അമേരിക്കയില്‍ സിക വൈറസ് പടരുന്നുയെന്നു ലോകാരോഗ്യസംഘടന

ജനീവ: ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്ന കൊതുകുവഴി പകരുന്ന സിക വൈറസ് അമേരിക്കന്‍ വന്‍കരയിലെ കാനഡയും ചിലിയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ പടരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. സിക വൈറസ് ‘മൈക്രോസിഫാലി’ എന്ന രോഗാവസ്ഥക്ക് കാരണമാകുന്നു എന്നുകരുതുന്ന എന്നാല്‍, തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു വൈറസാണ്. ഗര്‍ഭിണിയെ ഈ വൈറസ് ബാധിക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞിന്റെ തല സാധാരണയില്‍ കവിഞ്ഞ് ചെറുതായിപോകുന്ന അവസ്ഥയാണ് മൈക്രോഫാലി. അമേരിക്കന്‍ വന്‍കരയിലെ 55 രാജ്യങ്ങളിലായി 21 പേരില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടത്തെിയിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന ഞായറാഴ്ച പുറപ്പെടുവിച്ച ഒരു Read more about അമേരിക്കയില്‍ സിക വൈറസ് പടരുന്നുയെന്നു ലോകാരോഗ്യസംഘടന[…]

ദേശീയ സ്‌കൂള്‍ ഗെയിംസ്: ആദ്യ നാല് സ്വര്‍ണം കേരളം നിലനിര്‍ത്തി

29/01/2016 കോഴിക്കോട് 61 മത് ദേശീയ സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു . മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക് തുടക്കമായത്. മത്സരത്തില്‍ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണ വേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ ഷെറിന്‍ ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് Read more about ദേശീയ സ്‌കൂള്‍ ഗെയിംസ്: ആദ്യ നാല് സ്വര്‍ണം കേരളം നിലനിര്‍ത്തി[…]

സോളര്‍ കേസ് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടി

ന്യൂഡല്‍ഹി: . സോളര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് മുകുള്‍ വാസനിക് എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. അതിനിടെ, മുഖ്യമന്ത്രിയെയും ആര്യാടന്‍ മുഹമ്മദിനെയും പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് ഉത്തരവ് കൂടി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നേതൃമാറ്റത്തിന് കളമൊരുങ്ങൂന്നതായാണ് സൂചന. ഹൈക്കോടയില്‍ നിന്ന് സര്‍ക്കാര്‍ അനുകൂല സ്‌റ്റേ വാങ്ങിയാലും Read more about സോളര്‍ കേസ് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടി[…]

മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു; താരത്തിന്‌ പരിക്കുകള്‍ ഇല്ലാ.

കാലടി: നടന്‍ മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പറിടിച്ചു. താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മലയാറ്റൂര്‍ ഇറ്റിത്തോട്ടിലാണ് സംഭവം. മോഹന്‍ലാലിന്റെ കാറില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല. പുതിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതും ജനങ്ങള്‍ സംഭവസ്ഥലത്ത് ഓടിക്കൂടി. ടിപ്പര്‍ െ്രെഡവറെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി.

മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു കൂട്ടമാളുകള്‍ തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണ്‍ എസ്‌റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിന്റെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടരക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം. പത്തംഗ മാവോയിസ്റ്റ് സംഘമാണ് ലിജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണമുണ്ട്. പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ആരംഭിച്ചു

പ്രവാസികള്‍ക്ക് സഹായ നമ്പറുകള്‍ നല്‍കാന്‍ :’മിഗ്കാല്‍’

ജീവിത പ്രശ്‌നങ്ങളില്‍പ്പെട്ട് അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടേണ്ടി വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വിരല്‍തുമ്പില്‍ സഹായ നമ്പറുകള്‍ നല്‍കുന്ന ആപ്പ് ആണ് മിഗ്കാല്‍. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യം ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്, രിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, കേന്ദ്ര പ്രവാസി വകുപ്പ്, അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നമ്പറുകള്‍ കാള്‍ ലിസ്റ്റില്‍ സേവ് ചെയും. 2.8 എംബി മാത്രമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ പേരും മൊബൈല്‍ നമ്പരും രാജ്യവുമുള്‍പ്പെടെ ഏതാനും വിവരങ്ങള്‍ Read more about പ്രവാസികള്‍ക്ക് സഹായ നമ്പറുകള്‍ നല്‍കാന്‍ :’മിഗ്കാല്‍’[…]

ഐ.എസ് ആക്രമണം: ഇറാഖില്‍ 55 പേര്‍ കൊല്ലപ്പെട്ടു

10:13am ബാഗ്ദാദ് : ഇറാഖില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ഇരട്ട ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ റമാദിയിലെ സൈനിക കേന്ദ്രത്തെ ലക്ഷമിട്ടാണ് ആദ്യത്തെ ആക്രമണം നടന്നത്. കാറുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ സൈനികരും ഗോത്ര പോരാളികളുമടക്കം മുപ്പതോളം പേര്‍ മരിച്ചു. പടിഞ്ഞാറന്‍ റമാദിയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടെയും ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് തീവ്രവാദികള്‍ നടത്തിയത്. ഇരുപത്തിയഞ്ചോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. രണ്ട് ആക്രമണങ്ങളിലും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

യുവമോര്‍ച്ച , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി

10:05am കോഴിക്കോട്: കേരളം ഉറ്റു നോക്കുന്ന സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രതിഷേധം ആഞ്ഞടിക്കുന്നു . ഇന്നു പുലര്‍ച്ചേ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. രാവിലെ അഞ്ചുമണിയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. യുവമോര്‍ച്ച , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സ്ഥലത്ത് നേരിയ സംഘര്‍ഷം നടന്നു. സംഘര്‍ഷകരെ പിരിച്ചുവിടുന്നതിന് പോലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു . മുഖ്യമന്ത്രി Read more about യുവമോര്‍ച്ച , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി[…]

സരിതക്ക് താന്‍ ഒരു സഹായവും ചെയ്തിട്ടില്ലന്ന് : മന്ത്രി അര്യാടന്‍

08:35pm തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതയുടെ ആരോപണങ്ങള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിഷേദിക്കുന്നു. സരിതക്ക് വേണ്ടി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിത ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും നടത്തിക്കൊടുത്തിട്ടില്ല. പിന്നെ എന്തിന് സരിത തനിക്ക് പണം നല്‍കണമെന്നും ആര്യാടന്‍ പറഞ്ഞു. അനര്‍ട്ടുമായി ബന്ധപ്പെട്ടും ഒരു സഹായവും ചെയ്തിട്ടില്ല. അതേസമയം സരിത രണ്ട് മൂന്ന് തവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍ സമ്മതിച്ചു.

സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു

08:26pm മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. 13ാം സിഡായ ജൂലിയ ജോര്‍ജസ്‌കരോലിന പ്ലിസ്‌കോവ സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ സ്വിസ്സ് ജോഡികളുടെ വിജയം. സ്‌കോര്‍ 61, 60