ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍
01.36 PM 16-07-2016 ഫ്രഞ്ച് നഗരമായ നീസില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മിഷേല്‍ ടെമറാണ് ഇക്കാര്യം അറിയിച്ചത്. കാബിനറ്റ് അംഗങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിനുശേഷമാണ് ടെമര്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദേശം നല്കിയതായി ഇന്റരിജന്‍സ് മേധാവി സെര്‍ഹ്യോ എച്ച്‌ഗോയന്‍ പറഞ്ഞു. എക്‌സ്ട്രാ ചെക്‌പോയിന്റുകളും ബാരിക്കേഡുകളും ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ 21വരെ Read more about ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍[…]










