അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു

12;09 pm 9/10/2016 അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. നിതാഖാത്ത് വ്യവസ്ഥയില്‍ 60 വയസിന് മുകളിലുള്ള വിദേശി ജീവനക്കാരെ രണ്ട് പേരായി പരിഗണിക്കുന്നത് സംബന്ധമായ കരട് രേഖ പൊതുജന അഭിപ്രായമാരായാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അറുപത് വയസിന് മുകളിലുള്ള വിദേശികള്‍ ജോലിയില്‍ തുടരുന്നത് നിരുല്‍സാഹപ്പെടുത്തി സ്വദേശി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. തൊഴില്‍ വിപണി പരിഷ്ക്കരത്തിന്റെ ഭാഗമായാണ് നടപടി. Read more about അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു[…]

ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന.

12:00 pm 9/10/2016 ബെയ്ജിങ്: ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന. അണക്കെട്ട് ഉയരാന്‍ പോകുന്ന പോഷകനദി പൂര്‍ണമായും ചൈനയിലാണുള്ളത്. അതിനാല്‍ ബ്രഹ്മപുത്രയിലെ ജലപ്രവാഹം ഇന്ത്യയെ ഏതുതരത്തിലും ബാധിക്കുകയില്ളെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യാര്‍ലങ് സാങ്ബോ- ബ്രഹ്മപുത്ര എന്നിവയിലൂടെ ഒഴുകി എത്തുന്ന 0.02 ശതമാനം ജലം ഉപയോഗപ്പെടുത്താനുള്ള കപാസിറ്റിയാണ് ജലവൈദ്യുത പദ്ധതിക്കായി നിര്‍മിക്കുന്ന അണക്കെട്ടിന്‍റെ റിസര്‍വോയറിനുള്ളത്. അതിനാല്‍ അണക്കെട്ട് ജലപ്രവാഹത്തെ ബാധിക്കുകയില്ളെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറുപ്പില്‍ വ്യക്തമാക്കി. തിബത്തില്‍ നിന്നും ഒഴുകി എത്തുന്ന ബ്രഹ്മപുത്ര അരുണാചല്‍പ്രദേശ്, Read more about ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന.[…]

ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി.

11:36 am 9/10/2016 ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് ഐഫോണ്‍ 7 പുറത്തിറക്കിയത്. ഐഫോണിന്റെ പുതുപുത്തന്‍ മോഡല്‍ കണ്ടറിയാനും ഒപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനും വന്‍ തിരക്കായിരുന്നു. മുഹമ്മദ് റാഫിയും അന്റോണിയോ ജെര്‍മ്മനും ഇഷ്ഹാഖ് അഹമ്മദും ചേര്‍ന്ന് ഐ ഫോണ്‍ 7ന്റെ കേരളത്തിലെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. ഫോണ്‍ 7ന്റെയും 7 പ്ലസിന്റെയും 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. Read more about ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി.[…]

കാവസാക്കി നിഞ്ജ 300ന്‍റെ റേസ് എഡിഷൻ വിപണിയിലെത്തിച്ചു.

11:40 am 9/10/2016 കാവസാക്കി ഇന്ത്യ നിഞ്ജ 300 മോഡലിന്റെ റേസ് എഡിഷനെ വിപണിയിലെത്തിച്ചു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കാവസാക്കി നിഞ്ജ 300-ന്റെ പുതുക്കിയ പതിപ്പിനെ അവതരിച്ചത്. എന്നാല്‍ പതിവ് നിഞ്ജ 300 മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫ്യുവൽ ക്യാപ്പിലും ഫെയറിംഗിന്റെ താഴ്ഭാഗത്തുമായി കെആർടി എഡിഷൻ എന്ന ബാഡ്ജുള്ളതാണ് ഡിസൈനിലുള്ള വ്യത്യാസം. ബ്ലാക്ക്, ഗ്രീൻ നിറങ്ങളിൽ ആകർഷകമായ ഡിസൈൻ ശൈലിയിലാണ് പുത്തൻ എഡിഷൻ ലഭ്യമാകും. പുതിയ എഡിഷനിൽ എൻജിൻ മാറ്റങ്ങളൊന്നുമില്ല. 38.4ബിഎച്ച്പിയും 27എൻഎം ടോർക്കും നൽകുന്ന 6 Read more about കാവസാക്കി നിഞ്ജ 300ന്‍റെ റേസ് എഡിഷൻ വിപണിയിലെത്തിച്ചു.[…]

ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്.

