തീയതിയില്‍ പിശക് പറ്റിയെന്ന് മുഖ്യമന്ത്രി സോളാര്‍ കമീഷനില്‍

തിരുവനന്തപുരം: സോളാര്‍ കമീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാജരായി. 10.45ന് തൈക്കാട് ഗെസ്റ്റ് ഹൗസില്‍ തന്നെ ഹാജരായ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ 11 മണിക്ക് തന്നെ ആരംഭിച്ചു. അതേ സമയം, സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന് മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു.സരിതയെ കണ്ടെന്ന ആരോപണത്തില്‍ നേരത്തേ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ തനിക്ക് പിശകുപറ്റിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തിയതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളാണ് നിയമസഭയില്‍ വിശദീകരിച്ചത്. ഇതുമൂലമാണ് പിഴവ് സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഭിഭാഷകന്‍ Read more about തീയതിയില്‍ പിശക് പറ്റിയെന്ന് മുഖ്യമന്ത്രി സോളാര്‍ കമീഷനില്‍[…]

ദളിത് വിദ്യാര്‍ത്ഥി വിജയവാഡയില്‍ തൂങ്ങി മരിച്ചു

വിജയവാഡ: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ജീവനൊടുക്കിയതിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുമ്പ് മറ്റൊരു ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചത്. മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തില്‍ നിന്നും അറിഞ്ഞ വിവരം അനുസരിച്ച് എഞ്ചിനീയറിംഗ് പരീക്ഷയില്‍ ജയിക്കാനാവാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.

ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിമപാതം നല്ല ശതമാനം കുറഞ്ഞതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്ര വിലക്കും അടിയന്തരാവസ്ഥയും നീക്കി. ഹിമപാതത്തെ തുടര്‍ന്ന് ഇതുവരെ 19 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. ന്യൂ യോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും മൂന്നടി പൊക്കത്തില്‍ മഞ്ഞ് മൂടികിടക്കുകയാണ്. ന്യൂ ജേഴ്‌സിയില്‍ കാറില്‍ കുടുങ്ങിപ്പോയ ഒരമ്മയും കുഞ്ഞും വിഷ വാതകം ശ്വസിച്ചു മരിച്ചത്. ലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. വാഷിംഗ്ടണ്‍ നഗരത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. വെസ്റ്റ് വിര്‍ജീനയയിലാണ് ഏറ്റവും അധികം ഹിമപാതം റിപ്പോര്‍ട്ട് Read more about ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി[…]

ആരാണ് അജ്‌നാമോട്ടോ..?

രുചി തേടിയുളള പുതിയ തലമുറക്കാര്‍ എത്തിപ്പെട്ടിരിക്കുന്നത്‌ അജ്‌നാമോട്ടോ എന്ന വില്ലന്റെ കരവലയത്തിലാണ് .ഈ ബ്രാന്‍ഡില്‍ അടങ്ങിയ മോണോസോഡിയം ഗ്‌ളൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ ലോകത്തെങ്ങും പരിചയപ്പെടുത്തിയത് ചൈനീസ് റസ്റ്റാറന്റുകളാണെങ്കിലും ഇവ പുരാതനകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നത് ജപ്പാന്‍കാരാണ്. കടല്‍പ്പായല്‍കൊണ്ട് ഉണ്ടാക്കിയിരുന്ന സ്വാദിഷ്ഠമായ പ്രത്യേകതരം സൂപ്പ് ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായിരുന്നു. ഈ സൂപ്പിന്റെ രുചിയുടെ രഹസ്യംതേടി നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് മോണോസോഡിയം ഗ്‌ളൂട്ടാമേറ്റ് കണ്ടുപിടിച്ചത്. 1908ല്‍ പ്രഫ. കികുനായി ഇക്കെഡ എന്ന ജപ്പാനീസ് രസതന്ത്ര പ്രഫസറും കെമിസ്റ്റുമാണ് കടല്‍പ്പായലിലെ രുചിഘടകത്തെ വേര്‍തിരിച്ചെടുത്തത്. കടല്‍പ്പായയിലുണ്ടായിരുന്ന മോണോസോഡിയം Read more about ആരാണ് അജ്‌നാമോട്ടോ..?[…]

സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ്സ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മൊഴിയെടുക്കും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് മൊഴിയെടുപ്പ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്നില്‍ ഹാജരാകേണ്ടിവരുന്നത്. സോളാര്‍ കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. ഈ ആരോപണങ്ങളില്‍ തന്റെ ഭാഗം പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സോളാര്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാനാണ് ഒരു വര്‍ഷം Read more about സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും[…]

