ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയില്‍ കൊടിമരം വെഞ്ചിരിച്ചു

09;36 am 21/9/2016 ഹൂസ്റ്റണ്‍ : വിശുദ്ധരുടെ ബഹുമാനത്തിന് ദൈവത്തിന്‍റെ പുകഴ്ചയ്ക്കുമായി ഉയര്‍ത്തു പതാകമരം (കൊടിമരം) കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഇടവകയ്ക്കായി സമര്‍പ്പിച്ചു. ചേര്‍ത്തലയില്‍ നിന്നും എത്തിച്ച കൊടിമരം ഏറെ സന്തോഷത്തോടെയാണ് ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക സ്വീകരിച്ചത്. ഇത് പ്രത്യേക നിയോഗത്തോടെ സ്‌പോണ്‍സര്‍ ചെയ്ത ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി റോയി മാണാപ്പള്ളിയെയും കുടുംബത്തെയും പിതാവ് അഭിനന്ദിച്ചു. ഒക്ടോബര്‍ 14,15,16 തീയതികളില്‍ നടത്തപ്പെടുന്ന തിരുനാളിന് പ്രസുദേന്തിയാകുന്ന റോയിയെയും കുടുംബത്തെയും പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ ഈശോ Read more about ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയില്‍ കൊടിമരം വെഞ്ചിരിച്ചു[…]

മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു

03:30 PM 19/09/2016 ചെന്നൈ: മദ്യപിച്ച് അഭിഭാഷക വിദ്യാർഥി ഓടിച്ച കാർ സ്റ്റാന്‍റിൽ നിർത്തിയിട്ട 12 ഓട്ടോകളിലിടിച്ച് ഒരു ഡ്രൈവർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. 29 കാരനായ ഓട്ടോ ഡ്രൈവർഅറുമുഖം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ചെന്നൈയിലെ ഡോ.രാധാകൃഷ്ണൻ ശാലയിൽ ഇന്ന് രാവിലെ 3.30ഓടെയാണ് അപകടമുണ്ടായത്. സുപ്രീംകോടതി അഭിഭാഷകനായ വിജയ് ആനന്ദിന്‍റെ മകൻ വികാസാണ് പോർഷെ കാർ ഓടിച്ചിരുന്നത്. തമിഴ്നാട് പ്രീമിയർ ലീഗ് വിജയിച്ച സുഹൃത്ത് സംഘടിപ്പിച്ച ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു Read more about മദ്യപിച്ച് കാർ ഓടിച്ച് 12 ഓട്ടോകളിലിടിച്ചു; ഒരാൾ മരിച്ചു[…]

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും

09:18 am 09/9 /2016 ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍െറ പരോക്ഷ പിന്തുണയുമുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ Read more about കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും[…]

ഒമാനില്‍ നിന്ന് പിരിച്ചുവിടപ്പെട്ട നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കിയെന്ന് തൊഴില്‍ മന്ത്രാലയം

09.33 AM 08-09-2016 ഒമാനില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്ന നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റിയില്‍ 12 വര്‍ഷം കണക്കാക്കി, ഓരോ മാസത്തെ ശമ്പളം നിജപെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ആരോഗ്യ മന്താലയം. എന്നാല്‍ , 1994ലെ കരാറില്‍ ഒപ്പുവച്ചവര്‍ക്കു മുഴുവന്‍ ഗ്രാറ്റുവിറ്റിയും ലഭിക്കും. 100 ലധികം നേഴ്‌സുമാരുടെ പരാതിയിന്‍മേലാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഒമാനിലെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 250 ലധികം നഴ്‌സുമാര്‍ക്ക് മൂന്ന് മാസ കാലാവധിയില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. Read more about ഒമാനില്‍ നിന്ന് പിരിച്ചുവിടപ്പെട്ട നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കിയെന്ന് തൊഴില്‍ മന്ത്രാലയം[…]

വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ പ്രതികരിക്കുന്നു

02.33 AM 07-09-2016 സംവിധായകന്‍ എ.എല്‍.വിജയ്‌യുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ ആദ്യമായി പ്രതികരിക്കുന്നു. അമലയും വിജയ്‌യുമായി വേര്‍പിരിയുന്നതായ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴും അവസാനം വിജയ് ഇതേക്കുറിച്ച് പ്രതികരിച്ചപ്പോഴും അമല മൗനം വെടിയാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ പ്രതികരിക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ താങ്ങും തണലുമായത് സഹോദരന്‍ അഭിജിത്ത് ആയിരുന്നെന്ന് പറയുന്നു അമല. അഭിജിത്ത് വലിയ പിന്തുണയാണ് നല്‍കിയത്. അവനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഒരു നല്ല സഹോദരന്‍സഹോദരീ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. Read more about വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ പ്രതികരിക്കുന്നു[…]

മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം.

