ഐഎംഒയ്ക്കും വാട്‌സ്ആപ്പിനും പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം – ജയന്‍ കൊടുങ്ങല്ലൂര്‍
09:24am 30/5/2016 റിയാദ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം. ഫേസ്ബുക്ക് മെസ്സഞ്ചറില്‍ വോയ്‌സ്‌കോളിംഗും വീഡിയോ കോളിംഗും നിലവില്‍ വന്നതിന് പിന്നിലെയാണ് മെസ്സഞ്ചറിന് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോളിംഗ് സംവിധാനമുള്ള ഐഎംഒയ്ക്കും വിലക്ക് ബാധകമാണ്. ടെലികോം കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. സൗദിയില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വാട്‌സ്ആപ്പും വൈബറും ഉപയോഗിച്ചുള്ള വോയ്‌സ്‌കോളുകള്‍ നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. സൗദി സര്‍ക്കാരിന്റെ തീരുമാനം ഏറെ തിരിച്ചടിയായിട്ടുള്ളത് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്. Read more about ഐഎംഒയ്ക്കും വാട്‌സ്ആപ്പിനും പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും സൗദി അറേബ്യയില്‍ നിരോധനം – ജയന്‍ കൊടുങ്ങല്ലൂര്‍[…]