ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു.

10:50 am 24/5/2017 ദു​ബാ​യ്: 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ട​ത്തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മു​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് റോ​ഡി​നും ഷെ​യ്ക്ക് സ​യീ​ദ് റോ​ഡി​നും ഇ​ട​യി​ൽ അ​ൽ ജെ​ലീ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ ശേ​ഷം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​യി. ബ​സി​ൽ ഡ്രൈ​വ​റു​ൾ​പ്പെ​ടെ 41 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു

09:59 am 22/5/2017 റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടര്‍ന്നുള്ള അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ലിറ്റില്‍ സീസര്‍ എന്ന പ്രമുഖ കന്പനിയില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ, പാറയില്‍ ഇബ്രാഹികുട്ടിയുടെ മകന്‍ സലിം ഇബ്രാഹിം(41) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്പതു മണിയോടെ റിയാദില്‍ നിന്നു 350 കിമീ അകലെ അഫ്‌ലാജിനു സമീപമാണ് സംഭവം. റിയാദില്‍ നിന്നു ഡയന ലോറിയില്‍ സാധനങ്ങളുമായി അബഹയിലേക്കു പോയ സലിം വെള്ളിയാഴ്ച ഉച്ചയോടെ അവിടെ നിന്നു മടങ്ങിയിരുന്നു. റിയാദിലേക്കു വരുന്നതിനിടെ Read more about സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു[…]

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു

9:02 pm 20/5/2017 റിയാദ് : ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള അയൂബ് കരൂപടന്നയുടെ നേതൃത്തത്തില്‍ റിയാദില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യുണിറ്റ് രൂപികരിച്ചു 2017 ഏപ്രില്‍ 14 വിഷുവിനു രൂപം കൊണ്ട സംഘടനയുടെ പ്രഥമ ജനറല്‍ ബോഡി യോഗം മെയ് 19 ന് ബത്ത ഷിഫ അല്‍ ജസ്സിറയില്‍ വെച്ച് നടത്തപെട്ടു യോഗം പി എം എഫ് ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു.നിരവധി ജീവകാരുണ്യ സംഘടനകള്‍ റിയാദിലുടെങ്കിലും Read more about ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു[…]

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മസ്‌കറ്റ് -തിരുവനന്തപുരം റൂട്ടില്‍ ദിവസേന സര്‍വീസ്

07:20 am 16/5/2017 മസ്‌കറ്റ്: മേയ് 22 മുതല്‍ മസ്‌കറ്റ് തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദിവസേന സര്‍വീസ് നടത്തും. ഐ.എക്‌സ് 554 വിമാനം മസ്‌കറ്റില്‍ നിന്നും രാവിലെ 10.55 നു പുറപ്പെട്ട് 4.15 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നുള്ള വിമാനം ഐ.എക്‌സ് 549 രാവിലെ 7.40 നു പുറപ്പെട്ട് 9.55 ന് മസ്‌കറ്റിലെത്തിച്ചേരും.നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കൊച്ചിയിലേക്കും,കോഴിക്കോട്ടേക്കും ദിവസേന സര്‍വീസ് നടത്തുന്നുണ്ട്. റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

നിയമകുരുക്കുകള്‍ നീങ്ങി രാജേന്ദ്രനും വിനോദും നാടണയുന്നു

07:26 pm 15/5/2017 റിയാദ്/അല്‍ ഗുവയ്യ: നാലുവര്‍ഷം മുന്‍പ് സൗദിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികളായ രാജേന്ദ്രനും,വിനോദും സ്‌പോണ്‍സര്‍ കൊടുത്ത കള്ളകേസില്‍ കുടുങ്ങി നാട്ടില്‍പോകാന്‍ കഴിയാതെ നിയമകുരുക്കില്‍ പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി യാതനകള്‍ അനുഭാവിച്ചുവരുകയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയത്തിന്‍റെ ഇടപെടല്‍ മൂലം സ്‌പോണ്‍സറുമായും പോലീസ് മേധാവികളുമായി മണികൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമ കുരുക്കുകള്‍ ഒഴിവാക്കി രണ്ടുപേര്‍ക്കും നാട്ടിലേക്കു പോകുന്നതിനുള്ള വഴിയൊരുങ്ങിയത് നാലുവര്‍ഷം മുന്‍പ് റിയാദില്‍ നിന്ന് 170 കി മി അകലെ Read more about നിയമകുരുക്കുകള്‍ നീങ്ങി രാജേന്ദ്രനും വിനോദും നാടണയുന്നു[…]

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി -കൊച്ചി രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു

