മുന്‍ എം.എല്‍.എ പി.ബി.ആര്‍.പിള്ള അന്തരിച്ചു
08:33am 26/4/2016 കോട്ടയം: ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ പി.ബി.ആര്‍.പിള്ള (പി.ബി.രാമന്‍പിള്ള – 86) അന്തരിച്ചു. തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയ പി.ബി.ആര്‍.പിള്ള വാഹനം ഇടിച്ചു പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അവിവാഹിതനായിരുന്നു. അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ കുടുംബാംഗമാണ്. 1970ലും 1977ലും രണ്ടുതവണ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1980ല്‍ കോട്ടയം മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും വിജയിച്ചില്ല. നിയമസഭയില്‍ എത്തിയ ആദ്യവര്‍ഷംതന്നെ ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഗവര്‍ണറുടെ Read more about മുന്‍ എം.എല്‍.എ പി.ബി.ആര്‍.പിള്ള അന്തരിച്ചു[…]










