കരി മരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ല ദേവസ്വം ബോര്‍ഡ്

04:43pm 11/04/2016 കൊല്ലം: ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്? പ്രയാര്‍ ഗോപാല കൃഷ്ണന്‍. മതാനുഷ്ഠാനത്തിന്റെ ഭാഗമായി ഒട്ടേറെ ക്ഷേത്രങ്ങളില്‍ കരിമരുന്ന് പ്രയോഗം നടക്കുന്നുണ്ടെന്നും പൂര്‍ണമായി ഇത് നിരോധിക്കാന്‍ കഴിയില്ലെന്നുമാണ് പ്രയാര്‍ ഗോപാലകൃഷണന്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാറും കോടതിയും ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1255 ക്ഷേത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഞായറാഴ്ച കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 109 പേര്‍ കൊല്ലപ്പെട്ട Read more about കരി മരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ല ദേവസ്വം ബോര്‍ഡ്[…]

ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോ; സ്ത്രീകളുടെ ക്ഷേത്ര പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ല

04:41pm 11/04/2016 ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ നിര്‍ണായക ഇടപെടലുകളുമായി സുപ്രീംകോടതി. സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്‌ളെന്ന് പറഞ്ഞ കോടതി ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ പരാമര്‍ശം. എന്തടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നതെന്ന് കോടതി ചോദിച്ചു. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നും ആചാരങ്ങളെ സംബന്ധിച്ച ശരി Read more about ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോ; സ്ത്രീകളുടെ ക്ഷേത്ര പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ല[…]

എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു

04-02 PM 11-04-2016 ജോയിച്ചന്‍ പുതുക്കുളം എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു. ദുഃഖവെള്ളിയാഴ്ച മുതല്‍ തുടങ്ങി കരുണയുടെ നൊവേന ആരംഭിച്ചു. ഏപ്രില്‍ ഒന്നാം തീയ്യതി വൈകുന്നേരം ആറര മണിക്ക് കൊടിയേറ്റം ‘വാലി’ ചെണ്ടമേളത്തോടെ മുത്തുക്കുടകളും ദീപങ്ങളുമായി പ്രാര്‍ത്ഥനാ ഗാനാലാപത്തോടെ വികാരിയച്ചന്‍ തിരുന്നാള്‍ കൊടിയേറ്റി. തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയും കരുണയുടെ നൊവേനയും ഉണ്ടായിരുന്നു. ഏപ്രില്‍ രണ്ടാം തീയ്യതി വൈകുന്നേരം ആറു മണിക്ക് ആഘോഷമായ പാട്ടു കുര്‍ബ്ബാന വികാരി വില്‍സണ്‍ Read more about എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു[…]

മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിനു പുനെ തോല്‍പ്പിച്ചു

02:04pm 10/4/2016 മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിലെ ആദ്യം റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിന്. മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റിനാണ് റൈസിങ് പുനെ തോല്‍പ്പിച്ചത്. സ്വന്തം തട്ടകമായ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പുനെ കളി തീരാന്‍ 32 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 42 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 66 Read more about മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിനു പുനെ തോല്‍പ്പിച്ചു[…]

ലീല റിലീസ് ദിവസം ലോകത്തിലെവിടെ ഇരുന്നും കാണാം

02:01pm 10/4/2016 കൊച്ചി: വിവാദങ്ങള്‍ക്കിടെ രഞ്ജിത്തിന്റെ ലീല റിലീസിംഗിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും ഓണ്‍ലൈനില്‍ ലീല കാണാമെന്ന് സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.റീലാക്‌സ്.ഇന്‍ എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സിനിമ റിലീസ് ആകുന്ന അതെ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും നിങ്ങള്‍ക്കിത് Read more about ലീല റിലീസ് ദിവസം ലോകത്തിലെവിടെ ഇരുന്നും കാണാം[…]

സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

01:59pm 10/4/2016 കുറവിലങ്ങാട് : ലിബിയയിലെ ഭീകരപ്പോരാട്ടങ്ങള്‍ക്കിടയില്‍പ്പെട്ടു മരിച്ച സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ 25നു ലിബിയയിലെ സബ്രത്തില്‍ ഷെല്ലാക്രമണത്തിലാണു വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂളിനു സമീപം തുളസി ഭവനില്‍ വിപിന്‍ കുമാറിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ്(രണ്ട്) എന്നിവര്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും ഭൗതികശരീരം ഇന്നലെ ഒരേ ചിതയില്‍ എരിഞ്ഞടങ്ങി. ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത് രണ്ട് പെട്ടികളിലായാണു മൃതദേഹങ്ങള്‍ ലിബിയയില്‍നിന്നയച്ചത്. റോഡ് മാര്‍ഗം ട്യൂണീഷ്യയിലേക്കും തുടര്‍ന്ന് കുവൈത്ത് വഴി നെടുമ്പാശേരിയിലും Read more about സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി[…]

ട്വീറ്റുകള്‍ നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം

01:57pm 10/4/2016 മെസേജിങ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ഇമോട്ടിക്കോണ്‍, ജിഫ് ചിത്രങ്ങള്‍ തുടങ്ങിയ അപ്‌ഡേറ്റുകള്‍ക്കു ശേഷം പുതിയൊരു ഫീച്ചറുമായി ട്വിറ്ററെത്തുന്നു. ട്വീറ്റുകള്‍ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട് അയയ്ക്കുന്നതിനു വഴിയൊരുക്കുന്നതാണു പുതിയ ഫീച്ചര്‍. ഇനി മുതല്‍ ട്വീറ്റുകള്‍ക്കു താഴെയായി കാണുന്ന ‘ങീൃല’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഷെയര്‍ എ ട്വീറ്റ് വിയ ഡയറക്ട് മെസേജ് ഫീച്ചര്‍ പ്രത്യക്ഷപ്പെടും. സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിലുമൊക്കെയായി ദിവസേന ദശലക്ഷക്കണക്കിനു സ്വകാര്യ സന്ദേശങ്ങളാണ് ട്വിറ്ററില്‍ ഓരോ ദിവസവും ഉപയോക്താക്കള്‍ അയയ്ക്കുന്നത്. 2015 ല്‍ സ്വകാര്യ Read more about ട്വീറ്റുകള്‍ നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം[…]

കേരളം കണ്ടതിലും വെച്ച് ഏറ്റവും വലിയ ദുരന്തം: മരിച്ചവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞു

01:51pm 10/4/2016 കൊല്ലം/തിരുവനന്തപുരം: പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ 49 പേരുടെ മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 21 പേരെ തിരിച്ചറിഞ്ഞു. ഒരാള്‍ പൊലീസുകാരനാണ്. കൊല്ലം എആര്‍ ക്യാംപിലെ സീനിയല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വെള്ളിമണ്‍ ഇടക്കര ലിറ്റില്‍ ഫ്‌ലവര്‍ പള്ളിക്കു സമീപം സജീ ഭവനില്‍ സജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍: പരവൂര്‍ കോങ്ങാല്‍ ചട്ടക്കുടി വീട്ടില്‍ ബിനു കൃഷ്ണന്‍(24), തേവലക്കര പാലയ്ക്കല്‍ ശൂരനാട് തെക്കതില്‍ സുഭാഷ്(37), കരീപ്ര മടന്തക്കോട് വിളയില്‍ പുത്തന്‍വീട്ടില്‍ Read more about കേരളം കണ്ടതിലും വെച്ച് ഏറ്റവും വലിയ ദുരന്തം: മരിച്ചവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞു[…]

വെടിക്കെട്ട് ദുരന്തം; പ്രധാനമന്ത്രി കേരളത്തില്‍ എത്തും

01:45pm 10/4/2016 ന്യൂഡല്‍ഹി: വെടിക്കെട്ട് ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തും. കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി എത്തുക. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിന് ഇരയായവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയോട് കേരളത്തിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ വിട്ടുതരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ Read more about വെടിക്കെട്ട് ദുരന്തം; പ്രധാനമന്ത്രി കേരളത്തില്‍ എത്തും[…]

ദേശീയ ദുരന്തമായി വെടിക്കെട്ടപകടം പ്രഖ്യാപിക്കണം :കോടിയേരി ബാലകൃഷ്ണന്‍.

01:43pm 10/04/2016 കൊല്ലം: കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാത്ത ധനസഹായം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അനുശോചിക്കുന്നതായും ഇതിന്റെ ഭാഗമായി ഇന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.