ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

01:27am 21/6/2016 കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30വരെ 10 ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചാണ് പെരുമ്പാവൂര്‍ കോടതി ഉത്തരവിട്ടത്. പ്രതിയെ 30ാം തീയതി വൈകിട്ട് 4.30ന് മുമ്പ് കോടതിയില്‍ ഹാജരാക്കണം. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡി അനുവദിക്കുന്ന കാര്യം കോടതി പരിഗണിക്കും. പൊലീസിന്റെ അപേക്ഷ പരിഗണിച്ചായിരിക്കും നടപടിയെന്നും കോടതി വ്യക്തമാക്കി. കുറുപ്പംപടി മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ പകരം ചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ കോടതി ജഡ്ജി വി. മഞ്ജുഷയാണ് ഉത്തരവ് Read more about ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു[…]

സൗഹൃദം ഊട്ടിയുറപ്പിച്ച് അമീര്‍ മുഹമ്മദിന്‍െറ അമേരിക്കന്‍ പര്യടനം

01:15PM 21/06/2016 റിയാദ്: സൗഹൃദം ഊട്ടിയുറപ്പിച്ച് തന്ത്രപ്രധാന വിഷയങ്ങളില്‍ സഹകരണം ഉറപ്പു വരുത്തി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ അമേരിക്കന്‍ സന്ദര്‍ശനം. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുമായും വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. സിറിയ, യമന്‍ തുടങ്ങി അറബ് മേഖലയിലെ പ്രശ്നങ്ങളും ഇറാന്‍െറ ഇടപെടലുകളുമെല്ലാം ചര്‍ച്ചയില്‍ വന്നു. സിറിയന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ഒരേ നിലപാടുകാരാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ Read more about സൗഹൃദം ഊട്ടിയുറപ്പിച്ച് അമീര്‍ മുഹമ്മദിന്‍െറ അമേരിക്കന്‍ പര്യടനം[…]

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

12:47 PM 21/06/2016 റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന ചിത്രം ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. അമല പോൾ ആണ് നായിക. അജു വര്‍ഗീസ്, സുരാജ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം. ഗോപീസുന്ദർ സംഗീതം നിർവഹിക്കുന്നു. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷന്‍റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ആണ് Read more about ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]

സ്വിറ്റ്സര്‍ലന്‍ഡും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍

12:30PM 21/06/2016 പാരിസ്: യൂറോ കപ്പ് ഗ്രൂപ് ‘എ’യിലെ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറിലേക്ക്. അവസാന മത്സരത്തില്‍ ഏറ്റുമുട്ടിയ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും ഗോള്‍ രഹിത സമനില വഴങ്ങിയപ്പോള്‍, ല്യോണില്‍ നടന്ന മത്സരത്തില്‍ റുമേനിയയെ അല്‍ബേനിയ അട്ടിമറിച്ചു. ആതിഥേയരായ ഫ്രാന്‍സ് നേരത്തെ തന്നെ പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചിരുന്നെങ്കില്‍, സ്വിറ്റ്സര്‍ലന്‍ഡിന്‍െറ നോക്കൗട്ട് യോഗ്യതക്ക് സമനില മതിയായിരുന്നു. ഫ്രാന്‍സ് 0 – 0 സ്വിറ്റ്സര്‍ലന്‍ഡ് കഴിഞ്ഞ മത്സരങ്ങളിലെ സൂപ്പര്‍ താരം ദിമിത്രി പായെറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് വിശ്രമം നല്‍കിയിറങ്ങിയ ഫ്രാന്‍സ് Read more about സ്വിറ്റ്സര്‍ലന്‍ഡും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍[…]

അപമാനം സഹിക്കാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന ദലിത് യുവതി.

12:17PM 21/06/2016 തലശ്ശേരി: ആത്മഹത്യക്കു ശ്രമിച്ചത് അപമാനം സഹിക്കാതെയെന്ന് ദലിത് യുവതി സി.പി.എം ഓഫിസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയശേഷം ആത്മഹത്യക്ക് ശ്രമിച്ച ദലിത് പെണ്‍കുട്ടി മാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജന്‍െറ മകള്‍ അഞ്ജനയാണ് വനിതാ കമീഷനും വനിതാ പൊലീസ് സി.ഐക്കും മൊഴി നല്‍കിയത്. ഞങ്ങള്‍ അച്ഛനും നാല് പെണ്‍മക്കളും ആര്‍ക്കും ശല്യത്തിന് പോകാത്തവരാണ്. എന്നിട്ടും പൊതുശല്യക്കാരായും ക്വട്ടേഷന്‍ സംഘമായും ചിത്രീകരിക്കപ്പെടുന്നു. അതില്‍ ഏറെ വിഷമം തോന്നി. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും Read more about അപമാനം സഹിക്കാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന ദലിത് യുവതി.[…]

ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ

12:15PM 21/6/2016 കലാമൂല്യവും വിപണന സാധ്യതയുമുള്ള ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളായ മൂന്നു മലയാളി വ്യവസായികള്‍ രൂപീകരിച്ച “ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡിന്റെ’ പ്രഥമ ചിത്രത്തിന്റെ നിര്‍മ്മാണം ധൃതഗതിയില്‍ പുരോഗമിക്കുന്നു. “ദ കാമസൂത്രാ ഗാര്‍ഡന്‍’ എന്നു പേരിട്ടിരിക്കുന്ന 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ കഥ, വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട നോവലിസ്റ്റ് റിജു ആര്‍. സാമിന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്. വൈകാരികയും, ശാരീരികവുമായ ആനന്ദം പ്രദാനം ചെയ്യുന്ന സംഭോഗവിദ്യ പരിശീലിപ്പിക്കുന്ന നെവാഡയിലെ ഒരു വേശ്യാലയത്തിലെ Read more about ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ[…]

