താലിബാൻ ഭീകരരുമായി അഫ്ഗാൻ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

08:10 am 20/6/2017 കാബൂൾ: താലിബാൻ ഭീകരരുമായി അഫ്ഗാൻ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. 16 ഭീകരരെ പിടികൂടിയെന്ന് അഫ്ഗാൻ സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്സ് അറിയിച്ചു. കണ്ഡഹാർ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്. 16ൽ 11 തീവ്രവാദികളെയും പിടികൂടിയത് കണ്ഡഹാറിൽ നിന്നാണെന്നാണ് വിവരങ്ങൾ. അഞ്ച് പേരെ പിടികൂടിയത് ഷിൻവാർ ജില്ലയിലെ നങ്കർഹർ പ്രവിശ്യയിൽ നിന്നാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും തമ്മിൽ ചർച്ച നടത്തി

08:10 am 20/6/3017 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും തമ്മിൽ ചർച്ച നടത്തി. ജസ്റ്റിൻ ട്രുഡോയാണ് ടെലഫോണിൽ മോദിയെ ബന്ധപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം. പാരീസ് ഉടമ്പടി സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കനേഡിയൻ കോൺഫെഡറേഷന്‍റെ 150ാം വാർഷികത്തിന് മോദി ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും വിവിധ Read more about മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും തമ്മിൽ ചർച്ച നടത്തി[…]

ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിൽ 79 പേർ മരിച്ചതായി സ്ഥിരീകരിച്ചു

08:06 am 20/6/2017 ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിൽ 79 പേർ മരിച്ചതായി സ്കോട്ടലൻഡ് യാർഡ് പോലീസ് സ്ഥിരീകരിച്ചു. കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ 13നു രാത്രിയിലാണ് ടവറിൽ തീപിടിത്തമുണ്ടായത്. 24 നില മന്ദിരത്തിൽ 120 അപ്പാർട്ടുമെന്‍റുകളിലായി 600ൽ അധികം പേരാണു തീപിടിത്തസമയത്തുണ്ടായിരുന്നത്.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനേത്തുടർന്ന് രാജ്യതലസ്ഥാനം കനത്തസുരക്ഷാ വലയത്തിൽ

08:05 am 20/6/2017 ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനേത്തുടർന്ന് രാജ്യതലസ്ഥാനം കനത്തസുരക്ഷാ വലയത്തിൽ. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കർശന നിരീക്ഷണമേർപ്പെടുത്തണമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾ ബസ് സ്റ്റാൻഡുകൾ തുടങ്ങി ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പരിശോധനകളും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്.

മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു

08:00 am 20/6/2017 റോം: മുംബൈ ആര്‍ച്ച്ബിഷപ്പും പൊന്തിഫിക്കല്‍ തിരുസംഘത്തിന്‍റെ പ്രീഫെക്ടും ആയിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് (81) കാലം ചെയ്തു. റോമില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം. 2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ പിന്‍ഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ കര്‍ദിനാള്‍ ഡയസുമുണ്ടെന്നു ടൈം വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറ്റേവര്‍ഷം അദ്ദേഹം ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീ ഫെക്ട് ആയി. ഇതേത്തുടര്‍ന്നു ബോംബെ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു. വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ബോംബെയിലെ ബാന്ദ്രയില്‍ 1936 ഏപ്രില്‍ Read more about മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു[…]

ഇന്ത്യക്കാര്‍ക്ക് നേട്ടം ഓസ്‌ട്രേലിയന്‍ വിസ ഓണ്‍ലൈനില്‍ ലഭിക്കും

07:48 am 20/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വിസിറ്റിംങ്ങ് വിസ നടപടിക്രമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി മാറ്റം വരുത്തുന്നു. ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഓസ്‌ട്രേലിയന്‍ വിസിറ്റ് വിസ ഓണ്‍ലൈനില്‍ ലഭ്യമാകും. അടുത്ത മാസം ജൂലൈ ഒന്നുമുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ക്ഷന്റെ പുതിയ തീരുമാനം. ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തില്‍ മാത്രം 65,000 സന്ദര്‍ശക വിസയാണ് ഇന്ത്യക്കാര്‍ക്ക് ഡിഐബിപി അനുവദിച്ചത്. Read more about ഇന്ത്യക്കാര്‍ക്ക് നേട്ടം ഓസ്‌ട്രേലിയന്‍ വിസ ഓണ്‍ലൈനില്‍ ലഭിക്കും[…]

ഗ്രീൻലാൻഡ് ദ്വീപിൽ സുനാമി തിരകൾ ആഞ്ഞടിച്ചു

07:22 am 19/6/2017 നൂക്: ഭൂചലനത്തെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിനും ആർടിക് സമുദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് ദ്വീപിൽ സുനാമി തിരകൾ ആഞ്ഞടിച്ചു. നാലു പേരെ കാണാതായതായും 11 വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വടക്കുപടിഞ്ഞാറൻ ഗ്രാമമായ ന്യുഗാഷിയയിൽനിന്നും 28 കിലോ മീറ്റർ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.

മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു

07:19 am 19/6/2017 ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. തലസ്ഥാനമായ ബമാക്കോയിൽ പാശ്ചാത്യ വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ലി ക്യാംപമെന്‍റ് റിസോർട്ടിലാണ് വെടിവയ്പുണ്ടായത്. ഭീകരർ ബന്ദികളാക്കിയ 32 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഫ്രഞ്ച് സ്വദേശിയാണ്. മറ്റൊരാളുടെ വിവരം ലഭ്യമായിട്ടില്ല. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ബ്രോംലി പാരീഷംഗങ്ങളുടെ റോം അസ്സീസ്സി തീര്‍ത്ഥാടനം അനുഗ്രഹദായകമായി

07:18 am 19/6/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ബ്രോംലി: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള്‍ സംഘടിപ്പിച്ച റോംഅസ്സീസ്സി തീര്‍ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആല്മീയതയിലും ഊര്‍ജ്ജവും,പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ബ്രോംലി കുടുംബാംഗങ്ങള്‍ക്ക് ഓരോരോ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാര്‍ത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സീസ് Read more about ബ്രോംലി പാരീഷംഗങ്ങളുടെ റോം അസ്സീസ്സി തീര്‍ത്ഥാടനം അനുഗ്രഹദായകമായി[…]

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് കേരളത്തിന് സമര്‍പ്പിച്ചു.

12:28 pm 17/06/2017 കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു‍. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് Read more about പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് കേരളത്തിന് സമര്‍പ്പിച്ചു.[…]