പുതുമുഖ നടന്റെ ക്ലിപ്പ്‌ പുറത്തായി

05:29pm 28/5/2016 ബോളിവുഡ്‌ നടന്റെ എം.എം.എസ്‌ ക്ലിപ്പ്‌ പുറത്ത്‌. ബോളിവുഡ്‌ നടനായ ജോണി ബവേജയുടെ വീഡിയോ ക്ലിപ്പാണ്‌ പുറത്തായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള വീഡിയോയിലുള്ളത്‌ ജോണി ബവേജ എന്ന പുതുമുഖ നടനാണെന്നും സണ്‍ ലഡ്‌കി എന്ന ചിത്രത്തിലാണ്‌ ഇദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയുമായി ഒരു ബന്ധവുമില്ലെന്ന്‌ നടന്‍ അറിയിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. ജോണി ബവേജയുടേതായി സ്‌കാന്‍ഡല്‍ എന്നൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ലീക്കായ ക്ലിപ്പ്‌ അതിനുവേണ്ടിയുള്ളതാണെന്നും വിവരങ്ങളുണ്ട്‌

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്: സോണിയക്ക് വെള്ളി

05:27pm 28/05/2016 അസ്താന: കസാഖിസ്താനിലെ അസ്താനയില്‍ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലതാറിനു വെള്ളി. വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ മെസിയാനോയോട് തോല്‍വി വഴങ്ങിയാണ് വെള്ളിയിലൊതുങ്ങിയത് (1-2). നാട്ടുകാരായ നാലുപേര്‍ പുറത്തായപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണു 24കാരിയായ സോണിയ കലാശപ്പോരാട്ടം വരെയത്തെിയത്. 2010ല്‍ എം.സി. മേരികോം സ്വര്‍ണമണിഞ്ഞശേഷം ഇന്ത്യക്കാര്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതത്തെിയിട്ടില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഒരൊറ്റ സ്വര്‍ണമെഡല്‍ പോലും നേടാനാവാതെ വന്നതോടെ റിയോയില്‍ നടക്കുന്ന ഒളിമ്പിക്സിലെ വനിതാ ബോക്സിങ് വിഭാഗത്തില്‍ Read more about ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്: സോണിയക്ക് വെള്ളി[…]

‘ കസബ ‘ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ നാളെ എത്തും

05:26pm 28/5/2016 മമ്മൂട്ടി നായകനാകുന്ന ചിത്രം കസബയുടെ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ നാളെ പുറത്തിറങ്ങും. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്‌ജി പണിക്കരുടെ മകന്‍ നിതിനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മമ്മൂടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ കസബ ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്‌തമായ ലുക്കിലാണ്‌ എത്തുന്നത്‌. രാജന്‍ സക്കറിയ എന്ന എസ്‌.ഐ ആയിട്ടാണ്‌ മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്നാണ്‌ വിവരങ്ങള്‍.

ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവിടും; നിയമനങ്ങൾ പി.എസ്​.സിക്ക്​ – കടകംപള്ളി സുരേന്ദ്രൻ

05:22 PM 28/05/2016 തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ഒഴിവുകളിലേക്ക്​ നിയമനം നടത്താൻ രൂപീകരിച്ച ദേവസ്വം റി​ക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവി​ടുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം നിയമനങ്ങൾ പിഎസ്​സിക്ക്​ വിടാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞതായി സ്വകാര്യ ചാനലുകൾ റിപ്പോർട്ട്​ ചെയതു. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾക്കു കീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക്​ നിയമനം നടത്തുന്നതിനായി കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറാണ്​ ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ രൂപീകരിച്ചത്​. അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ ബോർഡ്​ രൂപീകരിച്ചതെന്ന്​ കടകംപള്ളി Read more about ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവിടും; നിയമനങ്ങൾ പി.എസ്​.സിക്ക്​ – കടകംപള്ളി സുരേന്ദ്രൻ[…]

കലാഭവന്‍ മണിയുടെ മകള്‍ക്ക് പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കി

05:19pm 28/5/2016 അച്ഛന്റെ വേര്‍പാടിന്റെ വേദനയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ ശ്രീലക്ഷ്മിക്ക് ഉന്നത വിജയം. നാല് എ പ്ലസും ഒരു ബി പ്ലസും നേടിയാണ് നടന്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി വിജയിച്ചത്. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ശ്രീലക്ഷ്മി ഉന്നത വിജയം കരസ്ഥമാക്കിയത് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. എന്റെ ചേട്ടന് ഒരുപാട് സന്തോഷമായിക്കാണും. ഒരു പക്ഷേ ഒരു മിന്നാമിന്നിയായി വന്ന് ഈ സന്തോഷത്തില്‍ പങ്കുചേരുമായിരിക്കും- രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സി.എം.ഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. Read more about കലാഭവന്‍ മണിയുടെ മകള്‍ക്ക് പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കി[…]

