പെട്രോള്‍, ഡീസല്‍ വില കൂട്ടി

09:16am 5/4/2016 ന്യൂഡല്‍ഹി: മൂന്നാഴ്ചക്കിടെ വീണ്ടും ഇന്ധനവില വര്‍ധന. പെട്രോളിന് ലിറ്ററിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. നികുതികളടക്കം വില വീണ്ടും ഉയരും. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു.

പ്രിയങ്ക ചോപ്രക്ക വൈറ്റ് ഹൗസിലേക്ക്് ഒബാമയുടെ ക്ഷണം

09:13am 5/4/2016 വാഷിങ്ടണ്‍: ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാഷിങ്ടണിലേക്ക് പറക്കാനൊരുങ്ങുന്നു. ബോളിവുഡ് സുന്ദരി വിമാനം കയറുന്നത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണപ്രകാരമാണ്. അതും വൈറ്റ് ഹൗസിലേക്ക്. വര്‍ഷാവര്‍ഷം ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന ഡിന്നര്‍ സല്‍ക്കാരത്തിലേക്കാണ് സൂപ്പര്‍ താരത്തിന് ക്ഷണംകിട്ടിയത്. ഈ മാസമായിരിക്കും പരിപാടി. ഈ വര്‍ഷത്തോടെ ഭരണ കാലാവധി അവസാനിക്കുന്ന ഒബാമ സംഘടിപ്പിക്കുന്ന അവസാനത്തെ സല്‍ക്കാരമായിരിക്കും ഇത്. അതേസമയം, ഇപ്പോള്‍ കാനഡയില്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരിയലില്‍ Read more about പ്രിയങ്ക ചോപ്രക്ക വൈറ്റ് ഹൗസിലേക്ക്് ഒബാമയുടെ ക്ഷണം[…]

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം

09:10am 5/4/2016 യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനു മുമ്പായി ബാഴ്‌സലോണ ടീമംഗങ്ങള്‍ പരിശീലനത്തില്‍ ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്‌ളാസിക് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം. അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള എട്ടു ക്‌ളബുകള്‍ യൂറോപ്യന്‍ കിരീടത്തിലെ സെമി ബെര്‍ത്ത് നേടി ഇന്നും നാളെയും ആദ്യ പാദ അങ്കത്തിനിറങ്ങും. ലാ ലിഗയുടെ റീപ്‌ളേ മാച്ചാവുന്ന ബാഴ്‌സലോണഅത്‌ലറ്റികോ മഡ്രിഡ് മത്സരത്തിലേക്കാവും ഇന്ന് ഫുട്ബാള്‍ ലോകത്തിന്റെ ശ്രദ്ധ. മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് പോര്‍ചുഗലില്‍നിന്നുള്ള ബെന്‍ഫികയെയും നേരിടും. വോള്‍ഫ്‌സ്ബര്‍ഗ്‌റയല്‍ മഡ്രിഡ്, പി.എസ്.ജിമാഞ്ചസ്റ്റര്‍ സിറ്റി Read more about ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം[…]

ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ പോളിങ്; പശ്ചിമ ബംഗാളില്‍ 80 ശതമാനം, അസമില്‍ 70

09:08am 5/4/2016 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കംകുറിച്ച് അസമിലും പശ്ചിമ ബംഗാളിലും തിങ്കളാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത വോട്ടെടുപ്പ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് അസമില്‍ 70 ശതമാനം വോട്ടര്‍മാരും പശ്ചിമ ബംഗാളില്‍ 80 ശതമാനം വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍, പോളിങ്ങില്‍ കുറവുണ്ട്. ഇതേ സീറ്റുകളില്‍ 2011ല്‍ പശ്ചിമ ബംഗാളില്‍ 83.72 ശതമാനവും Read more about ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ പോളിങ്; പശ്ചിമ ബംഗാളില്‍ 80 ശതമാനം, അസമില്‍ 70[…]

രേഖാ ഫിലിപ്പിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു

09:06am 5/4/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ‘കല മലയാളി അസോസിയേഷന്‍’ മിസ് രേഖാ ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കലയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രദ്ധേയമായ തലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് രേഖാ ഫിലിപ്പ്. പെന്‍സില്‍വാനിയയിലെ മക്‌നീല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സയന്റിസ്റ്റായ രേഖാ ഫിലിപ്പ് അറിയപ്പെടുന്ന നര്‍ത്തകിയും മികവുറ്റ സംഘാടകയുമാണ്. ഇപ്പോഴത്തെ ഫോമാ നാഷണല്‍ കമ്മിറ്റി അംഗംകൂടിയായ രേഖാ ഫിലിപ്പ് Read more about രേഖാ ഫിലിപ്പിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു[…]

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്

08-58 AM 05-04-2016 റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്. നിര്‍ണായക പലിശനിരക്കില്‍ കാല്‍ ശതമാനമോ അരശതമാനമോ കുറവു വരുത്തുമെന്ന പ്രതീക്ഷയോടെ ബിസിനസ് ലോകം ഇന്നത്തെ പണനയ അവലോകനം കാത്തിരിക്കുന്നത്. വിലക്കയറ്റം കുറഞ്ഞതും അമേരിക്ക ഉടനേ പലിശ കൂട്ടില്ല എന്ന നിലപാടും പലിശനിരക്ക് കുറയ്ക്കാന്‍ അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ കാല്‍ ശതമാനം കുറവ് റീപോ നിരക്കില്‍ വരുത്തുമെന്നു കമ്പോളങ്ങള്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍, അനുകൂല സാഹചര്യം ഉപയോഗിച്ച് Read more about റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്[…]

