ദാരുണാന്ത്യം[…]

ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്

09:01 AM 24/09/2016 ബ്രസൽസ്: ബലൂചിസ്താനിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ പാർലമെന്‍റ് രംഗത്ത്. ബലൂച് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാഡ് സ്കാർനെക്കി പറഞ്ഞു. പാകിസ്താനുമായി ഉഭയകക്ഷി, സാമ്പത്തിക, രാഷ്ട്രീയ ബന്ധമാണ് യൂറോപ്യൻ പാർലമെന്‍റിനുള്ളത്. ബലൂചിസ്താൻ വിഷയത്തിൽ പാകിസ്താൻ നയം മാറ്റണം. ഇല്ലെങ്കിൽ പാകിസ്താനോടുള്ള യൂറോപ്യൻ പാർലമെന്‍റിന്‍റെ നയത്തിൽ മാറ്റംവരുമെന്നും റിസാഡ് സ്കാർനെക്കി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബലൂചിസ്താനിൽ അതിക്രൂരമായ നരനായാട്ടാണ് Read more about ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്[…]