ബന്ധു നിയമനം; സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്

11-10-2016 12.01 AM ബന്ധു നിയമന വിവാദത്തില്‍ സിപിഐമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്തെത്തി. സ്വജന പക്ഷപാതത്തിലൂടെ നടത്തിയ നിയമനങ്ങള്‍ അഴിമതി തന്നെയാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു. വിവാദങ്ങളുടെ വേരറുക്കണമെന്ന് മുഖപത്രത്തിലൂടെ ആവശ്യപ്പെടുന്ന സി.പി.ഐ നടപടി വേണമെന്നാണ് വ്യക്തമാക്കുന്നത്. ബന്ധു നിയമനം അഴിമതി തന്നെയാണെന്ന കര്‍ശന നിലപാടാണ് സി.പി.ഐ മുഖപത്രത്തിലൂടെ അറിയിക്കുന്നത്. അഴിമതിക്കെതിരായ പ്രഖ്യാപിത നിലപാടുമായാണ് ഇടത് പക്ഷം അധികാരത്തില്‍ വന്നത്. എന്നാല്‍ സ്വജന പക്ഷപാതം നിസ്സംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്ന് പറയുന്ന Read more about ബന്ധു നിയമനം; സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്[…]

ഐ.എസ്.എല്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റില്ല; ജയിച്ചുമില്ല

02.00 AM 10-10-2016 കൊച്ചി: ഭാഗ്യം.., ഇത്തവണയും ജയിച്ചില്ലെങ്കിലും കേരളത്തിന്റെ കൊമ്പന്‍മാര്‍ തോറ്റില്ല. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ബ്ലാസ്റ്റേഴ്‌സ് ജയിക്കാമായിരുന്ന മത്സരമാണ് കൈവിട്ടത്. ആദ്യ മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി അറ്റാക്കിംഗ് ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും ഗോളിലേക്ക് ഷൂട്ട് ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയമായി. ആദ്യ പകുതിയിലടക്കം നിരവധി സുവര്‍ണാവസരങ്ങളാണ് കേരളം തുലച്ചുകളഞ്ഞത്. ആദ്യ പകുതിയില്‍ മൈക്കല്‍ ചോപ്ര ഗോളി മാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 44ാം Read more about ഐ.എസ്.എല്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റില്ല; ജയിച്ചുമില്ല[…]

സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

01.58 AM 10-10-2016 ചങ്ങനാശേരി: സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കൊടിത്താനം മുരിങ്ങവന മാത്യുവിന്റെ മനു മാത്യു (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നു പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു വശത്തിനുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നിലായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ഇതുവഴിയെത്തിയ ആളുകള്‍ മനുവിനെ തിരുവല്ലു പുഷ്്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമ തീയേറ്ററിലുണ്ടായ സംഘര്‍ഷതി്െ തുടര്‍ന്നു മനുവും മറ്റു നാലു യുവാക്കളും പെരുന്നേ ബസ് സ്റ്റാന്‍ഡിലേക്കു Read more about സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു[…]

ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

10-10-2016 01.56 AM ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 5വിക്കറ്റിന് 557 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും ബലംപകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ന്യുസിലന്‍ഡ് വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ മിന്നും പ്രകടനത്തിന്റെയും അജിങ്ക്യ രഹാനെയുടെ ഉറച്ച പിന്തുണയുടെയും പിന്‍ബലത്തില്‍ ടീം ഇന്ത്യ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിനവും സ്വന്തമാക്കി. Read more about ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍[…]

തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു.

06:33 pm9/10/2016 കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ശനിയാഴ്​ച രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി

06:26 pm 9/10/2016 കോഴിക്കോട്: 2006ൽ പേഴ്​സണൽ സ്റ്റാഫിൽ മകൻെറ ഭാര്യയെ നിയമിച്ചത് പാർട്ടി അറിവോടെയാണെന്ന പി.കെ ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമിക്കാം. അക്കാര്യത്തിൽ പാർട്ടിയുടെ അനുാവദം വാങ്ങേണ്ടതില്ല. ശ്രീമതി ടീച്ചർ മകൻറെ ഭാര്യയെ നിശ്ചയിച്ചത് പാർട്ടി അറിവോടെയല്ല, പാർട്ടി അറിയേണ്ട കാര്യവുമില്ലെന്നും പിണറായി വ്യക്തമാക്കി. മകൻറെ ഭാര്യക്ക് പ്രമോഷൻ കൊടുത്തപ്പോൾ മാത്രമാണ് പാർട്ടി ഇടപെട്ടത്. അത് അനുചിതമായ കാര്യമായതിനാൽ പാർട്ടി Read more about ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി[…]