07:21 am 15/5/2017 അബുദബി: വേനല്‍ക്കാലാവധിയിലെ കേരളത്തിലേക്കുള്ള യാത്രാക്ലേശത്തിനു അയവു വരുത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബി കൊച്ചി സെക്ടറില്‍ രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക.വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 04:55 ന് അബുദാബിയില്‍ നിന്നും തിരിക്കുന്ന വിമാനം രാവിലെ 10:30നു കൊച്ചിയില്‍ എത്തിച്ചേരും. നിലവിലുള്ള സര്‍വ്വിസ് വൈകിട്ടു 08:50ന് അബുദാബിയില്‍ നിന്നും തിരിച്ച് വെളുപ്പിനു 03:55 നാണ് കൊച്ചിയില്‍ എത്തിച്ചേരുക. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 0125നു തിരിക്കുന്ന Read more about എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി -കൊച്ചി രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നു[…]

ഫാ. ഏബ്രഹാം തോമസിന്റെ പിതാവ് പി.എം. തോമസ് നിര്യാതനായി

07:08 am 14/5/2017 ഫുജൈറ (യു.എ.ഇ): ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഏബ്രഹാം തോമസിന്റെ പിതാവ് പുതുപ്പള്ളി വടശേരിയിലായ പണ്ടാരക്കുന്നേല്‍ പി.എം. തോമസ് (സാജു -70) ബാംഗ്ലൂര്‍ ദൊഡ് ബേട്ടഹള്ളി സംബാറാം കോളജിനു സമീപം വടശേരി എബനേസര്‍ നമ്പര്‍ 30 വസതയില്‍ നിര്യാതനായി. സംസ്കാരം മെയ് 14-ന് ഞായറാഴ്ച രണ്ടുമണിക്ക് ഭവനത്തിലും ജാലഹള്ളി സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകള്‍ക്കും ശേഷം ഹൊസൂര്‍ റോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍. പരേതന്‍ ബാംഗ്ലൂര്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ Read more about ഫാ. ഏബ്രഹാം തോമസിന്റെ പിതാവ് പി.എം. തോമസ് നിര്യാതനായി[…]

മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്.

07:12 pm 11/5/2017 മക്ക: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​​െൻറ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. മുഖത്വത് വലിയുൽ അഹ്ദിൽ ബുധനാഴ്​ച ഉച്ചയോടടുത്താണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം വീണതെന്ന് മക്ക സിവിൽ ഡിഫൻസ്​ വക്താവ് കേണൽ റാഇദ് അൽമുൻതസരി പറഞ്ഞു. കോൺക്രീറ്റിനിടെ താങ്ങ് കൊടുത്ത മരം തകർന്നാണ് അപകടം. നാല് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി സഹകരിച്ച് അപകട കാരണമറിയാൻ നടപടികളാരംഭിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.

ത്വാഇഫിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്​ച നല്ല മഴ പെയ്​തു.

11:12 am 10/5/2017 ത്വാഇഫ്: അശീറ, ആയിദ് മർക്കസുകളിലാണ് ഉച്ചക്ക് ശേഷം കനത്ത മഴ ലഭിച്ചത്​. മഴവെള്ള ഒഴുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. താഴ്വരകളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. മേഖലയിൽ മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽബാഹ മേഖലയിൽ ഞായറാഴ്ചയുണ്ടായ മഴയിൽ പലയിടങ്ങളിലും നാശനഷ്​ടങ്ങളുണ്ടായി. അഖീഖ്, ഹജ്റ, ബനീഹസൻ, ഖുറാ, ഖൽവ, ബൽജുറശി എന്നിവിടങ്ങളിലും പരിസര ഗ്രാമങ്ങളിലുമാണ് സമാന്യം നല്ല മഴ ലഭിച്ചത്. മഴയെ തുടർന്ന് പല ജഗ്ഷനുകളിലും തടയണകളിലും വെള്ളം കയറി. ചില റോഡുകൾ ഭാഗികമായും Read more about ത്വാഇഫിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്​ച നല്ല മഴ പെയ്​തു.[…]

രൂപ കുതിക്കുന്നു , പ്രവാസികള്‍ കിതക്കുന്നു

09:52 pm 4/5/2017 പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നു. ഡോളറിനെ തകര്‍ത്ത് കൊണ്ട് രൂപയുടെ മൂല്യം കുതിച്ചു കയറിയത്തോടെ പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞു. അതിനിടെ രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികള്‍ക്ക് ഭാവിയില്‍ ഗുണമാണ് ചെയ്യുകയെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ദിനാറിന് 10 രൂപയുടെ അന്തരമാണ് രേഖപ്പെടുത്തിയത്. നാട്ടില്‍ നിന്ന് ബാങ്ക് ലോണ്‍ എടുത്തവര്‍ക്ക് വിനിമയ നിരക്ക് വര്‍ദ്ധിക്കുന്നത് തിരച്ചടിയാകും . ഭരണ സ്ഥിരത ഉറപ്പായതും സാമ്പത്തിക രംഗത്തെ Read more about രൂപ കുതിക്കുന്നു , പ്രവാസികള്‍ കിതക്കുന്നു[…]