നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു

10:07am 30/05/2016 ന്യൂയോര്‍ക്: നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു. നോര്‍ത് കരോ ലൈനയിലാണ് സംഭവം. 22കാരി ഐഷ മേരി പച്ചേകോയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ നെഞ്ചിലമര്‍ത്തിപ്പിടിച്ചതോടെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ളെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. മേയ് 20നായിരുന്നു കുഞ്ഞ് ജനിച്ചത്. അവന്‍െറ മാതാവായതില്‍ സന്തോഷിക്കുന്നുവെന്നും ഏറെ സ്നേഹിക്കുന്നുവെന്നും അന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തിങ്കളാഴ്ച Read more about നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊന്നു[…]

വെര്‍ദുന്‍ കുരുതിയുടെ ഓര്‍മപുതുക്കി മെര്‍ക്കലും ഓലന്‍ഡും

10:05am 30/05/2016 പാരിസ്: രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ ഏറ്റുമുട്ടല്‍ നടന്ന വെര്‍ദുനില്‍ സമാധാനത്തിന്‍െറ വെള്ളരിപ്രാവുകളുമായി ജര്‍മനിയുടെയും ഫ്രാന്‍സിന്‍െറയും ഭരണസാരഥികള്‍ സംഗമിച്ചു. 1916ല്‍ 10 മാസം നീണ്ട പോരാട്ടത്തില്‍ മൂന്നുലക്ഷം ജീവനുകളാണ് വെര്‍ദുനില്‍ ഹോമിക്കപ്പെട്ടത്. വെര്‍ദുന്‍ കുരുതിയുടെ 100ാം വര്‍ഷികമായിരുന്നു ഞായറാഴ്ച. അന്ന് ഇരുപക്ഷത്തും ശത്രുക്കളുമായി അണിനിരന്ന് പരസ്പരം അംഗംവെട്ടിയ ഫ്രാന്‍സിന്‍െറയും ജര്‍മനിയുടെയും പടയാളികളുടെ പിന്‍ഗാമികള്‍ ഞായറാഴ്ച വിര്‍ദുനില്‍ സമാധാനാശംസകള്‍ കൈമാറി. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും യുദ്ധത്തില്‍ മരിച്ചുവീണവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ Read more about വെര്‍ദുന്‍ കുരുതിയുടെ ഓര്‍മപുതുക്കി മെര്‍ക്കലും ഓലന്‍ഡും[…]

തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക്.

10:01am 30/05/2016 വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രിയാമണിയുടെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇൗ വർഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം. ഇവന്‍റ് മാനേജ്മെന്‍റ് ബിസിനസ് നടത്തുന്ന മുസ്തഫ വർഷങ്ങൾക്ക് മുമ്പ് നടന്ന ഐ.പി.എൽ ചടങ്ങിൽെവച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകർഷിച്ചതെന്ന് പ്രിയാമണി പറയുന്നു. വിനയൻ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരൻ എന്ന തമിഴ് ചിത്രത്തിലെ കിടിലൻ അഭിനയത്തിന് മികച്ച നടിക്കുള്ള Read more about തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക്.[…]

കസബയുടെ ഫസ്റ്റ് ലുക്

09:58am 30/05/2016 നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കസബ’യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത് കുമാറിന്‍റെ മകൾ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാന താരങ്ങൾ. രണ്‍ജി പണിക്കറും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിർമാണം.

പാമൊലിന്‍ കേസ്: പ്രാരംഭ വാദം ഇന്ന് തുടങ്ങും

09:56 AM 30/05/2016 തൃശൂര്‍: വിടുതലും തടസ്സവാദങ്ങളും തള്ളിയ ശേഷമുള്ള പാമൊലിന്‍ കേസിലെ വിചാരണ നടപടികള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. വിചാരണയുടെ ഭാഗമായ പ്രാരംഭവാദ നടപടികളാണ് തുടങ്ങുക. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരുടെ ഹരജി ഈ മാസം 11ന് തള്ളിയ സുപ്രീം കോടതി കേസ് അനന്തമായി നീട്ടുകയാണെന്ന വി.എസ്. അച്യുതാനന്ദന്‍െറ ഹരജി അംഗീകരിച്ച് വിചാരണ തുടരാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. കോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ കേസില്‍ Read more about പാമൊലിന്‍ കേസ്: പ്രാരംഭ വാദം ഇന്ന് തുടങ്ങും[…]