മലയാള സിനിമാ നടി കല്‍പ്പന അന്തരിച്ചു

ഹൈദരാബാദ്: ചലച്ചിത്ര നടി കല്‍പന (51) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ഹൃദയാഘാതം കാരണമാണ് കല്‍പനയുടെ മരണം സംഭവിച്ചത്. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കല്‍പന ഇന്നലെ ഉച്ചയോടെ ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദിലെ ഹോട്ടലില്‍ കഴിയുകയായിരുന്ന അവരെ അതീവ ഗുരുതരാവസ്ഥയില്‍ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടകപ്രവര്‍ത്തകരായ ചവറ പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കല്‍പന. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. 1965 ഒക്ടോബര്‍ അഞ്ചിനാണ് ജനനം. ബാലതാരമായാണ് സിനിമയില്‍ Read more about മലയാള സിനിമാ നടി കല്‍പ്പന അന്തരിച്ചു[…]

കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്

തിരുവനന്തപുരം: കെ ബാബുവിനെതിരെ ആരുമായും ബാര്‍ അസോസിയേഷന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാബു നടത്തിയ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ ബാബു രാജിവെച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജിക്കു പിന്നില്‍ സി പി എം – ബാര്‍ അസോസിയേഷന്‍ ഗൂഢാലോചനയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. വി ശിവന്‍കുട്ടി എം എല്‍ എയുടെ വീട്ടില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് കെ ബാബു പറയുന്നത് ശരിയാണ്. ഇത് ഒരു Read more about കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്[…]

ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണം: സുഷമ സ്വരാജ്.

മനാമ : ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദികള്‍ മതത്തിന്റെ പേര് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇതു ജനങ്ങളുടെ മതവിശ്വാസത്തെ ദോഷകരമായി ബാധിക്കും ഇന്ത്യ അറബ് ലീഗ് മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചിലര്‍ നിശബ്ദമായി ഭീകര സംഘടനകളെ സഹായിക്കുന്നുണ്ട്. ഇതിലൂടെ അവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഭീകരവാദികള്‍ കൗശലക്കാരാണ്. അവരുടെ നേട്ടത്തിനായി നിങ്ങളെ അവര്‍ കരുവാക്കുകയാണെന്നും സുഷമ പറഞ്ഞു. ആദ്യമായി നടക്കുന്ന ഇന്ത്യഅറബ് ലീഗ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ സുഷമ Read more about ഭീകരവാദത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തണം: സുഷമ സ്വരാജ്.[…]

നിരാഹാര സത്യാഗ്രഹം ഒത്തുകളിച്ച ജോസ് കെ. മാണി കര്‍ഷകരെ കബളിപ്പിക്കുന്നു :തോമസ് ഐസക്

ആലപ്പുഴ: കേരളത്തിലെ റബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ഒത്തുകളിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് എം.എല്‍.എ. കേരള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ. മാണി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുന്ന ദിവസവും സമയവും മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം നടക്കുന്നതിന് ഇടയില്‍ റബര്‍ ഇറക്കുമതി സംബന്ധിച്ച രണ്ടു പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് കേന്ദ്രവുമായി മുന്‍കൂട്ടി ചില ധാരണകളില്‍ എത്തിയിരുന്നോ എന്ന് സംശയമുണ്ടെന്നും, ഇത് വളരെ ഗൗരവമായ Read more about നിരാഹാര സത്യാഗ്രഹം ഒത്തുകളിച്ച ജോസ് കെ. മാണി കര്‍ഷകരെ കബളിപ്പിക്കുന്നു :തോമസ് ഐസക്[…]

ഐ.പി.എല്‍ താരലേലം: രണ്ടു കോടി പട്ടികയില്‍ യുവരാജും സഞ്ജുവും

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടിക ബി.സി.സി.ഐ പുറത്തുവിട്ടു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ള 12 താരങ്ങളില്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങും മലയാളി താരം സഞ്ജു വി സാംസണും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, കെവിന്‍ പിറ്റേഴ്‌സണ്‍, ഷെയ്ന്‍ വാട്‌സന്‍, മൈക്ക് ഹസി, വെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, മിച്ചല്‍ മാര്‍ഷ്, ആശിഷ് നെഹ്‌റ, ദവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ സീസണില്‍ Read more about ഐ.പി.എല്‍ താരലേലം: രണ്ടു കോടി പട്ടികയില്‍ യുവരാജും സഞ്ജുവും[…]