11:30 am 9/10/2016 തിരുവനന്തപുരം: സി.പി.എമ്മിലെ ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്. നിയമന വിവാദം സർക്കാർ അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിഷയത്തെ സർക്കാർ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദം സർക്കാറിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്നാണ് വി.എസ് മറുപടി പറഞ്ഞത്. കുമാരപുരത്ത് സ്വകാര്യ കണ്ണാശുപത്രിയുടെ നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് നിയമന വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് Read more about ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്.[…]

21ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളും തെരഞ്ഞെടുത്തു

10:50 am 9/10/2016 തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 21ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളും തെരഞ്ഞെടുത്തു. നവാഗത സംവിധായിക വിധു വിന്‍സെന്‍റിന്‍െറ മാന്‍ഹോള്‍, ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തിലെ രണ്ട് മലയാള ചിത്രങ്ങള്‍. സൈബല്‍ മിത്രയുടെ ബംഗാളി ചിത്രമായ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ്നൈറ്റ് കേതകി എന്നിവയാണ് മത്സരവിഭാത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് അന്യഭാഷാ ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് Read more about 21ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളും തെരഞ്ഞെടുത്തു[…]

ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ

10:48 am 9/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ ചികിത്സയ്ക്ക് മേൽനോട്ടം വഹിയ്ക്കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി വ്യക്തമാക്കി. ശ്വാസകോശത്തിലെ തടസ്സം നീക്കാനും അണുബാധയ്ക്കും മരുന്നുകൾ തുടരുകയാണ്. അതേസമയം, പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി. ജയലളിത പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെയെന്ന് ആശംസിയ്ക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയും ട്വിറ്റർ വഴി ജയലളിതയ്ക്ക് രോഗശാന്തി നേർന്നു. എന്നാൽ ജയലളിത ആശുപത്രിയിൽ കഴിയുന്ന Read more about ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ[…]

തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

10:48 am 9/10/2016 മലപ്പുറം: തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ഗൃഹനാഥനും അനിയനും സുഹൃത്തിനും പരിക്കേക്കേറ്റു. സുഹൃത്തിൻറെ കാറ് നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ 2 പേരെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പരാതിക്കാര്‍ പറയുന്നതിങ്ങനെ. തിരൂര്‍ പഞ്ചമി സ്കൂളിനരികെ താമസിക്കുന്ന അബ്ദുല്‍ഖാദറിനെ കാണാൻ വന്നതായിരുന്നു സുഹൃത്ത് ദിലീപ്. ഇദ്ദേഹത്തിൻറെ കാര്‍ വഴിയില്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലേക്കെത്തിയത്. അബ്ദുല്‍ ഖാദറിനും അനിയൻ റിയാസിനും ദിലീപിനും അക്രമത്തില്‍ പരിക്കേറ്റു. ഇവരുടെ പരാതിയില്‍ Read more about തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.[…]

നായകന്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി

10:44 am 9/10/2016 ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. സെഞ്ചുറിയുമായി കൊഹ്‌ലിയും അര്‍ധസെഞ്ചുറിയുമായി രഹാനെയും നിലയുറപ്പിച്ചപ്പോള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന സുരക്ഷിത നിലയിലാണ്. 103 റണ്‍സുമായി കൊഹ്‌ലിയും 79 റണ്‍സോടെ രഹാനെയും ക്രീസില്‍. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 167 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ പതിമൂന്നാമത്തെ സെഞ്ചുറിയാണ് കൊഹ്‌ലി Read more about നായകന്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി[…]

മാത്യു ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി

10:40 am 9/10/2016 ഫ്ളോറിഡ: മാത്യു ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി. ഹെയ്തിയിൽ നിന്ന് അമേരിക്കയിലെ ഫ്ളോറിഡയിലെത്തിയ കാറ്റ് വൻ നാശം വിതയ്ക്കുകയാണ്. പ്രദേശത്ത് കോളറയും പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്.ഹെയ്തിക്കു പുറമെ, ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ് വിൻസന്റ്, ഗ്രാനഡഎന്നിവിടങ്ങളിലും നാശം വിതച്ചാണ് മാത്യു ഫ്ളോറിഡയിലെത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ഫ്ളോറി‍ഡ, ജോർജ്ജിയ,സൗത്ത് കരോലിന, നോർത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഔ പ്രിൻസ് ഉൾപ്പെടെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്.