പാനമ രേഖകള്‍: ബച്ചന്‍ ‘ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’യുടെ അംബാസഡറാകുന്നത് വൈകും

08:55am 19/04/2016 ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന്‍ കേന്ദ്ര സര്‍ക്കാറിന്റെ വിനോദസഞ്ചാര കാമ്പയിനായ ‘ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത് വൈകും. കള്ളപ്പണക്കാരുടെതായി പുറത്തുവന്ന പാനമ രേഖകളില്‍ പേരുള്ളതിനാലാണ് ബച്ചന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം പുറത്തുവന്നിട്ടില്ല. ഈ മാസം തന്നെ ബച്ചന്റെ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കള്ളപ്പണ ആരോപണത്തില്‍ ബച്ചന്‍ നിരപരാധിത്വം തെളിയിച്ചതിന് ശേഷമെ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകൂ. അതേസമയം, പാനമ പേപ്പേഴ്‌സില്‍ പേരുവന്നതും ബച്ചന്റെ നിയമനവും Read more about പാനമ രേഖകള്‍: ബച്ചന്‍ ‘ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’യുടെ അംബാസഡറാകുന്നത് വൈകും[…]

പത്താന്‍കോട്ട് ആക്രമണം; എന്‍.ഐ.എ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചേക്കും

08:52am 19/4/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിന് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചേക്കും. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. പത്താന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാകിസ്താനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്താല്‍ പരിഗണിക്കുമെന്നുമായിരുന്നു അദ്ദേഹം Read more about പത്താന്‍കോട്ട് ആക്രമണം; എന്‍.ഐ.എ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചേക്കും[…]

രജനീകാന്തിന്റെ ആരാധകര്‍ വെറും ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ

08:50am 19/4/2016 രജനീകാന്തിന്റെ ആരാധകര്‍ ചവറുകളാണെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ ട്വിറ്റിനോടുള്ള രജനി ആരാധകരുടെ പ്രതികരണമാണ് രാംഗോപാല്‍ വര്‍മ്മയെ ചെടിപ്പിച്ചത്. കഴിഞ്ഞ ദിവസം രജനീകാന്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ നടി എമി ജാക്‌സണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് രജനി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികരണമായി ചില ആരാധകര്‍ രാംഗോപാല്‍ വര്‍മ്മയെ വിമര്‍ശിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. Read more about രജനീകാന്തിന്റെ ആരാധകര്‍ വെറും ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ[…]

ഇന്ത്യയെ പരിഹസിച്ച് ചൈനീസ് മാധ്യമങ്ങള്‍

08:49am 19/04/2016 ബെയ്ജിങ്: ഇന്ത്യ എല്ലാവരാലും മോഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സുന്ദരിയെപ്പോലെയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. യു.എസുമായി ലോജിസ്റ്റിക് കരാര്‍ ഒപ്പുവെക്കാനുള്ള ഇന്ത്യന്‍ തീരുമാനം തടസ്സപ്പെട്ടത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം കാരണമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്‌ളോബല്‍ ടൈംസ് ഒരു ലേഖനത്തില്‍ വ്യക്തമാക്കി. അതിശക്തിരാജ്യങ്ങള്‍ക്കിടയില്‍ ഒരേപോലെ സ്വാധീനം ചെലുത്താനുള്ള ഇന്ത്യന്‍ ശ്രമമാണ് യു.എസുമായുള്ള സഖ്യത്തിന് വിലങ്ങുതടിയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ബെയ്ജിങ് സന്ദര്‍ശനം തുടങ്ങിയ സാഹചര്യത്തിലാണ് ലേഖനം. എല്ലാവരാലും മോഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സുന്ദരിയെപ്പോലെ ഇന്ത്യ പെരുമാറുന്നു. യു.എസിനെയും ചൈനയെയുമാണ് ഇന്ത്യ നോട്ടമിടുന്നത്. Read more about ഇന്ത്യയെ പരിഹസിച്ച് ചൈനീസ് മാധ്യമങ്ങള്‍[…]

ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം

08:48am 19/04/2016 റോം: ലിബിയന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. ആഴ്ചകള്‍ക്കുമുമ്പ് ലിബിയയില്‍നിന്ന് 27 പേരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ചുരുങ്ങിയത് എട്ടുപേര്‍ മരിച്ചതായി ഫ്രാന്‍സിലെ സന്നദ്ധ സംഘടനയായ എസ്.ഒ.എസ് മെഡിറ്ററേനിയന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം, ലിബിയന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 108 പേരെ രക്ഷപ്പെടുത്തിയെന്നും സംഘടന വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്ന് വനിതാ അഭയാര്‍ഥികള്‍ക്ക് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയഇറ്റലി സമുദ്രാതിര്‍ത്തിക്കിടയില്‍ ഈ വര്‍ഷം 352 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ പലായന മധ്യേ മരണപ്പെട്ടുവെന്നാണ് കണക്ക്.