കാട്ടാനയെ ചരിഞ്ഞ നിലയിൽ

09:58 AM 30/05/2016 ബത്തേരി: വ‍യനാട് സുൽത്താൻ ബത്തേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 10 വയസ് പ്രായമുള്ള പിടിയാന വെടിയേറ്റ് ചരിഞ്ഞതാണെന്ന് പ്രാഥമിക നിഗമനം. പുൽപ്പള്ളി റോഡിലെ നാലാംമൈലിൽ വനത്തിനുള്ളിൽ റോഡിനോട് ചേർന്നാണ് കാട്ടാനയുടെ ജഡം നാട്ടുകാർ കണ്ടെത്തിയത്. എന്നാൽ, വെടിയേറ്റതാണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു. ഒരു വർഷം മുമ്പ് സമാന രീതിയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ എട്ടാം സീസണ്‍ ജേതാക്കള്‍.

09:49 AM 30/05/2016 ബംഗളൂരു: ആവേശപ്പോരാട്ടത്തില്‍ ആതിഥേയരെ എട്ടു റണ്‍സിന് മറികടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ എട്ടാം സീസണ്‍ ജേതാക്കള്‍. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 208. ബാംഗ്ളൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200. 2013ലൊഴികെ പ്ളേഓഫ് പോലും കണ്ടിട്ടില്ലാത്ത സണ്‍റൈസേഴ്സ് ഇത്തവണയും എഴുതിത്തള്ളിയ ടീമായാണ് അങ്കത്തിനത്തെിയത്. പക്ഷേ, ഡേവിഡ് വാര്‍നര്‍ക്കുകീഴില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പുതിയ ഊര്‍ജം നിറച്ചവര്‍ ഓരോ കളിയിലും മികവുതെളിയിച്ചതോടെ പ്രവചനക്കാരുടെ പട്ടികയിലെ ഇഷ്ടടീമുകളിലൊന്നായി. അവസാനം ടീം കപ്പുംകൊണ്ട് Read more about സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ എട്ടാം സീസണ്‍ ജേതാക്കള്‍.[…]

ചെങ്ങന്നൂർ കൊലപാതകം: കൂടുതൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തി

10:01 AM 30/05/2016 ജോയി ജോൺ, ഷെറിൻ വി. ജോൺ ചങ്ങനാശേരി: ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ശരീരത്തിന്‍റെ കൂടുതൽ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തി. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ Read more about ചെങ്ങന്നൂർ കൊലപാതകം: കൂടുതൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തി[…]

റവ.ജോണ്‍ മാത്യു നിര്യാതനായി

09:51am 30/5/2016 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ.ജോണ്‍ മാത്യു മെയ് 26 ന് നിര്യാതനായി. കുറിയന്നൂര്‍ കിഴക്കെ പ്ലാന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭാര്യ സാറാമ്മ മാത്യു(ലിസി കൊച്ചമ്മ). 1977 ല്‍ മാര്‍ത്തോമാ സഭയിലെ പൂര്‍ണ്ണ സമയ പട്ടക്കാരനായി ശുശ്രൂഷയില്‍ പ്രവേശിച്ച ജോണ്‍ മാത്യു അച്ചന്‍ മുംബൈ-ഡല്‍ഹി ഭദ്രാസന സെക്രട്ടറി, ബിഷപ്‌സ് സെക്രട്ടറി, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, നവ ജീവന്‍ കേന്ദ്രം ഡയറക്ടര്‍ മാര്‍ത്തോമാ സഭ ഓഫീസ് Read more about റവ.ജോണ്‍ മാത്യു നിര്യാതനായി[…]

സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.

– പി.പി.ചെറിയാന്‍ ഡാളസ് : സുജ ചന്ദ്രശേഖരനെ ടെക്‌സസ് ആസ്ഥാനമായി ഇര്‍വിംഗ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ കമ്പനി കിംമ്പര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചതായി സീനിയര്‍ വൈസ് പ്രസിഡന്റ് മറിയ ഹെന്‍ട്രി അറിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ഇന്‍ കോര്‍പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്ലോബല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഡാറ്റാ ഓഫീസര്‍ തുടങ്ങിയ തസ്തികളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇന്ത്യന്‍ വംശജയായ സുജ ചന്ദ്രശേഖരന്‍. സുജയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ ടെക്‌നോളജിയിലുള്ള Read more about സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.[…]