03:26 pm 08/08/2016 കൊച്ചി: കേരളാ കോണ്‍ഗ്രസിനോട് എന്‍.ഡി.എ ക്ക് യാതൊരു തരത്തിലുമുള്ള വര്‍ജ്യവുമില്ല. യു.ഡി.എഫിന്‍്റെ പരാജയത്തെ തുടര്‍ന്നാണ് കെ.എം മാണി മുന്നണി വിട്ടത്. എല്‍.ഡി.എഫിനോടും യുഡിഎഫിനോടും സമദൂരമെന്നത് ബി.ജെ.പിയുടെ അഭിപ്രായമാണെന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബി.ജെ.പി വീക്ഷിക്കുന്നുണ്ട്. കെ.എം മാണിയുടെ നിലപാട് ബി.ജെ.പി ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലന്നെും കുമ്മനം പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ബാര്‍കോഴ കേസില്‍ മാണി Read more about മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം.[…]

ഹൈന്ദവ സംഗമം ഹ്യുസ്റ്റണില്‍, സുരേന്ദ്രന്‍ നായര്‍ പങ്കെടുക്കും

09:25am 5/8/2016 ഹ്യൂസ്റ്റണ്‍: മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്നു. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൈന്ദവ സംഗമത്തില്‍ പങ്കെടുക്കും. അടുത്ത വര്‍ഷം ഡിട്രോയിട്ടില്‍ നടക്കുന്ന ഹിന്ദു മത കണ്‍വന്‍ഷനു മുന്നോടിയായി നടക്കുന്ന സന്ദര്‍ശനം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു . സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണില്‍ ഹൈന്ദവരുടെ ഇടയില്‍ ചലനാത്മകമായ മുന്നേറ്റം നടത്താന്‍ കെ.എച്ച്.എന്‍.എയ്ക്കു സാധിക്കുന്നു. താരതമ്യേന മലയാളി Read more about ഹൈന്ദവ സംഗമം ഹ്യുസ്റ്റണില്‍, സുരേന്ദ്രന്‍ നായര്‍ പങ്കെടുക്കും[…]

മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി

10:23am 25/7/2016 ജിമ്മി കണിയാലി കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്. ചെറു മക്കള്‍ ­ ജയ്‌റോസ് & ജോനാ പതിയില്‍ ചിക്കാഗോ സൈമണ്‍ & ജോസ്‌­ലി കോയിത്തറ ഡാളസ് ജോണി & ദീപ്­തി ചോരത്ത് ഡിട്രോയിറ്റ്­ ശവ സംസ്!കാരം ജൂലൈ 26 ചൊവ്വാഴ്ച 3 ുാ Read more about മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി[…]

കൈക്കൂലി കേസില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അറസ്റ്റില്‍

04:28 PM 30/05/2016 മൂവാറ്റുപുഴ: സംരക്ഷണ ഭിത്തി സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂവാറ്റുപുഴ ആര്‍.ഡി.ഒ അറസ്റ്റില്‍. മൂവാറ്റുപുഴ വാഴക്കുളം വേങ്ങച്ചുവട് സ്വദേശിയായ മാത്യൂ ഡാനിയേലില്‍ നിന്നും സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് പിണറായി വിജയന്‍

07:00pm 24/5/2016 ആലപ്പുഴ: ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ ആര്‍ക്കെതിരെയും ഉണ്ടാവില്ലെന്ന്​ നിയുക്​ത മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിയമത്തി​െൻറ കരങ്ങൾ കൂടുതൽ ശക്​തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം വെട്ടിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്​. നാടിന്‍െറ സത്യസന്ധത നിലനിര്‍ത്തണം എന്നാഗ്രഹിച്ചുകൊണ്ടുളള വിധിയാണിത്. നാട്ടില്‍ നിന്ന് അഴിമതി നിഷ്കാസനം ചെയ്യണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുന്നപ്രയില്‍ അദ്ദേഹം പറഞ്ഞു. പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധിയാണിത്. തൊഴിലാളികള്‍ ഇതില്‍ താത്പര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ Read more about പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് പിണറായി വിജയന്‍[…]