അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം

01.03 AM 17-07-2016 ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുദേവന്റെ അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കൊച്ചി അബാദ് ഹോട്ടലില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി ഭവദാസന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ അന്തര്‍ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജി അരവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തും. മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഐ Read more about അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം[…]

വിജേന്ദര്‍ സിംഗിന് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം

12.57 AM 17-07-2016 വിജേന്ദര്‍ സിംഗിന് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ കിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് ഇടിച്ചുനിന്ന ഹോപ്പിനെ 22 പോയിന്റുകള്‍ക്കാണ് വിജേന്ദര്‍ മറിച്ചത്. ഹോപ്പ് 274 പോയിന്റുകള്‍ നേടിയപ്പോള്‍ വിജേന്ദര്‍ 296 പോയിന്റുകള്‍ ഇടിച്ചെടുത്തു. മൂന്ന് വിധികര്‍ത്താക്കളും വിജേന്ദറിന് അനുകൂലമായാണ് വിധിയെഴുതിയത്. സ്‌കോര്‍: 98-92, 98-92, 100-90. 10 റൗണ്ടുകളായിരുന്നു മത്സരം. ഇന്ത്യയില്‍ നടന്ന ആദ്യ പ്രഫഷണല്‍ ബോക്‌സിംഗ് മത്സരത്തില്‍ തന്നെ വിജേന്ദര്‍ തന്റെ കന്നി പ്രഫഷണല്‍ കിരീടം Read more about വിജേന്ദര്‍ സിംഗിന് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം[…]

ഫഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല

12.54 AM 17-07-2016 സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല. ചലചിത്ര അക്കാദമിയുടെ ചെയര്‍മാനായി ചുമതലയേറ്റതിനാല്‍ ഫെഫ്കയുടെ പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ കമല്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അംഗങ്ങള്‍ അനുവദിച്ചില്ല. പുതിയ ഭരണസമിതി ചുമതലയേറ്റ് കുറച്ചുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തുന്നതു സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കാട്ടിയാണ് മുന്‍ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ കമലിന്റെ അഭ്യര്‍ത്ഥന നിരസിച്ചത്. ഈ ഭരണ സമിതിയുടെ കാലവധി തീരുന്ന നവംബര്‍വരെ സ്ഥാനത്തു തുടരാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന Read more about ഫഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല[…]

കാഷ്മീര്‍ സംഘര്‍ഷം മരണം 41

12.50 AM 17-07-2016 തെക്കന്‍കാഷ്മീരില്‍ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ശ്രീനഗറില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. ശനിയാഴ്ച കുപ് വാരയിലെ ഹാത്മുള്ളയില്‍ സൈന്യം പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ വെടിവയ്പിലാണ് ഷോകാത് മാലിക് എന്ന യുവാവ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ പലസ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തി ചാര്‍ജ് നടന്നു.

ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍

01.36 PM 16-07-2016 ഫ്രഞ്ച് നഗരമായ നീസില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മിഷേല്‍ ടെമറാണ് ഇക്കാര്യം അറിയിച്ചത്. കാബിനറ്റ് അംഗങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിനുശേഷമാണ് ടെമര്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദേശം നല്കിയതായി ഇന്റരിജന്‍സ് മേധാവി സെര്‍ഹ്യോ എച്ച്‌ഗോയന്‍ പറഞ്ഞു. എക്‌സ്ട്രാ ചെക്‌പോയിന്റുകളും ബാരിക്കേഡുകളും ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ 21വരെ Read more about ഒളിമ്പിക്‌സിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍[…]

സ്വര്‍ണ വില ഉയര്‍ന്നു

01.32 PM 16-07-2016 സ്വര്‍ണം പവന് 200 രൂപ ഇന്ന് ഉയര്‍ന്നു. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു.

അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി രാജിവച്ചു

01.30 PM 16-07-2016 അരുണാചല്‍പ്രദേശിലെ രാഷ്ട്രീയ നാടകത്തിന് ഒടുവില്‍ പരിസമാപ്തി. വിശ്വാസവോട്ട് തേടുന്നതിനു മണിക്കൂറുകള്‍മാത്രം ശേഷിക്കേ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നബാം തുകി രാജിവച്ചു. നബാം തുകിയോട് വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടിതി വിധിച്ചെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കുറവാണെന്നതാണ് രാജിയിലേക്കു നയിച്ചത്. അതിനിടെ തുകിക്കു പകരം കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി പെമ ഖണ്ഡുവിനെ പാര്‍ട്ടി രാവിലെ നടന്ന ചര്‍ച്ചയില്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് തുകിയുടെ രാജി. ഇന്നുച്ചയ്ക്കു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ തുകിക്കു പകരം പെമ ഖണ്ഡുവിനെ നിയമസഭാ നേതാവാക്കാന്‍ Read more about അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി രാജിവച്ചു[…]

ഹോര്‍ട്ടികോര്‍പ്പ് എംഡി പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കി

01.26 am 16-07-2016 ഹോര്‍ട്ടികോര്‍പ്പ് എംഡി സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഡി സുരേഷ്‌കുമാര്‍ പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കി. റംസാന്‍ അവധിയായതിനാല്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ലഭിച്ചില്ല. നിരവധി കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കാന്‍ സാധിക്കാതെ വരുമെന്ന സാഹചര്യം ഉണ്ടായി. അതിനാലാണ് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ വാങ്ങിയതെന്ന് വിശദീകരണ പരസ്യത്തില്‍ പറയുന്നു. തന്റെ ആത്മാഭിമാനം നഷ്ടമാകാതിരിക്കാനാണ് പത്രപരസ്യം നല്‍കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. Read more about ഹോര്‍ട്ടികോര്‍പ്പ് എംഡി പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കി[…]

കെപിസിസി നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെ.മുരളീധരന്‍

01.22 pm 16-07-2016 കെപിസിസി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വേഗത്തില്‍ എഴുന്നേല്‍ക്കാവുന്ന വിഴ്ചയല്ല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്. കുറ്റിച്ചൂലുകള്‍ക്ക് സീറ്റ് കൊടുത്താന്‍ ജയിക്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മനസിലായി. സര്‍ക്കാരിനെതിരേ സമരം നടത്താന്‍ നേതൃത്വത്തിന് സംശയമാണ്. നിയമസഭയില്‍ പ്രതിപക്ഷ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പുറത്തു സമരം നടത്താന്‍ കോണ്‍ഗ്രസിന് ആളില്ലാത്ത അവസ്ഥയാണ്. ആര്‍ക്കെങ്കിലും എതിരേ പരാതി നല്‍കിയാല്‍ പ്രമോഷന്‍ നല്‍കുന്ന നേതൃത്വമാണ് ഭരിക്കുന്നതെന്നും കെ.മുരളീധരന്‍ കുറ്റപ്പെടുത്തി.

ആട് ആന്‍റണിക്കെതിരെ വിധി പറയുന്നത് 20ലേക്ക് മാറ്റി

02:03pm 15/07/2016 കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്കെതിരെയുള്ള കേസിൽ വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റി. പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്‌.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ അറിയിച്ചിരുന്നത്. 2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്‍റണിയെ ഗ്രേഡ് എസ്‌.ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് Read more about ആട് ആന്‍റണിക്കെതിരെ വിധി പറയുന്നത് 20ലേക്ക് മാറ്റി[…]