ജെ.എന്‍.യു; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന് കനയ്യ
08:44am 27/4/2016 ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വ്വകലാശാല നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി കനയ്യ കുമാര്‍. ജാതി അടിസ്ഥാനമാക്കിയുള്ള അന്വേഷണ സമിതിയാണ് ഇതെന്നും അതിനാല്‍ അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്നും കനയ്യ പറഞ്ഞു. തങ്ങള്‍ പിഴയൊടുക്കില്ലെന്നും ഹോസ്റ്റല്‍ ഒഴിയില്ലെന്നും സര്‍വ്വകലാശാല തീരുമാനം പിന്‍വലിക്കും വരെ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും കനയ്യ പറഞ്ഞു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്നും കനയ്യ പറഞ്ഞു. ഉമറിനും അനിര്‍ബനും തങ്ങളുടെ അഭിപ്രായങ്ങള്‍ കമ്മറ്റിക്കുമുമ്പാകെ വ്യക്തമാക്കുന്നതിനുള്ള അവസരം ലഭിച്ചില്ലെന്നും അവര്‍ Read more about ജെ.എന്‍.യു; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന് കനയ്യ[…]