വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗൊ പ്രൊവിന്‍സ് നിലവില്‍ വന്നു

– പി.പി.ചെറിയാന്‍ 08:03am 26/6/2016 ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് പുതിയതായി നിലവില്‍ വന്നതായി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. പ്രൊഫ.തമ്പി മാത്യു(അഡൈ്വസറി ബോാര്‍ഡ് ചെയര്‍മാന്‍), റവ:മാത്യു ഇടിക്കുള(ചെയര്‍മാന്‍), മനീഷ് നായര്‍(അസ്സോസിയേറ്റ് സെക്രട്ടറി), ആനി ജേക്കബ്(വൈസ് ചെയര്‍മാന്‍), മോഹന്‍ സെബാസ്റ്റിയന്‍(വൈസ് പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍), തോമസ് ജോര്‍ജ്ജ്(വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസേഷന്‍), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. ജെസ്സി റിന്‍സി(വനിതാ ഫോറം ചെയര്‍), സന്തോഷ് ജോര്‍ജ്(യൂത്ത് Read more about വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗൊ പ്രൊവിന്‍സ് നിലവില്‍ വന്നു[…]

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡി.ജി.സി.എ

01:23pm 23/6/2016 കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ഒരാഴ് ചക്കകം തിരക്ക് നിയന്ത്രണവിധേയമാകുമെന്ന് ഡി.ജി.സി.എ ജനറല്‍ ഡയറക്ടര്‍ യൂസുഫ് അല്‍ ഫൗസാന്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മേഖല കൂടുതല്‍ വിശാലമാക്കും. എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഗേറ്റ്, സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും മാത്രമായി ഒരു ഗേറ്റ്, ഫസ്റ്റ് ക്‌ളാസ്, Read more about കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡി.ജി.സി.എ[…]

സൗഹൃദം ഊട്ടിയുറപ്പിച്ച് അമീര്‍ മുഹമ്മദിന്‍െറ അമേരിക്കന്‍ പര്യടനം

01:15PM 21/06/2016 റിയാദ്: സൗഹൃദം ഊട്ടിയുറപ്പിച്ച് തന്ത്രപ്രധാന വിഷയങ്ങളില്‍ സഹകരണം ഉറപ്പു വരുത്തി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ അമേരിക്കന്‍ സന്ദര്‍ശനം. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുമായും വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. സിറിയ, യമന്‍ തുടങ്ങി അറബ് മേഖലയിലെ പ്രശ്നങ്ങളും ഇറാന്‍െറ ഇടപെടലുകളുമെല്ലാം ചര്‍ച്ചയില്‍ വന്നു. സിറിയന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ഒരേ നിലപാടുകാരാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ Read more about സൗഹൃദം ഊട്ടിയുറപ്പിച്ച് അമീര്‍ മുഹമ്മദിന്‍െറ അമേരിക്കന്‍ പര്യടനം[…]

രാജാകൃഷ്ണ മൂര്‍ത്തിക്ക് ഒബാമയുടെ എന്‍ഡോഴ്‌സ്‌മെന്റ്

10:10am 8/7/2016 പി.പി.ചെറിയാന്‍ ഇല്ലിനോയ്‌സ്: ഇല്ലിനോയ്‌സ് 8വേ കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്തുണ വാഗ്ദാനം ചെയ്തു. അമേരിക്കയില്‍ കുടിയേറി തൊഴിലെടുത്തു താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന വ്യക്തിയാണ് കൃഷ്ണമൂര്‍ത്തിയെന്ന് ഒബാമ പിന്തുണ പ്രഖ്യാപിച്ചു ജൂണ്‍ 3ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യു.എസ്സ്. കോണ്‍ഗ്രസ്സില്‍ സമ്മര്‍ദം ചെലുത്തുവാന്‍ കൃഷ്ണമൂര്‍ത്തിക്ക് കഴിയുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. ഒബാമയെ കൂടാതെ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ Read more about രാജാകൃഷ്ണ മൂര്‍ത്തിക്ക് ഒബാമയുടെ എന്‍ഡോഴ്‌സ്‌മെന്റ്[…]

ഇഫ്താര്‍ സമയമറിയിച്ച് ഷാര്‍ജയിലെ പ്രധാന ഭാഗങ്ങളില്‍ നിന്ന് ഇത്തവണയും പീരങ്കികള്‍ മുഴങ്ങും.