ഡൽഹി വിമാനത്താവളത്തിൽ ആണവ ചോർച്ച

04:44 pm 9/10/2016 ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തി​െൻറ കാർഗോ ടെർമിനലിൽ റേഡിയോ ആക്ടീവ് ചോർച്ചയുണ്ടായതായി റിപ്പോർട്ട്​. കാര്‍ഗോയില്‍ നിന്ന് ആണവ കിരണങ്ങള്‍ ചോരുന്നതായി ആറ്റമിക് എനർജി റഗുലേറ്ററി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായാണ്​ വിവരം. ചോർന്നിരിക്കുന്ന​ ആണവ കിരണം തന്നെയാണോയെന്ന്​ പരിശോധനക്ക്​ ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി ടി ത്രീ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ്​ ചോർച്ചയെന്നാണ്​ അഗ്നിശമന വിഭാഗത്തിന് ലഭിച്ച വിവരം. എയർഫ്രാൻസ് വിമാനത്തിൽ കൊണ്ടുവന്ന ആശുപത്രി ഉപകരണത്തിൽ നിന്നാവാം ചോർച്ചയെന്നാണു പ്രാഥമിക Read more about ഡൽഹി വിമാനത്താവളത്തിൽ ആണവ ചോർച്ച[…]

9 കോടിയില്‍ ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില

04:50 pm 9/10/2016 ദുബൈ: ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില കേട്ട് ഞെട്ടരുത്. 59 കോടിയില്‍ അധികം രൂപ. ദുബായിലെ ജെ ഡബ്ലു മാരിയറ്റ് മാര്‍ക്വി ഹോട്ടലില്‍ നടന്ന ലേലം വിളിയില്‍ ഒരു ഇന്ത്യക്കാരനാണ് ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഡല്‍ഹി സ്വദേശി രാജ് സഹ്നി. പത്ത് ലക്ഷത്തില്‍ തുടങ്ങിയ ലേലം വിളിയാണ് ഉയര്‍ന്നുയര്‍ന്ന് 59 കോടിയിലെത്തിയത്. ഡി അഞ്ച് എന്ന ദുബായ് വാഹന നമ്പര്‍പ്ലേറ്റിനായിരുന്നു ഈ വാശിയേറിയ ലേലം വിളി.മൂന്ന് കോടി മുപ്പത് ലക്ഷം ദിര്‍ഹത്തിന് Read more about 9 കോടിയില്‍ ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില[…]

ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു

04:40 pm 9/10/2016 ലക്നോ: ഉത്തർപ്രദേശിൽ ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലക്നോയിലെ ബാബാ സാഹിബ് ഭീംറാവു അംബേദ്ക്കർ സ്റ്റേഡിയ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പാർട്ടിയുടെ സ്ഥാപക നേതാവായ കാൻഷി റാമിന്‍റെ ചരമ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.പി റാലി സംഘടിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത് മായാവതി സംസാരിച്ചതിന് ശേഷമാണ് അപകടമുണ്ടായത്. റാലിയിൽ പങ്കെടുക്കാനെത്തിയ പാവപ്പെട്ട ദലിതുകളാണ് അപകടത്തിൽ പെട്ടത്. ആംബുലൻസിന് Read more about ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു[…]

മലയാളികളുടെ ‘അയ്യോ’ ഇനി ഇംഗ്ലീഷ്.

12:10 pm 9/10/2016 മലയാളികളുടെയും തമിഴ്മക്കളുടെയും നാവിന്‍തുമ്പത്ത് നാഴികക്ക് നാനൂറുവട്ടം വരുന്ന വാക്കാണ് അയ്യോ. പണികിട്ടിയാലും ദുരന്തം സംഭവിച്ചാലുമൊക്കെ നമ്മുടെ ആദ്യപ്രതികരണം അയ്യോ എന്നായിരിക്കും. ഓക്സ്‍ഫര്‍ഡ് ഡിക്ഷണറിയിലും മലയാളികളുടെ ഈ പ്രിയപ്പെട്ട വാക്ക് ഇടം പിടിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കഴിഞ്ഞ മാസമാണ് ‘അയ്യോ’ യെ ഓക്സ്‍ഫര്‍ഡ് നിഘണ്ടുവിന്‍റെ ഡാറ്റാബേസില്‍ ഉള്‍പെടുത്തിയത്. ഇതോടെ അയ്യോ അംഗീകൃതമായ ഇംഗ്ലീഷ് പ്രയോഗമായി മാറും. നാലുവര്‍ഷത്തിലൊരിക്കലാണ് ഒക്സ്ഫര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറി ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാറുള്ളത്. അയ്യോയെ കൂടാതെ മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ Read more about മലയാളികളുടെ ‘അയ്യോ’ ഇനി ഇംഗ്ലീഷ്.[…]