ഇളംകാവ് ആറ്റുവേല അഥവാ ഒരു ദേശക്കൂട്ടായ്മയുടെ ഉത്സവം

12:41pm 4/4/2016 കെ.പി വൈക്കം ഐതീഹ്യങ്ങളും വിശ്വാസങ്ങളും ഏറെയുണ്ടെങ്കിലും ഈഉത്സവങ്ങള്‍ എന്നത് ഒരു ദേശക്കൂട്ടയാമയുടെ ഭഗമാണ്. അത്തരത്തിലുള്ള ഒരു ഉത്സവമാണ് വടയാര്‍ ഇളംകാവ് ദേവിക്ഷേത്രത്തില്‍ നടക്കുന്ന ആറ്റുവേല മഹോത്സവം.ഒരു ദേശത്തിന്റെ മുഴുവന്‍ കൂട്ടായ്മയാണ് ഈ ഉത്സത്തിന്റെ പ്രത്യേകത. വരുന്ന ഏപ്രില്‍ ഏഴിനാണ് ഈ വര്‍ഷത്തെ ആറ്റുവേല മഹോത്സവം നടക്കുന്നത്. ചരിത്രമുറങ്ങുന്ന വൈക്കം ക്ഷേത്രത്തില്‍ നിന്ന് തലയോലപ്പറമ്പ് റോഡില്‍ എകദേശം ആറ് കിലോമിറ്റര്‍ മാറിയാണ് വടയാര്‍ ഇളംകാവ് ദേവിക്ഷേത്രം. മൂവാറ്റുപുഴയാറിന്റെ ഇരുവശങ്ങളിലുമുള്ള കരക്കാരുടെ ദേശിയോത്സവമെന്നാണ് ആറ്റുവേല മഹോത്സവം അറിയപ്പെടുന്നത്. Read more about ഇളംകാവ് ആറ്റുവേല അഥവാ ഒരു ദേശക്കൂട്ടായ്മയുടെ ഉത്സവം[…]

കരിങ്കുന്നം 6സി’ന്റെ ഫസ്റ്റ്‌ലുക്

10:17am 4/4/2016 മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചിനെ അവതരിപ്പിക്കുന്ന ചിത്രം കരിങ്കുന്നം 6സിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ്‌മേനോന്‍, ലെന, ബാബു ആന്റണി, സുധീര്‍ കരമന, സുദേവ് നായര്‍, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ജേക്കബ് ഗ്രിഗറി, പത്മരാജ്, രതീഷ്,സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, വിജയകുമാര്‍, നന്ദു, ശ്രീജിത്ത് രവി, മണിക്കുട്ടന്‍, സാനിയ, വിവേക് ഗോപന്‍, റനീഷ്, മദന്‍മോഹന്‍, അംബിക, ഗോപന്‍, ബിനീഷ് കൊടിയേരി, നിര്‍മാതാവ് Read more about കരിങ്കുന്നം 6സി’ന്റെ ഫസ്റ്റ്‌ലുക്[…]

മതസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു മൂന്ന് സിക്ക് അമേരിക്കന്‍ സെനീകര്‍ കോടതിയിലേക്ക്

10:15am 4/4/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: സിക്ക് മതാചാരമനുസരിച്ചു ടര്‍ബന്‍ ധരിക്കുന്നതിനും, താടി വളര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് സിക്ക് അമേരിക്കന്‍ സൈനീകര്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സൈനീകരുടെ ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു അയച്ച കത്ത് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 29ന് കേസ് ഫയല്‍ ചെയ്തതെന്ന് സിക്ക് കൊയലേഷന്‍ നേതാക്കള്‍ പറഞ്ഞു. ആര്‍മി സ്‌പെഷലിസ്റ്റ് കന്‍വാര്‍ സിംഗ്, ഹര്‍പാല്‍ സിംഗ്, അര്‍ജന്‍ സിംഗ് എന്നീ സൈനികര്‍ക്കുവേണ്ടി സിക്ക് കൊയലേഷനാണ് കേസ്സ് Read more about മതസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു മൂന്ന് സിക്ക് അമേരിക്കന്‍ സെനീകര്‍ കോടതിയിലേക്ക്[…]

ഫെന്റനോള്‍ മയക്കു മരുന്നുപയോഗംഒരാഴ്ചയില്‍ മരിച്ചത് ഒമ്പതു പേര്‍

10:12am 4/4/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഫെന്റനോള്‍ എന്ന മയക്കുമരുന്നു കഴിച്ചു നോര്‍തേണ്‍ കാലിഫോര്‍ണിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 36 പേരില്‍ 9 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഫെഡറല്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. യു.സി.ഡേവിഡ് മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ആഴ്ച അസാധാരണമായി മയക്കുമരുന്നുപയോഗിച്ചു അഡ്മിറ്റ് ചെയ്ത രോഗികളെ വിശദമായി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് വഴിയോരങ്ങളില്‍ സുലഭമായി ലഭിക്കുന്ന അതിശക്തമായ വേദന സംഹാരിയായ ഫെന്റനോള്‍ ടാമ്പ്‌ലറ്റിനെ കുറിച്ചു വിവരം ലഭിച്ചത്. അഞ്ചു ഡോളറാണ് ഒരു Read more about ഫെന്റനോള്‍ മയക്കു മരുന്നുപയോഗംഒരാഴ്ചയില്‍ മരിച്ചത് ഒമ്പതു പേര്‍[…]