01:53 PM 06/06/2016 ഷാര്‍ജ: ഗതാകാല സ്മൃതികളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതോപ്പം സാങ്കേതിക വിദ്യയുടെ കുതിച്ച് കയറ്റത്തിന് മുമ്പ് ദേശപെരുമ കാത്ത് പോന്നിരുന്ന ആചാരങ്ങളെ നില നിറുത്തുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാര്‍ജയിലാണ് പീരങ്കി ഉപയോഗിച്ചുള്ള ഇഫ്താര്‍ സമയമറിയിക്കല്‍ നിലവില്‍ വന്നത്. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല്‍ ഖാസിമിയുടെ ഭരണ കാലത്തായിരുന്നു ഇത്. ജനങ്ങള്‍ക്ക് ഇന്നത്തെ പോലെ ബാങ്ക് വിളി കേള്‍ക്കാനുള്ള സൗകര്യം Read more about ഇഫ്താര്‍ സമയമറിയിച്ച് ഷാര്‍ജയിലെ പ്രധാന ഭാഗങ്ങളില്‍ നിന്ന് ഇത്തവണയും പീരങ്കികള്‍ മുഴങ്ങും.[…]

ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 മരണം

09:55am 3/6/2016 ദോഹ: സല്‍വ റോഡില്‍ അബൂസംറ അതിര്‍ത്തിക്ക് സമീപം ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ട്വിറ്ററില്‍ അറിയിച്ചു. അഗ്നിശമന സേന ഉടനെ സ്ഥലത്തത്തെിയതായും മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതായും മന്ത്രാലയം അറിയിച്ചു. സല്‍വ ടൂറിസം പ്രോജക്ടിന്‍െറ നിര്‍മാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. തീ പടര്‍ന്ന് അര മണിക്കൂറിനകം മൂന്ന് നിലകളുള്ള Read more about ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 മരണം[…]

സ്റ്റെഫിനി മറിയ തോമസ് ജോണ്‍ഹോണ്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയന്‍

09:44am 30/5/2016 – പി.പി.ചെറിയാന്‍ മസ്‌കിറ്റ്: മസ്‌കിറ്റ് ഐ.എസ്.ഡി.യിലെ ജോണ്‍ ഹോണ്‍ ഹൈസ്‌ക്കൂള്‍ വലിഡിക്ടോറിയനായി മലയാളി വിദ്യാര്‍ത്ഥിനി സ്‌റ്റെഫിന മറിയ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌ക്കൂളിലെ അറുന്നൂറോളം വിദ്യാര്‍ത്ഥികളെ പിന്‍തള്ളിയാണ് സ്റ്റെഫിനി ഒന്നാം സ്ഥാനത്തെത്തിയത്. പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥയായ സ്റ്റെഫിനി ചങ്ങനാശ്ശേരി മോര്‍ കുളങ്ങര തുംബുങ്കല്‍ തോമസ് കുര്യന്റേയും(റ്റോമിച്ചന്‍), സോഫിയാമ്മയുടേയും മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ്. സുമിന്‍ റ്റോബിന്‍, സീതു ലിജു എന്നിവരാണ് സഹോദരങ്ങള്‍. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തല്പരയായ സ്റ്റെഫിനി ഗാര്‍ലന്റ് സീറൊ മലബാര്‍ കാത്തലിക് Read more about സ്റ്റെഫിനി മറിയ തോമസ് ജോണ്‍ഹോണ്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയന്‍[…]

