മാലേഗാവ് സ്‌ഫോടനം; എട്ട് പ്രതികളെ വെറുതെ വിട്ടു

05:35pm 25/04/2016 മുംബൈ: 35 പേരുടെ മരണത്തിനിടയാക്കിയ 2006ലെ മാലേഗാവ് ബോംബ് സ്‌ഫോടനത്തിലെ ഒമ്പതില്‍ എട്ട് പ്രതികളെയും മുംബൈ പ്രത്യേക കോടതി വെറുതെ വിട്ടു. ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. ആറ് പേര്‍ ഇപ്പോര്‍ ജാമ്യത്തിലാണ്?. രണ്ട്‌പേര്‍ 2011ലെ ബോംബ് സഫോടനവുമായി ബന്ധപ്പെട്ട് ജയിലിലാണ്. സല്‍മാന്‍ ഫാസി, ശബീര്‍ അഹ്മദ്, നൂറുല്‍ ഹുദാ ദോഹ, റഈസ് അഹ്മദ് മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ശൈഖ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹ്മദ് എന്നിവരെയാണ് കുറ്റമുക്തരാക്കിയത്. 2015 മാര്‍ച്ചില്‍ നടന്ന Read more about മാലേഗാവ് സ്‌ഫോടനം; എട്ട് പ്രതികളെ വെറുതെ വിട്ടു[…]

സിദ്ധിഖിന്റെ ചിത്രത്തില്‍ ജയസൂര്യ

02:10pm 25/4/2016 വ്യത്യസ്‌തതയ്‌ക്കുള്ള ത്വരയും ജോലിയില്‍ കാട്ടുന്ന കഠിനാദ്ധ്വാനവും തന്നെയാണ്‌ ജയസൂര്യയ്‌ക്ക് മലയാള നടന്മാരില്‍ ഇടം നേടിക്കൊടുത്തതെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകില്ല. സു..സു..സുധി, അപ്പോത്തിക്കരി, ബ്യൂട്ടിഫുള്‍ തുടങ്ങി വൈവിദ്ധ്യ വേഷങ്ങള്‍ സമ്മാനിച്ച ജയസൂര്യ ഇനി അവതരിപ്പിക്കാന്‍ പോകുന്നത്‌ ഇഷ്‌ടപ്പെടുന്ന വസ്‌തുക്കള്‍ അടിച്ചു മാറ്റുന്ന പ്രത്യേക മാനസീകരോഗിയായി. കാത്തുകാത്തിരുന്നും പ്രാര്‍ത്ഥിച്ചും കിട്ടിയതെന്ന്‌ ജയസൂര്യ തന്നെ അഭിപ്രായപ്പെടുന്ന സിദ്ധിഖ്‌ലാല്‍ ചിത്രത്തില്‍ ക്‌ളെപ്‌റ്റോമാനിയാക്‌ ആയിട്ടാണ്‌ ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്‌. സിദ്ധിഖിന്റെയും ലാലിന്റെയും സംവിധാനങ്ങളിലുള്ള രണ്ടു ചിത്രങ്ങളില്‍ ഒരേ ദിവസമാണ്‌ ജയസൂര്യ ഒപ്പുവെച്ചത്‌. ഇതില്‍ സിദ്ധിക്കിന്റെ Read more about സിദ്ധിഖിന്റെ ചിത്രത്തില്‍ ജയസൂര്യ[…]

അഴിമതി തടയുന്നതില്‍ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്‌ മനേക ഗാന്ധി