ഇന്നുകൂടി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

08:45am 19/4/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാനദിവസം ഇന്ന്. വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 29 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനം. വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം പേരെ നീക്കം ചെയ്തിട്ടുണ്ട്. മരിച്ചവരും ഇരട്ടിപ്പു വന്ന പേരുകളുമാണ് ഒഴിവാക്കിയത്. ഇന്നു പേരുചേര്‍ക്കുന്നവരെ കൂടി ചേര്‍ത്താലേ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം ലഭ്യമാകൂ. പുതുക്കിയ വോട്ടര്‍ പട്ടിക അടുത്തമാസം ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ Read more about ഇന്നുകൂടി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം[…]

എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍

08:44am 19/4/2016 ജോയിച്ചന്‍ പുതുക്കുളം ബോസ്റ്റണ്‍: പ്രശസ്ത മലയാള പിന്നണിഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ‘സ്‌നേഹസംഗീതം 2016’ ഗാനസന്ധ്യ ജൂണ്‍ നാലിന് ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തുന്നു. വേയ്‌ലാന്റിലുള്ള സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വെച്ച് വൈകിട്ട് 5.30-നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ബോസ്റ്റണിലെ കേരളീയ സഭകളുടെ കൂട്ടായ്മയായ ‘എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ’ പിന്തുണയോടെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്ക്’ (compassionate Hearts Network) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ Read more about എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍[…]

ഫീനിക്‌സില്‍ ഫാ. ടോമിന്റെ മോചനത്തിനായി ജാഗരണ പ്രാര്‍ത്ഥന

08:42am 19/4/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഐ.എസ്.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി രഹസ്യതാവളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മലയാളി വൈദീകന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഫീനിക്‌സ് ഹോളിഫാമിലി ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യാരാധനയും നടന്നു. വൈദീകന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ തീവ്രശ്രമങ്ങള്‍ തുടരുമ്പോള്‍ സാര്‍വ്വത്രിക സഭയും, വിശ്വാസികളും പ്രത്യാശയോടെ നിരന്തര പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടും. മതസ്വാതന്ത്ര്യവും വിശ്വാസജീവിതവും ഏറെ കലുഷിതമായിരിക്കുന്ന യമനിലെ ഏദന്‍ നഗരത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിനൊപ്പം പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രേക്ഷിതപ്രവര്‍ത്തനങ്ങളില്‍ നിര്‍ഭയം പങ്കെടുത്തുവരവെയാണ് ഫാ. ടോമിനെ ഒരുമാസം Read more about ഫീനിക്‌സില്‍ ഫാ. ടോമിന്റെ മോചനത്തിനായി ജാഗരണ പ്രാര്‍ത്ഥന[…]

എസ്.എസ്.എല്‍.സി ഫലം 27നകം; പ്‌ളസ് ടു മേയ് 10നകം

08:40am 19/04/2016 തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം 27നകവും പ്‌ളസ് ടു പരീക്ഷാഫലം മേയ് പത്തിനകവും പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായ എസ്.എസ്.എല്‍.സിയുടെ മാര്‍ക്കുപരിശോധന പരീക്ഷാഭവനില്‍ ബുധനാഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് ഐ.ടി പരീക്ഷയുടെ മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക് എന്നിവയും മാര്‍ക്കിനൊപ്പം ചേര്‍ക്കും. അന്തിമ പരിശോധന 25നകം പൂര്‍ത്തിയാക്കും. ഇതിനുശേഷം പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേരും. മോഡറേഷന്‍ സംബന്ധിച്ച് പാസ്‌ബോര്‍ഡ് യോഗത്തിലായിരിക്കും തീരുമാനം. തുടര്‍ന്ന് പ്രസിദ്ധീകരിക്കും. 25നകം ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, സമയമെടുത്ത് പരിശോധന പൂര്‍ത്തിയാക്കി Read more about എസ്.എസ്.എല്‍.സി ഫലം 27നകം; പ്‌ളസ് ടു മേയ് 10നകം[…]

പി.പി മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് തിരിച്ചെത്തി

10:05pm 18/04/2016 തിരുവനന്തപുരം: പി.പി മുകുന്ദന്‍ വീണ്ടും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍. തിങ്കളാഴ്ച രാവിലെയാണ് മുകുന്ദന്‍ മാരാര്‍ജി ഭവനില്‍ എത്തിയത്. താന്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തേണ്ടതായിരുന്നുവെന്ന് മുകുന്ദന്‍ പ്രതികരിച്ചു. അതേസമയം, തണുപ്പന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സംസ്ഥാന നേതാക്കളാരും തന്നെ മുകുന്ദനെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. അവസാരവാദ രാഷ്ട്രീയത്തേക്കാള്‍ ആദര്‍ശ രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കിയത്. അതിനാലാണ് മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരുന്നത്. പാര്‍ട്ടി സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് Read more about പി.പി മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് തിരിച്ചെത്തി[…]