ഐഎംഒയ്ക്കും വാട്‌സ്ആപ്പിനും പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം – ജയന്‍ കൊടുങ്ങല്ലൂര്‍

09:24am 30/5/2016 റിയാദ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം. ഫേസ്ബുക്ക് മെസ്സഞ്ചറില്‍ വോയ്‌സ്‌കോളിംഗും വീഡിയോ കോളിംഗും നിലവില്‍ വന്നതിന് പിന്നിലെയാണ് മെസ്സഞ്ചറിന് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോളിംഗ് സംവിധാനമുള്ള ഐഎംഒയ്ക്കും വിലക്ക് ബാധകമാണ്. ടെലികോം കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. സൗദിയില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വാട്‌സ്ആപ്പും വൈബറും ഉപയോഗിച്ചുള്ള വോയ്‌സ്‌കോളുകള്‍ നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. സൗദി സര്‍ക്കാരിന്റെ തീരുമാനം ഏറെ തിരിച്ചടിയായിട്ടുള്ളത് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്. Read more about ഐഎംഒയ്ക്കും വാട്‌സ്ആപ്പിനും പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം – ജയന്‍ കൊടുങ്ങല്ലൂര്‍[…]

സൗദിയില്‍ യുവതിയെ ബ്ലാക് മെയില്‍ ചെയ്ത് പീഡിപ്പിച്ച പ്രതിക്ക് തടവും ചാട്ടയടിയും

05:44pm. 24/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍ ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവശ്യയായ ഖത്തീഫില്‍ യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും ചാട്ടയടിയും.പ്രതിക്ക് 32 മാസം തടവും 370 ചാട്ടയടിയും നല്‍കാന്‍ ഖത്തീഫ് ക്രിമിനല്‍ കോടതിശിക്ഷ വിധിച്ചു. കൂടാതെ പ്രതിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡുംകണ്ടു കെട്ടി വില്‍പ്പന നടത്തി പണം സൗദി അറേബ്യന്‍ മൊണട്ടറി ഏജന്‍സിയില്‍ അടക്കാനും കോടതി ഉത്തരവിട്ടു. യുവാവിന് ഭാവിയില്‍ മൊബൈല്‍ സിം കാര്‍ഡ് അനുവദിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന നിയമം ഒക്കലഹോമ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.

11:43am 22/5/2016 – പി.പി.ചെറിയാന്‍ ഒക്കലഹോമ: യാതൊരു കാരണവശാലും ഗര്‍ഭഛിദ്രം നിയമവിധേയമാക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും, ഇതിനെതിരെ ശക്തമായ നിലപാടും സ്വീകരിക്കുകയും ചെയ്തിരുന്ന ഒക്കലഹോമ ഗവര്‍ണ്ണര്‍ ഒക്കലഹോമ സെനറ്റ് അംഗീകരിച്ച ഗര്‍ഭചിദ്ര നിരോധന ബില്‍ നടപ്പാക്കുന്നത് വീറ്റൊ ചെയ്തു. ബില്ലിന് അനുകൂലമായോ, പ്രതികൂലമായോ, വ്യാഴാഴ്ച വരെ നിശ്ശബ്ദത പാലിക്കുകയും, അടുത്ത ബൂധനാഴ്ചവരെ വീറ്റോ ചെയ്യുന്നതിന് സമയം അനുവദിക്കുകയും ചെയ്യുന്ന ബില്ല്(മെയ് 20 വെള്ളി) പെട്ടെന്ന് വീറ്റോ ചെയ്യുവാന്‍ തയ്യാറായതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ഗര്‍ഭഛിദ്ര നിരോധനത്തെ അംഗീകരിക്കുന്നവരെ Read more about ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന നിയമം ഒക്കലഹോമ ഗവര്‍ണ്ണര്‍ വീറ്റോ ചെയ്തു.[…]