02:07pm 25/4/2016 പിലിഭിത്ത്‌ : അഴിമതി തടയുന്നതില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ മാതൃതയാക്കണമെന്ന്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. ഭര്‍തൃസഹോദരന്റെ ഭാര്യകൂടിയായ സോണിയയുടെ മാതൃകാപരമായ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ മനേക ഇക്കാര്യം വ്യക്‌തമാക്കിയത്‌. തന്റെ പേര്‌ ദുരുപയോഗം ചെയ്‌ത ബന്ധുവിനെ സോണിയ കൈകാര്യം ചെയ്‌ത രീതി എടുത്ത്‌ പറഞ്ഞുകൊണ്ടാണ്‌ സ്വന്തം ലോകസഭാ മണ്ഡലമായ പിലിഭിത്തിയില്‍ ചേര്‍ന്ന വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ മനേക സംസാരിച്ചത്‌. ഒരിക്കല്‍ സോണിയയുടെ ബന്ധു ഒരു കച്ചവട സ്‌ഥാപനം തുടങ്ങുകയും സോണിയയുടെ പേരു പറഞ്ഞ്‌ Read more about അഴിമതി തടയുന്നതില്‍ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്ന്‌ മനേക ഗാന്ധി[…]

അമ്പിളി ഫാത്തിമ യാത്രയായി

02:05pm 25/4/2016 കോട്ടയം : ചികിത്സകളും പ്രാര്‍ത്ഥനകളും വിഫലമാക്കി നക്ഷത്രക്കണ്ണുള്ള അമ്പിളി ഫാത്തിമ (22) യാത്രയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച് ജീവിതം തിരിച്ചു പിടിയ്ക്കുന്നതിനിടെയാണ് അമ്പിളി ഫാത്തിമയെ മരണം കവര്‍ന്നത്. അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയകങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയാണ് മരണകാരണം. പത്തുമാസം മുന്‍പ് ചെന്നൈ അപ്പോളോയിലായിരുന്നു അമ്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചുകൊണ്ടുള്ള അപൂര്‍വ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു Read more about അമ്പിളി ഫാത്തിമ യാത്രയായി[…]

ഉത്തരാഖണ്ഡിലെ ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം

02:03pmm 25/4/2016 ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാംഘട്ടവും പ്രക്ഷുബ്ദമാകുമെന്ന് സൂചന. ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി പ്രതിപക്ഷം പ്രധാനവിഷയമാക്കാന്‍ തീരുമാനിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും ബഹളം തുടങ്ങി. ലോക്‌സഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരമാക്കാനാണ് കേന്ദ്രനീക്കമെന്ന് ഖാര്‍ഗെ ആരോപിച്ചു. എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭരണകഘടനയെ കശാപ്പ് ചെയ്യുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. എന്നാല്‍ ഉത്തരാഖണ്ഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഒന്നും Read more about ഉത്തരാഖണ്ഡിലെ ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം[…]

പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: ഒരാഴ്ചയിലെ സ്‌തോത്രകാഴ്ച ദുരിതാശ്വാസനിധിയിലേക്ക്- ജോസഫ് മാര്‍ത്തോമ

02:02pm 25/4/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ ഇടവകകളില്‍ നിന്നും ഏപ്രില്‍ 24നോ, അതിനടുത്ത ആഴ്ചയിലോ ലഭിക്കുന്ന ഒരാഴ്ചയിലെ മുഴുവന്‍ സ്‌തോത്രകാഴ്ചയും കൊല്ലം പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്ര വെടികെട്ടപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതാണെന്ന് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അറിയിച്ചു. കേരള സംസ്ഥാനത്തുണ്ടായ അത്യന്തം ദാരുണമായ അപകടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും, സഹായവും നല്‍കേണ്ടത് ക്രിസ്തീയ സാഹോദര്യത്തിന്റെ മാതൃകയായി എല്ലാവരും Read more about പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: ഒരാഴ്ചയിലെ സ്‌തോത്രകാഴ്ച ദുരിതാശ്വാസനിധിയിലേക്ക്- ജോസഫ് മാര്‍ത്തോമ[…]

ഹവായ്-ഗോവ സഹകരണ കരാര്‍ ജൂലൈയില്‍ ഒപ്പുവെക്കും.

