ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍

06:57am 20/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍ 2016 ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട് 5.30 വരെയാണ് കണ്‍വന്‍ഷന്‍. മുതിര്‍ന്നവര്‍ക്ക് അനുഗ്രഹീത ധ്യാനഗുരു റവ.ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് മലയാളത്തിലും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രായത്തിന്റെ/ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വ്യത്യസ്ത ട്രാക്കുകളിലായി ഇംഗ്ലീഷിലും ശുശ്രൂഷകള്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍[…]

കടമക്കുടിയില്‍ ചീഫ് സെക്രട്ടറി ഇടപെട്ടു

06:50am 20/04/2016 തിരുവനന്തപുരം: മെത്രാന്‍ കായല്‍ ഉത്തരവിന് പിന്നിലെന്നപോലെ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കടമക്കുടിയില്‍ മള്‍ട്ടി നാഷനല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ എറണാകുളത്ത് 47 ഏക്കര്‍ നെല്‍വയല്‍ നികത്താനുള്ള റവന്യൂവകുപ്പിന്റെ ഉത്തരവിലും ചീഫ് സെക്രട്ടറി ഇടപെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫയല്‍ അടിയന്തരമായി എത്തിക്കണമെന്ന് കൃഷിവകുപ്പിന് ഫെബ്രുവരി 16ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കത്തെഴുതി. തുടര്‍ന്നാണ് ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നെല്‍വയല്‍ നികത്തലിന് തത്ത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത്. 2015ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മെഡിക്കല്‍ Read more about കടമക്കുടിയില്‍ ചീഫ് സെക്രട്ടറി ഇടപെട്ടു[…]

പി.എഫ് പിന്‍വലിക്കല്‍: ഭേദഗതികള്‍ റദ്ദാക്കി

06:49am 20/04/2016 ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍നിന്ന് (ഇ.പി.എഫ്) അംഗങ്ങളുടെ തുക പിന്‍വലിക്കുന്നത് സംബന്ധിച്ച് പുതുതായി ഏര്‍പ്പെടുത്തിയ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തൊഴിലാളികളുടെ ഭാഗത്തുനിന്നുയര്‍ന്ന കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതികള്‍ നടപ്പാക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ബംഗളൂരുവില്‍ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജൂലൈ 31 വരെ മൂന്നു മാസത്തേക്കുകൂടി മരവിപ്പിക്കുകയാണെന്നും ബന്ധപ്പെട്ട എല്ലാവരുമായും വിഷയം ചര്‍ച്ചചെയ്യുമെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 10ന് ഇറക്കിയ Read more about പി.എഫ് പിന്‍വലിക്കല്‍: ഭേദഗതികള്‍ റദ്ദാക്കി[…]

ബംഗാള്‍ ഘടകത്തെ ന്യായീകരിച്ച് യെച്ചൂരി; കാരാട്ട് പ്രതികരിച്ചില്ല

06:47am 20/04/2016 ന്യൂഡല്‍ഹി: ബംഗാളില്‍ സി.പി.എംകോണ്‍ഗ്രസ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് കാലത്തെ കാര്യം മാത്രമാണെന്നും ഇതുസംബന്ധിച്ച ആക്ഷേപങ്ങളുണ്ടെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുകെട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയാറായില്ല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. കോണ്‍ഗ്രസ് സഖ്യത്തെ സീതാറാം യെച്ചൂരി പരോക്ഷമായി എതിര്‍ക്കുമ്പോള്‍ പ്രകാശ് കാരാട്ട് പക്ഷത്തിന് ശക്തമായ എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സി.പി.എം കേന്ദ്രനേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായേക്കാവുന്ന Read more about ബംഗാള്‍ ഘടകത്തെ ന്യായീകരിച്ച് യെച്ചൂരി; കാരാട്ട് പ്രതികരിച്ചില്ല[…]

കൊല്‍ക്കത്തക്ക് മൂന്നാം ജയം

06:45am 20/04/2016 മൊഹാലി: ചൊവ്വാഴ്ച മൊഹാലിയില്‍ റോബിന്‍ ഉത്തപ്പയുടെ ദിവസമായിരുന്നു. വിക്കറ്റിനു പിന്നില്‍ ഗ്‌ളൗസിട്ട കൈകള്‍ കൊണ്ടും മുന്നില്‍ ബാറ്റുകൊണ്ടും ഉത്തപ്പ നിറഞ്ഞാടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്ലിലെ മൂന്നാം ജയം അനായാസമായി. സ്പിന്നര്‍മാരുടെ മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 138 റണ്‍സില്‍ വരിഞ്ഞുകെട്ടിയ കൊല്‍ക്കത്ത 17 പന്ത് ബാക്കിനില്‍ക്കെ 141 റണ്‍സടിച്ച് ആറ് വിക്കറ്റിന് കളി സ്വന്തമാക്കി. മികച്ച ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് ഭദ്രമായ അടിത്തറയാണിട്ടത്. പതിവിന് വിപരീതമായി Read more about കൊല്‍ക്കത്തക്ക് മൂന്നാം ജയം[…]

41 ഡിഗ്രി ചൂടില്‍ പാലക്കാട്പൊളളുന്നു .ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പൊള്ളലേല്‍ക്കുന്നു.

