ചിക്കാഗോ സോഷ്യല്‍ ക്ലബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക്

09:02am 25/4/2016 ചിക്കാഗോ: കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന “സ്‌നേഹമന്ദിര’ത്തിലേക്ക്. മനുഷ്യസ്‌നേഹത്തിന്റേയും കരുണയുടേയും ആള്‍രൂപമായ ബ്രദര്‍ വി.സി. രാജു എന്ന സഹോദരന്‍ ഏതാണ്ട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ കാരുണ്യാലയം “സ്‌നേഹമന്ദിരം’ എന്ന പേരില്‍ അനാഥരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, മാനസീകരോഗികളുമായ ഏതാണ്ട് 325 അന്തേവാസികള്‍ ഈ സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്നുണ്ട്. ഈ സ്‌നേഹമന്ദിരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സോഷ്യല്‍ ക്ലബും പങ്കുചേരുന്നു. ഹൃസ്വ സന്ദര്‍ശത്തിന് ചിക്കാഗോയില്‍ Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക്[…]

സീനിയര്‍ ഫോറം ഏപ്രില്‍ 23-നു ഡാലസില്‍ നടന്നു

09:00am 25/4/2016 – അനശ്വരം മാമ്പിള്ളി ഡാലസ്: ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും, കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ഏപ്രില്‍ 23-നു ശനിയാഴ്ച ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വെച്ച് “സീനിയര്‍ ഫോറം’ നടത്തുകയുണ്ടായി. സീനിയര്‍ ഫോറത്തിന്റെ ഭാഗമായി ലോകപ്രസിദ്ധ മലയാളി ഡോക്ടറും, കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ അഭ്യുദയകാംക്ഷിയുമായ ഡോ. എ.വി പിളള ‘കുഞ്ചന്‍ നമ്പ്യാരും വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള സമകാലിക ശാസ്ത്രീയ നിരീക്ഷണങ്ങളും’ എന്ന വിഷയത്തില്‍ മെഡിക്കല്‍ സെമിനാര്‍ നടത്തുകയുണ്ടായി. നൂറു വര്‍ഷങ്ങളിലേറെ പിന്നിട്ട Read more about സീനിയര്‍ ഫോറം ഏപ്രില്‍ 23-നു ഡാലസില്‍ നടന്നു[…]

പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാന്‍

09:00am 25/04/2016 പ്രതിഫലം പോരെന്നു പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി നടി ഭാമ. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് നടിയെ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറിലായിരുന്നു ക്ഷണിച്ചത്. അഡ്വാന്‍സായി അമ്പതിനായിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന സമയമായപ്പോള്‍ കാറിലത്തെിയ നടി കടയില്‍ പ്രവേശിക്കാതെ വാഹനത്തില്‍ തന്നെയിരുന്നു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നായിരുന്നു വാര്‍ത്ത. ഫേസ്ബുക്കിലൂടെയാണ് Read more about പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാന്‍[…]

റിസര്‍വ് ബാങ്കില്‍ ഗവര്‍ണറേക്കാള്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍

08:56am 25/04/2016 ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ ഗവര്‍ണര്‍ രഘുറാം രാജനല്‌ളെന്ന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ രേഖ പറയുന്നു. ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ രഘുറാം രാജന്‍ പ്രതിമാസം പറ്റുന്നത് 1,98,700 രൂപയാണ്. എന്നാല്‍, ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണ സിതാറാം ഹെഗ്‌ഡെ (4,00,000), അണ്ണാമലൈ അരപ്പുള്ളി ഗൗണ്ടര്‍ (2,20,355), വി. കന്ദസ്വാമി (2,10,000) എന്നിവര്‍ രഘുറാം രാജനേക്കാള്‍ ശമ്പളം കൈപ്പറ്റുന്നവരാണ്. അടിസ്ഥാന ശമ്പളവും, ഡിഎയും കൂടാതെയുള്ള ശമ്പളമാണ് ഹെഗ്‌ഡെയുടേതും കന്ദസ്വാമിയുടേതും. കഴിഞ്ഞ ജൂണ്‍ജൂലൈ മാസങ്ങളിലെ Read more about റിസര്‍വ് ബാങ്കില്‍ ഗവര്‍ണറേക്കാള്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍[…]

ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തു

08:55am 25/4/2016 ശീകുമര്‍ ഉണ്ണിത്താന്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കാക്കാട്ട് എന്നിവര്‍ അറിയിച്ചു. 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക Read more about ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തു[…]