02:00pm 25/4/2016 – പി.പി.ചെറിയാന്‍ ഹവായ്: വിനോദ സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഹവായ്, ഇന്ത്യയിലെ ഗോവ സംസ്ഥാനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറില്‍ ജൂലൈ മാസം ഇരുസംസ്ഥാനങ്ങളിലേയും ഗവര്‍ണ്ണര്‍മാര്‍ ഒപ്പുവെക്കും. കൃഷി, വിദ്യാഭ്യാസം, ടൂറിസം, സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്, യോഗാ, ആയുര്‍വേദ തുടങ്ങിയ രംഗങ്ങളില്‍ വികസന സാധ്യത കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സഹകരിച്ചു നടത്തുക എന്ന ഉദ്യേശത്തോടുകൂടെ സെനറ്റര്‍ ബ്രയാനാണ് ഇങ്ങനെയൊരു പ്രമേയം ഹവായ് നിയമസഭയില്‍ അവതരിപ്പിച്ചത്. സഭയിലെ റിപ്പബ്ലിക്കന്‍- ഡമോക്രാറ്റ് പ്രതിനിധികള്‍ പ്രഥമദിനം തന്നെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി Read more about ഹവായ്-ഗോവ സഹകരണ കരാര്‍ ജൂലൈയില്‍ ഒപ്പുവെക്കും.[…]

അക്ഷരത്തെറ്റ്‌: ബംഗ്ലാദേശ്‌ ബാങ്കിനു ‘ലാഭം’ 57,800 കോടി

09:10am 25/4/016 ധാക്ക: ഹാക്കര്‍മാര്‍ക്കു പറ്റിയ ചെറിയ അക്ഷരത്തെറ്റ്‌ ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിനു നേടിക്കൊടുത്തത്‌ 57,800 കോടി രൂപയുടെ ലാഭം. ഹാക്കര്‍മാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റിലൂടെ ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ 6,500 കോടി രൂപയോളം അടിച്ചുമാറ്റിയിരുന്നു. ഏറെ കഴിഞ്ഞാണു ലോകം ബാങ്ക്‌കൊള്ളയെക്കുറിച്ചറിഞ്ഞത്‌. പണം ശ്രീലങ്ക, ഫിലിപ്പൈന്‍സ്‌ എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കു മാറ്റാനും ഹാക്കര്‍മാര്‍ക്കായി. ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ബാങ്ക്‌ ഗവര്‍ണര്‍ അതിയുര്‍ റഹ്‌മാനു രാജിവയ്‌ക്കുകയും ചെയ്‌തു. 20 ഹാക്കര്‍മാരാണു കൊള്ളയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു കണ്ടെത്തല്‍. ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിനു യു.എസിലെ Read more about അക്ഷരത്തെറ്റ്‌: ബംഗ്ലാദേശ്‌ ബാങ്കിനു ‘ലാഭം’ 57,800 കോടി[…]

ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 21-നു ഫിലാഡല്‍ഫിയയില്‍

09:06am 25/4/2016 ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് ആന്റ് റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് മൂന്നാമത് ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2016 മെയ് 21 ശനിയാഴ്ച്ച രാവിലെ 9:00 മണി മുതല്‍ 6 മണി വരെ ക്രൂസ്ടൗണിലുള്ള നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍ (9389 Krewstown Road; Philadelphia PA 19115) വച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക.

ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം

08:55am 25/04/2016 രാജ്‌കോട്ട്: വിരാട് കോഹ്ലിയുടെ വണ്‍മാന്‍ഷോക്ക് ടീം ഷോയിലൂടെ സുരേഷ് റെയ്‌നയുടെ മറുപടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒമ്പതാം സീസണിലെ പുതുമുഖക്കാരായ ഗുജറാത്ത് ലയണ്‍സ് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി വീണ്ടും റൈറ്റ് ട്രാക്കിലായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി (100 നോട്ടൗട്ട്) മികവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍, ഗുജറാത്ത് ലയണ്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ വിജയം കുറിച്ചു. Read more about ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം[…]