ബാറുകൾ പൂട്ടി എന്നത് പ്രചാരവേല: ടി.പി രാമകൃഷ്ണൻ

05:16pm 28/5/2016 കോഴിക്കോട്: സംസ്ഥാനത്ത് ബാറുകൾ പൂട്ടി എന്നത് പ്രചാരവേല മാത്രമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. കേരളത്തിൽ മദ്യ വിൽപന കുറഞ്ഞിട്ടില്ല. ജനങ്ങളുടെ താൽപര്യം ഉയർത്തിപിടിച്ച് വിശദമായ ചർച്ചക്ക് ശേഷം മാത്രമെ എക്സൈസ് വകുപ്പ് തീരുമാനങ്ങളെടുക്കൂവെന്നും രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ മന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. മദ്യവർജനം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കും. മയക്കുമരുന്ന്, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. യു.ഡി.എഫ് സർക്കാർ Read more about ബാറുകൾ പൂട്ടി എന്നത് പ്രചാരവേല: ടി.പി രാമകൃഷ്ണൻ[…]

കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ

05:16 PM 28/05/2016 വാഷിങ്ടൺ: നാസ കണ്ടെത്തിയ കെപ്ലർ-64എഫ് ഗ്രഹം ജലസാന്നിധ്യമുള്ളതും വാസയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ 40 ശതമാനത്തോളം വലിപ്പമുള്ള ഈ ഗ്രഹം 1200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിൽ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങൾ ലോകത്തിന് കൈമാറിയത്. പഠനത്തിന്‍റെ വിശദാംശങ്ങൾ ആസ്ട്രോബയോളജി എന്ന ഒാൺലൈൻ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്. 2013ലാണ് കെപ്ലർ-62എഫ് അടക്കമുള്ളവയെ സൗര്യയുഥത്തിൽ നിന്ന് നാസയുടെ കെപ്ലർ മിഷൻ കണ്ടെത്തിയത്. എന്നാൽ, ഗ്രഹത്തിന്‍റെ Read more about കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ[…]

ജൂണ്‍ പകുതിയോടെ പാഠപുസ്തക വിതരണം പൂര്‍ത്തിയാകും: വിദ്യാഭ്യാസമന്ത്രി

05:15pm 28/5/2016 തൃശൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പാഠപുസ്തക അച്ചടി 70 ശതമാനത്തോളം പൂര്‍ത്തിയായി. പ്രസുകളിലെ മറ്റു ജോലികള്‍ മാറ്റിവച്ചാണ് പാഠപുസ്തക അച്ചടി പുരോഗമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കുന്ന ഉത്തവിന്റെ കൂടി അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രംപിനെതിരെ പ്രതിഷേധം; സാൻഡിയാഗോ റാലിക്കിടെ സംഘർഷം, കല്ലേറ്

05:13 PM 28/05/2016 സാൻഡിയാഗോ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെ റാലിക്കിടെ സംഘർഷം. സാൻഡിയാഗോയിൽ നടന്ന റാലിയിൽ ട്രംപ് അനുകൂലികളും എതിരാളികളും തമ്മിൽ ഏറ്റുമുട്ടി. സാൻഡിയാഗോ നഗരത്തിലെ കൺവെൻഷൻ സെന്‍ററിന് പുറത്തുണ്ടായ സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും കല്ലുകളും വെള്ളകുപ്പികളും വലിച്ചെറിഞ്ഞു. പൊലീസിന് നേരെ പ്രക്ഷോഭകർ തിരിഞ്ഞതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. സംഭവത്തിൽ 35 പേരെ സാൻഡിയാഗോ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് കടന്നുകയറുന്ന കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കണമെന്ന Read more about ട്രംപിനെതിരെ പ്രതിഷേധം; സാൻഡിയാഗോ റാലിക്കിടെ സംഘർഷം, കല്ലേറ്[…]

തമിഴ്നാട്ടിൽ മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

05:13 PM 28/05/2016 ന്യൂഡല്‍ഹി: പണവും പാരിതോഷികങ്ങളും വ്യാപകമായി വിതരണം ചെയ്തതിനെ തുടര്‍ന്ന് മാറ്റിവെച്ച തമിഴ്‌നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഈ മണ്ഡലങ്ങളിലെ പത്രിക സമര്‍പ്പണം അടക്കമുള്ളവ വീണ്ടും നടത്താനായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശം നൽകി. പുതുക്കിയ തീയതി പീന്നീട് പ്രഖ്യാപിക്കും. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി പത്രികാ സമര്‍പ്പണം അടക്കമുള്ളവ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്. മെയ് 16ല്‍ തമിഴ്നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാൻ Read more about തമിഴ്നാട്ടിൽ മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി[…]