വി.കെ.എബ്രഹാം നൂറാം വയസ്സില്‍ നിര്യാതനായി

08:55am 25/4/2016 – എബി മക്കപ്പുഴ മല്ലപ്പള്ളി: കീഴ്വായ്പൂര്‍ വായ്പുമേപ്രത്ത് വി.കെ.എബ്രഹാം (100 വയസ്സ്) ഏപ്രില്‍ 24 ഞായറാഴ്ച നാട്ടിലുള്ള വസതിയില്‍ വെച്ച് നിര്യാതനായി. ശവസംസ്കാരം പരിക്കത്താനം സെന്റ്­ തോമസ്­ മാര്‌ത്തോമ പള്ളിയില്‍ വെച്ച് പിന്നീട്. ഭാര്യ പരേതയായ ചിന്നമ്മ എബ്രഹാം ചെങ്ങമനാട് കൂരുംവിളയില്‍ കുടുംബാംഗമാണ്. മക്കള്‍:കെ.എബ്രഹാം(യു.എസ്.എ): തങ്കമ്മ (പാലക്കാട്): മാത്തുകുട്ടി(കോട്ട,രാജസ്ഥാന്‍): ആനി(യു.എസ്­.എ): പരേതനായ രാജു: തോമസ്­ എബ്രഹാം(ഡാലസ് സെന്റ്­ പോള്‌സ് മാര്‌ത്തോമ ഇടവക, യു.എസ്­.എ) മരുമക്കള്‍:മറിയാമ്മ(യു.എസ്­.എ): ഡി. ചാണ്ടി(പാലക്കാട്): ലിസ്സി (കോട്ട,രാജസ്ഥാന്‍): എം.എം.വറുഗീസ് (യു.എസ്­.എ): ലിസ്സി Read more about വി.കെ.എബ്രഹാം നൂറാം വയസ്സില്‍ നിര്യാതനായി[…]

ഡല്‍ഹിയില്‍ സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം

08:15 അങ 25/04/2016 ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ നേതാജി സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് 4.30ഓടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പേള്‍സ് ബിസിനസ് പാര്‍ക്ക് ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ഞായറാഴ്ച ഓഫിസുകളിലേറെയും അവധിയായതിനാല്‍ വന്‍ ദുരന്തമൊഴിവായി. കെട്ടിടത്തിനു ചുവടെ പാര്‍ക് ചെയ്തിരുന്ന കാറുകള്‍ സുരക്ഷിതമായി മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. ഓഫിസ് സമുച്ചയത്തിലായിരുന്നു തീപിടിത്തം. 25ഓളം ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തത്തെി. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ അഗ്‌നിശമന യന്ത്രം പ്രവര്‍ത്തന സജ്ജമായിരുന്നില്‌ളെന്ന് Read more about ഡല്‍ഹിയില്‍ സുഭാഷ് പ്‌ളെയ്‌സില്‍ വന്‍ തീപിടിത്തം[…]

മെഡി./എന്‍ജി. പ്രവേശ പരീക്ഷകള്‍ ഇന്നുമുതല്‍

08:52am 25/04/2016 തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്തെയും മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലെയും 351 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ 12.30വരെയാണ് പരീക്ഷ. പരീക്ഷാര്‍ഥികള്‍ രാവിലെ 9.30ന് ഹാളില്‍ എത്തണം. സംസ്ഥാനത്ത് 347 കേന്ദ്രങ്ങളിലാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍പ്രിന്റൗട്ടുമായി വിദ്യാര്‍ഥികള്‍ നിശ്ചിതസമയത്തിനുമുമ്പുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണമെന്ന് പ്രവേശപരീക്ഷാകമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്. 165861 പേരാണ് പരീക്ഷ എഴുതുന്നത്.

ലോസ്ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു

08:50am 25/4/2016 ലോസ്അഞ്ചെലെസ് : കാലിഫോര്‍ണിയയിലെ ഭാരതീയര്‍ ഇന്ത്യന്‍ പുതുവര്‍ഷം (വിഷു ) ഗംഭീരമായി ആഘോഷിച്ചു .ലോസ്ആഞ്ചെലെസിലെ ടസ്റ്റിനിലുള്ള ചിന്മയമിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ ഇരുപത്തിമൂന്നിന് വൈകിട്ട് അഞ്ചുമണിമുതല്‍ രാത്രിപത്തുമണിവരെ ഒത്തുകൂടിയവര്‍ ‘ഇന്ത്യഫെസ്റ്റ്’ എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരികപരിപാടികള്‍ പുതുമ േയാടെ അവതരിപ്പിച്ചത് ആയിരത്തോളംവരുന്ന കാണികളെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും കൊണ്ടുപോയ പ്രതീതിയുണ്ടാക്കി. മഹാരാഷ്ട്രയുടെ നൃത്തപരിപാടിയുമായി തുടങ്ങിയ ആഘേ ാഷങ്ങള്‍ ആന്ധ്ര, തെലംഗാന സംസ്ഥാനങ്ങളിലെ കലാപരിപാടികളോടെയാണ് സമാപിച്ചത്. ലോസ്ആഞ്ചെലെസിലെ കലാ, സാംസ്കാരിക, ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍നില്‍ക്കുന്ന Read more about ലോസ്ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു[…]

മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ മരിച്ചു

08:40am 25/04/2016 പുനലൂര്‍: മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വതി കോട്ടേജില്‍ റിട്ട.ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എന്‍. ശശിയാണ് (64) മരിച്ചത്. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കയിലെ മുസാമ്പിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ അധീനതയിലെ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണിത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ശശി ഉള്‍പ്പടെ നാലുപേരെ താമസസ്ഥലത്ത് പൂട്ടിയിട്ട ശേഷം കവര്‍ച്ച സംഘം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് Read more about മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ മരിച്ചു[…]