05:40pm 19/4/2016 പാലക്കാട്: കനത്ത വേനലില്‍ കേരളം വെന്തുരുകുന്നു. പാലക്കാട്ട് ചൂട് 41 ഡിഗ്രി കടന്നു. മലമ്പുഴയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്, 41.3. സൂര്യതപത്തില്‍ ചിറ്റൂരിനു സമീപം പെരുമാട്ടിയിലും പാലക്കാട് നഗരത്തിനു സമീപത്തുമായി രണ്ടുപേര്‍ക്കും പൊള്ളലേറ്റു. ചൂട് വര്‍ധിച്ചതോടെ ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പെ!ാള്ളലേല്‍ക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട് പത്തനംതിട്ട അടൂര്‍ തെങ്ങമം മേപ്പിലാശേരില്‍ വടക്കേതില്‍ വിക്രമന്‍ (61) വീട്ടില്‍ കക്കൂസിനു കുഴിയെടുക്കുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചു. ദേഹത്തു പൊള്ളലുണ്ട്. കോട്ടയം ചിങ്ങവനത്തും യുവാവിന് Read more about 41 ഡിഗ്രി ചൂടില്‍ പാലക്കാട്പൊളളുന്നു .ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പൊള്ളലേല്‍ക്കുന്നു.[…]

വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് പ്രകടനപത്രിക

05:38pm 19/4/2016 തിരുവനന്തപുരം: മതനിരപേക്ഷത അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. 35 ഇന കര്‍മ്മ പദ്ധതികളും അതിനെ അടിസ്ഥാനമാക്കി 600 നി!ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപ്ലൈസ് ഔട്ട് ലെറ്റുകളില്‍ വില കൂട്ടില്ലെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. മദ്യത്തിന്റെ ഉപയോഗം ക്രമമായി കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് പത്രിക പ്രകാശനം ചെയ്ത് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ബോധവത്കരണത്തിലൂടെ പടിപടിയായി മദ്യവര്‍ജനം നടപ്പിലാക്കുമെന്നും Read more about വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് പ്രകടനപത്രിക[…]

കാബൂളില്‍ യു.എസ് എംബസിക്കു നേരെ ചാവേറാക്രമണം: മരണം 28 ആയി

05:37pm 19/04/2016 കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥരടക്കം 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമികള്‍ രാജ്യത്തെ പ്രധാന സുരക്ഷ ഏജന്‍സിയെയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു. ആക്രമണം നടന്നതിന് തൊട്ടടുത്താണ് അഫ്ഗാനിലെ നാറ്റോ ദൗത്യ സേനയുടെ ആസ്ഥാനം. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കില്‌ളെന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. Read more about കാബൂളില്‍ യു.എസ് എംബസിക്കു നേരെ ചാവേറാക്രമണം: മരണം 28 ആയി[…]

ഇടുക്കിയില്‍ ഹഷീഷ് വേട്ട

05:37pm 19/04/2016 തൊടുപുഴ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ഹഷീഷ് വേട്ട. അന്തര്‍ ദേശിയ വിപണിയില്‍ 11 കോടി വില വരുന്ന 11ലിറ്റര്‍ ഹഷീഷ് ഓയില്‍ ആണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നും കൊണ്ട് വന്ന ഹാഷിഷ് ഓയില്‍ കള്ളിമാലി എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആള്‍ട്ടോ കാറില്‍ കൊണ്ട് പോകുന്നതിനിടയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ചെളിമടയില്‍ വെച്ചാണ്എക്‌സൈസ് സംഘം പിടികൂടിയത്. പ്രസാദ്, മനോജ് എന്നിവരെയാണ് കസ്റ്റഡയിലെടുത്തത്.

ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് മന്ത്രിസഭയുടെ അംഗീകാരം

12:28pm 19/4/2016 റിയാദ്: സൗദി സാമ്പത്തിക മേഖല സജീവമാക്കാന്‍ ലക്ഷ്യമിട്ട് ചെറുകിട സംരംഭങ്ങളെ പ്രോത്സഹിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാവുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പെട്രോള്‍ ഇതര വരുമാനം പ്രോത്സാഹിപ്പിക്കുക, സ്വദേശികളുടെ മുതല്‍ മുടക്ക് സംരംഭങ്ങള്‍ ആകര്‍ഷിക്കുക, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഇതിലൂടെ നേടാനാവുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. Read more about ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് മന്ത്രിസഭയുടെ അംഗീകാരം[…]