പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

7:12pm 4/3/2016 വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂലയ് ഏഴിന് ലോകമെമ്പാടുമുള്ള 3,000 കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രദര്‍ശനം ഉണ്ടായിരിക്കും. ലാലിനൊപ്പം ജഗപതി ബാബു, കമാലിനി മുഖര്‍ജി, ബാല, സിദ്ദിഖ്, വിനു മോഹന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പുലിമുരുകനില്‍ വേഷമിടുന്നു. പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന സിനിമയില്‍ പുലിയും മനുഷ്യനും തമ്മിലുള്ള പോരാട്ടവും ജീവിതവുമാണ് പ്രമേയമാകുന്നത്. വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ മൃഗങ്ങളോട് പോരാടി ജീവിക്കുന്ന Read more about പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു[…]

ഐ ഫോണ്‍ വില താഴുന്നു

7:03pm 4/3/2016 ന്യൂഡല്‍ :ആപ്പിള്‍ ഐ ഫോണ്‍ ഫൈവ് എസ് ന്റെ വില അമ്പത് ശതമാനം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ പുതിയ ഫോണായ ഐ ഫോണ്‍ എസ്.ഇ എത്തുന്നതോടെ ഫൈവ് എസ് ന്റെ വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 22 നാണ് ഐ ഫോണ്‍ എസ്.ഇ എത്തുക. പ്രമുഖ മൊബൈല്‍ വിപണി നിരീക്ഷകനായ മിങ്ചി കുയോ ഉള്‍പ്പെടെയുള്ളവരാണ് ആപ്പിള്‍ ഫോണിന് വില കുറയ്ക്കുമെന്ന് പറയുന്നത് യു.എസില്‍ 450 ഡോളറിനാണ് 5 എസ് വില്‍ക്കപ്പെടുന്നത്. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ Read more about ഐ ഫോണ്‍ വില താഴുന്നു[…]

യെമനില്‍ വൃദ്ധസദനത്തില്‍ വെടിവയ്പ്പ്; നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ അടക്കം 16 മരണം

6:57pm 4/3/2016 ഏദന്‍: യെമനിലെ വൃദ്ധ സദനത്തില്‍ അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരമായ ഏദന്‍സിലാണ് സംഭവം. തീവ്രവാദ ആക്രമണമാണെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വൃദ്ധ സദനത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനകളുണ്ട്.

പി.എ സാംഗ്മ അന്തരിച്ചു

6:54pm 4/3/2016 ന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എ സാംഗ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പതിനാറാം ലോക്‌സഭയില്‍ അംഗം കൂടിയായ സാംഗ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയിച്ച ചരിത്രമുള്ള സാംഗ്മ ഒരിക്കല്‍ മാത്രമാണ് പരാജയം രുചിച്ചത്. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയോട് മത്സരിച്ച് പരാജയപ്പെട്ടതാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ സ്വാധീനമുള്ള സാംഗ്മ Read more about പി.എ സാംഗ്മ അന്തരിച്ചു[…]

ഏഷ്യാ കപ്പ്: യു.എ.ഇക്കെതിരെ ഇന്ത്യക്ക് ജയം

6:39pm 4/3/2016 ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ പരിശീലന മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ യു.എ.ഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10.1 ഓവറില്‍ മറികടന്നു. ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി നാല് ജയം നേടിയാണ് ഞായറാഴ്ച ബംഗ്ലദേശിനെതിരെ ഇന്ത്യ ഫൈനല്‍ കളിക്കാന്‍ പോകുന്നത്. സ്‌കോര്‍: യു.എ.ഇ, 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 81. ഇന്ത്യ 10.1 ഓവറില്‍ ഒരു Read more about ഏഷ്യാ കപ്പ്: യു.എ.ഇക്കെതിരെ ഇന്ത്യക്ക് ജയം[…]

മമ്മൂട്ടിയുടെ വൈറ്റി’ന്റെ ഫസ്റ്റ്‌ലുക്

6:28pm 4/3/2016 മമ്മൂട്ടി ചിത്രം ‘വൈറ്റ്’ വിഷുവിന് റിലീസ് ചെയ്യും. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെ പി എ സി ലളിത എന്നിവരും ചിത്രത്തിലുണ്ട്. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമര്‍ജിത്ത്‌സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് Read more about മമ്മൂട്ടിയുടെ വൈറ്റി’ന്റെ ഫസ്റ്റ്‌ലുക്[…]

മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി

6:24pm 4/3/2016 മലപ്പുറം: മലപ്പുറം വനിതാ കോളജിന്റെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഡി.വൈ.ഐയുടെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം ടൗണ്‍ഹാളില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്. മലപ്പുറം വനിതാ കോളജിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മഞ്ചേരി റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. ശക്തമായ പൊലീസ് സന്നാഹം ഇവരെ തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തു തള്ളും നടന്നു. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പിന്തുണയും അഭിവാദ്യവുമര്‍പിച്ച് എം.എസ്.എഫ്,യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇവിടെ തമ്പടിച്ചതോടെ ചെറിയതോതില്‍ Read more about മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി[…]

ഡല്‍ഹിയില്‍ കാണാതായ ഫാഷന്‍ ഡിസൈനറെ ഗുഡ്ഗാവില്‍ കണ്ടെത്തി

6:21pm 4/3/2016 ന്യൂഡല്‍ഹി: നോയിഡയില്‍ നിന്നും തിങ്കളാഴ്ച മുതല്‍ കാണാതായ ഫാഷന്‍ ഡിസൈനര്‍ ശിപ്ര മാലികിനെ ഗുഡ്ഗാവില്‍ കണ്ടെത്തി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് യുവതി സ്വയം വീട് വിട്ടിറങ്ങി പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെലിവിഷനില്‍ തന്റെയും കുടുംബത്തിന്റെയും ഫോട്ടോ കണ്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം ശിപ്ര അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ ഗുഡ്ഗാവിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചാന്ദ്‌നി ചൗക്കിലേക്ക് പോയ ശിര്‍പയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. Read more about ഡല്‍ഹിയില്‍ കാണാതായ ഫാഷന്‍ ഡിസൈനറെ ഗുഡ്ഗാവില്‍ കണ്ടെത്തി[…]

മേയ് 16ന് കേരളത്തില്‍ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 19ന്

6/19pm 4/3/2016 ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 19ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22. നാമനിര്‍ദേശപത്രിക സമര്‍പ്പണം 29വരെ. സൂക്ഷ്മപരിശോധന ഏപ്രില്‍ 30ഉം പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടും ആണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമില്‍ രണ്ട് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11), പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11, ഏപ്രില്‍ 17, Read more about മേയ് 16ന് കേരളത്തില്‍ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 19ന്[…]

നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്

6:15pm 4/3/2016 ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്. ഹരിയാലി ഓര്‍ രാസ്ത, വോ കോന്‍ ഥി, ഹിമാലയാ കി ഗോഡ് മേന്‍, ദോ ബാദന്‍, ഉപകാര്‍, പത്തര്‍ കെ സനം, നീല്‍ കമല്‍, പൂരബ് ഓര്‍ പശ്ചിം, ക്രാന്തി എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളുടെയും പ്രമേയം ദേശീയതയായിരുന്നു. അതിനാല്‍ ‘ഭാരത് കുമാര്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1992ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി Read more about നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്[…]