തൈറോയിഡ് സൂക്ഷിക്കണം

02:39pm 08/2/2106 തൈറോയിഡ് രോഗങ്ങള്‍ ഏറ്റവുമധികം സ്ത്രീകളിലാണ് കണ്ടുവരുന്നത്. ശരീരത്തിന് അമിതമായ ക്ഷീണവും തളര്‍ച്ചയും വരുമ്പോള്‍ മിക്കവരും സ്വാഭാവികമെന്നു കരുതി അതു തള്ളിക്കളയും. ഇത് മിക്കപ്പോഴും തൈറോയിഡിന്റെ ലക്ഷണമാണ് . മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ടതാണ് തൈറോയിഡ് ഹോര്‍മോണ്‍. കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയാണിത് ഉല്‍പാദിപ്പിക്കുന്നത്. തൈറോയിഡ് രോഗങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടു വരുന്നത്. ശരീരത്തിന് അമിതമായ ക്ഷീണവും തളര്‍ച്ചയും വരുമ്പോള്‍ മിക്കവരും സ്വാഭാവികമെന്നു കരുതി അതു തള്ളിക്കളയും. ഇത് മിക്കപ്പോഴും തൈറോയിഡിന്റെ Read more about തൈറോയിഡ് സൂക്ഷിക്കണം[…]

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 12ന് കേരളത്തില്‍

08/02/2016 തിരുവനന്തപുരം: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വിവിധ റെയില്‍വേ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ഈമാസം 12ന് കേരളത്തിലെത്തും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോര്‍ഡുകളും ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.13 ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോര്‍ഡുകളും അഞ്ച് കിയോസ്‌കുകളുമാണ് തമ്പാനൂരില്‍ ഒരുക്കിയിട്ടുള്ളത്. കൊച്ചിയിലത്തെുന്ന അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാവും തിരുവനന്തപുരത്തെ ഉദ്ഘാടനച്ചടങ്ങുകള്‍ നിര്‍വഹിക്കുക.

ഗല്‍ഫ് നാട്ടിലേക്ക് അച്ചാറിനും വറുത്ത മാംസാഹാരങ്ങളും കൊണ്ടുപോകുന്നതിന് നിയന്ത്രണം

02:17pm 08/2/2016 അബുദാബി : യു.എ.ഇിലേയ്ക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മലയാളികളായ പ്രവാസികള്‍ക്ക് പ്രിയപ്പെട്ട അച്ചാറിനും മാംസാഹാരങ്ങള്‍ക്കുമാണ് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. നാട്ടില്‍ നിന്നും ഗള്‍ഫിലേയ്ക്ക് പോകുന്നവര്‍ ഭക്ഷണസാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് അച്ചാറുകളും എണ്ണയില്‍ വറുത്ത മാംസാഹാരങ്ങളുമാണ്. ഏറെനാള്‍ കേടുകൂടാതിരിക്കും എന്നതുകൊണ്ടാണ് പ്രവാസികള്‍ ഇവയിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. എന്നാല്‍, ഇവ ഇനി യു.എ.ഇയിലേയ്ക്ക് പ്രവേശിപ്പിക്കില്ല. എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍, മാംസം, തൈര്, Read more about ഗല്‍ഫ് നാട്ടിലേക്ക് അച്ചാറിനും വറുത്ത മാംസാഹാരങ്ങളും കൊണ്ടുപോകുന്നതിന് നിയന്ത്രണം[…]

എ.കെ ആന്റണിയുടെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ കളങ്കപ്പെട്ടു: കുമ്മനം

02:10pm 8/2/2016 തിരുവനന്തപുരം : എ.കെ ആന്റണിയെന്ന നേതാവിന്റെ രാഷ്ട്രീയ ആദര്‍ശം കളങ്കപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെ കുറിച്ച് ആന്റണി നിലപാട് വ്യക്തമാക്കണമെന്നും സോളാര്‍ കേസില്‍ ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ബിജുരമേശിന്റെ ശബ്ദരേഖ പുറത്ത്

01:47pm 08/02/2016 തിരുവനന്തപുരം: ബാറുകള്‍ തുറക്കാമെന്ന് എല്‍.ഡി.എഫ് ഉറപ്പുനല്‍കിയതായി ബിജു രമേശിന്റെ വിവാദ ശബ്ദരേഖ പുറത്ത് വന്നു. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് സി.പി.എം നേതൃത്വം ഉറപ്പു നല്‍കിയെന്നും ഉറപ്പു നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണെന്നും വി.എസ് അച്യുതാനന്ദന്‍ കൂടി ഉറപ്പു നല്‍കിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാമെന്നും ബിജു രമേശ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ ആവശ്യപ്പെട്ടതായും ബിജു Read more about ബിജുരമേശിന്റെ ശബ്ദരേഖ പുറത്ത്[…]

മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന്

10:21am 08/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: വൈദ്യശാസ്ത്ര രംഗത്ത് അനുഭവസ്ഥരും, ഉന്നത പദവി വഹിക്കുന്നവരുമായ അഞ്ച് മികച്ച പ്രഭാഷകരെ ഉള്‍പ്പെടുത്തി മാര്‍ക്ക് സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ ആദ്യ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച നടത്തപ്പെടും. പ്രോസ്‌പെക്ട് ഹൈറ്റ്‌സില്‍, 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവിലുള്ള കണ്‍ട്രി ഇന്‍ & സ്യൂട്ടാണ് ഈ സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാറിലെ ക്ലാസുകള്‍ 8 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരുന്നതാണ്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ലൈസന്‍സിനാവശ്യമുള്ള 6 Read more about മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന്[…]

സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് എന്‍ഡോഴ്‌സ് ചെയ്യുന്നു

08/2/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്യുന്നു. ഒരു മലയാളി ആദ്യമായി ഈ തസ്തികയിലേക്ക് മത്സരിക്കുന്ന ഈ അവസരത്തില്‍ കക്ഷി-രാഷ്ട്രീയത്തിനതീതമായി എല്ലാ മലയാളി സുഹൃത്തുക്കളുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു സാജന്‍ കുര്യന്‍ അഭ്യര്‍ത്ഥിക്കുന്നു. സാജന്‍ കുര്യനെ സപ്പോര്‍ട്ട് ചെയ്യുന്നതിനുവേണ്ടി 2016 ഫെബ്രുവരി ഏഴിന് ഞായറാഴ്ച വൈകിട്ട് Read more about സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് എന്‍ഡോഴ്‌സ് ചെയ്യുന്നു[…]

ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം

08/02/2016 ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. 30 സ്വര്‍ണവുമായി ഒന്നാം സ്ഥാനത്ത് ഏറെ മുന്നിലത്തെിയ ആതിഥേയരുടെ മെഡല്‍ക്കൂട്ടത്തിലേക്ക് നീന്തല്‍ താരം സാജന്‍ പ്രകാശും സൈക്‌ളിങ്ങില്‍ ലിഡിയ മോള്‍ സണ്ണിയുമാണ് മഞ്ഞപ്പതക്കമത്തെിച്ചത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ റെക്കോഡ് തിരുത്തിയാണ് തൊടുപുഴ മുതലക്കോടം സ്വദേശിയായ സാജന്‍ തന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണം മുങ്ങിയെടുത്തത്. വനിതകളുടെ സൈക്‌ളിങ്ങില്‍ 40 കിലോമീറ്റര്‍ െ്രെകറ്റീരിയം വിഭാഗത്തിലാണ് ലിഡിയ ഇന്ത്യക്ക് ഞായറാഴ്ച ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോട്ടയം ചെങ്ങളം സ്വദേശിയായ ലിഡിയ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ Read more about ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം[…]

മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടങ്ങി

10:07am 08/02/2016 മുംബൈ: 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. മുംബൈയിലെ പ്രത്യേക ടാഡ കോടതിയിലാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി െമാഴി രേഖപ്പെടുത്തുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് അമേരിക്കയില്‍ തടവില്‍ കഴിയുകയാണ് ഹെഡ്‌ലി. ഹെഡ്‌ലിയെ ഇന്ത്യയിലത്തെിച്ച് വിചാരണക്ക് വിധേയനാക്കാന്‍ എന്‍.ഐ.എ നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടില്ല. മാപ്പുസാക്ഷിയായി പരിഗണിക്കണമെന്ന ഹെഡ്‌ലിയുെട അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ ടാഡ കോടതി അംഗീകരിച്ചു.ഇതനുസരിച്ചാണ് ഇപ്പോള്‍ മൊഴിനല്‍കുന്നത്. ഇത്തരത്തില്‍ വിദേശത്തുള്ള ഒരാളുടെ മൊഴിയെടുക്കുന്നത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണ്. Read more about മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടങ്ങി[…]

കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു

07/02/2016 കോട്ടയം: ചങ്ങനാശേരി കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളും ഒരു മലയാളിയുമാണ് മരിച്ചത്. കുറിച്ചി സ്വദേശി ഷിബു, ബംഗാള്‍ മാള്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഫ്താര്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കിണര്‍ വറ്റിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.