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്

12:05AM 21/6/2106 മാത്യു തട്ടാമറ്റം ഷിക്കാഗോ: വിദ്യാഭ്യാസമാണ് ഒരു നാടിന്റെ വളര്‍ച്ചയുടെ അത്താണിക്കല്ല് എന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിനു ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ധനസഹായം സോഷ്യല്‍ ക്ലബ് നല്‍കുകയുണ്ടായി. സോഷ്യല്‍ ക്ലബിന്റെ ബോര്‍ഡ് മെമ്പറും, ഷിക്കാഗോയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ പീറ്റര്‍ കുളങ്ങര ഷിക്കാഗോ സോഷ്യല്‍ ക്ലബിനെ പ്രതിനിധീകരിച്ച്, ഏറ്റുമാനൂര്‍ എം.എല്‍.എ കെ. സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ഫണ്ടിലേക്ക് സോഷ്യല്‍ ക്ലബിന്റെ Read more about നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്[…]

വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങി; യുവതി കാമുകനൊപ്പം മുങ്ങി

11:50AM 21/6/2016 കരിപ്പൂര്‍: വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങിയ പെണ്‍കുട്ടി നാട്ടില്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാമുകനൊപ്പം മുങ്ങി. കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ തലശ്ശേരിക്കാരിയായ യുവതിയാണ്‌ കാമുകനൊപ്പം പോയത്‌. അമ്മയ്‌ക്കൊപ്പം ഒമാന്‍ എയര്‍വേയ്‌സ് വഴിയായിരുന്നു പെണ്‍കുട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്‌. വിമാനമിറങ്ങിയതിന്‌ പിന്നാലെ തന്നെ മകളെ കാണാതായതോടെ പരിഭ്രമിച്ച്‌ അമ്മ കരിപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. വിമാനത്താവളത്തില്‍ പോലീസും വിമാനത്താവള സുരക്ഷാ വിഭാഗവും മണിക്കൂറുകളോളം അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല. എന്നാല്‍ പെണ്‍കുട്ടി വിവരം Read more about വിദേശത്തു നിന്നും മാതാവിനൊപ്പം വിമാനമിറങ്ങി; യുവതി കാമുകനൊപ്പം മുങ്ങി[…]

അന്തർദേശീയ യോഗ ദിനത്തിന്​ തുടക്കം

11:50 AM 21/06/2016 ന്യൂഡല്‍ഹി: യോഗ മതപരമായ ചടങ്ങല്ലെന്ന്​ ​പ്രധാനമ​ന്ത്രി നരേന്ദ്രമോദി. ചണ്ഡിഗഡിലെ കാപ്പിറ്റോൾ ഹില്ലിൽ രണ്ടാമത്​ അന്തർദേശീയ യോഗ ദിനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ യോഗ ബന്ധിപ്പിക്കുന്നതായി മോദി പറഞ്ഞു. ഭിന്ന ശേഷിയുള്ള 100 കുട്ടികളടക്കം 30,000 പേർ ​കാപിറ്റോൾ ഹില്ലിലെ യോഗ പരിപാടിയിൽ പ​െങ്കടുത്തു. ചെലവില്ലാതെ ആരോഗ്യം ഉറപ്പുനൽകുന്ന യോഗയുടെ ഫലം ജീവിത കാലത്തതന്നെ ലഭിക്കും. എന്നാൽ യോഗയുടെ ഗുണങ്ങൾ അംഗീകരിക്കാൻ ഇപ്പോഴും ചിലർ തയാറല്ല. നല്ല ആരോഗ്യത്തിനെന്ന Read more about അന്തർദേശീയ യോഗ ദിനത്തിന്​ തുടക്കം[…]

ഓം എന്നെഴുതിയ പാദരക്ഷകള്‍ കടകളില്‍ വിറ്റതില്‍ പാകിസ്​താനിൽ വ്യാപക പ്രതിഷേധം.

11:44 AM 21/6/2016 ലാഹോര്‍: പാദരക്ഷകളിൽ ഒാം എന്നെഴുതി; പാകിസ്​താനിൽ വൻ പ്രതിഷേധം പാകിസ്താനില്‍ സിന്ധ് പ്രവിശ്യയിലെ കടകളിലാണ് ഓം എന്നെഴുതിയ പാദരക്ഷകള്‍ വില്‍പ്പനയ്‌ക്കെത്തിയത്. സിന്ധ് പ്രവിശ്യയിലെ താന്‍ഡോ ആദം ഖാന്‍ നഗരത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് എത്തിയ വ്യാപാരികളാണ് ചെരുപ്പുകള്‍ വില്‍പ്പനക്ക്​ ഇവ കറാച്ചിയില്‍ നിര്‍മിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നീക്കങ്ങള്‍ ഹൈന്ദവവികാരത്തെ വ്രണപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും സംഭവം നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാകിസ്താന്‍ ഹിന്ദു കൗൺസിലി​െൻറ മുഖ്യരക്ഷാധികാരി രമേഷ് കുമാര്‍ അറിയിച്ചു. ഒാം എന്നത്​ ഏകദൈവത്തി​െൻറ പ്രതീകമാണ്​. ആളുകൾക്കിടയിൽ Read more about ഓം എന്നെഴുതിയ പാദരക്ഷകള്‍ കടകളില്‍ വിറ്റതില്‍ പാകിസ്​താനിൽ വ്യാപക പ്രതിഷേധം.[…]