അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു

01:20pm 13/07/2016 ഇറ്റാനഗർ: ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടി. അരുണാചൽ പ്രദേശിലെ കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. സർക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണർ ജെ.പി. രാജ്ഖോവറുടെ നടപടി കോടതി റദ്ദാക്കി. കൂടാതെ നബാംടുക്കിയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു. പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംടുക്കി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. കോടതി വിധി രാജ്യത്തെ Read more about അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു[…]

ശാസ്ത്രിയെ തള്ളി സച്ചിന്‍: കുംബ്ലെക്ക് കളി ജയിപ്പിക്കാനറിയാമെന്ന് ക്രിക്കറ്റ് ഇതിഹാസം

01:17pm 13/7/2016 മുംബൈ: ടീം ഇന്ത്യയുടെ കോച്ചിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. ഇതാദ്യമായാണ് കോച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍ സച്ചിന്‍പ്രതികരിക്കുന്നത്. കളി ജയിപ്പിക്കാനറിയാവുന്നതു കൊണ്ടാണ് കുംബ്ലയെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി തെരഞ്ഞെടുത്തതെന്നു പറഞ്ഞ സച്ചിന്‍, ശാസ്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ച് മൗനം പാലിച്ചു. മികച്ച കളിക്കാരനാണ് കുംബ്ലെ, ഒരു ബോളര്‍ക്ക് എങ്ങനെ മാച്ച് വിന്നറാകാമെന്ന് ക്രിക്കറ്റ് ലോകത്തിനു കാട്ടിത്തന്ന അദ്ദേഹത്തിനു കോച്ചെന്ന നിലയില്‍ ഇന്ത്യന്‍ ക്രക്കറ്റിനു നേട്ടങ്ങളുണ്ടാക്കിത്തരാന്‍ സാധിക്കുമെന്നും മാസ്റ്റര്‍ Read more about ശാസ്ത്രിയെ തള്ളി സച്ചിന്‍: കുംബ്ലെക്ക് കളി ജയിപ്പിക്കാനറിയാമെന്ന് ക്രിക്കറ്റ് ഇതിഹാസം[…]

സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് മഅദനി

01:15pm 13/7/2016 കൊച്ചി: സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. സാക്കിര്‍ നായിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും മഅ്ദനി പറഞ്ഞു. അതേസമയം, സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും മഅദനി വ്യക്തിമാക്കി. ബാംഗ്ലൂര്‍ സ്‌ഫോടനക്കസുമായി ബന്ധപ്പെട്ട് വിചാരണത്തടവില്‍ കഴിയുന്ന മഅദനി, അമ്മയെ കാണാനായി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തിയിരുന്നു. ജാമ്യ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുമ്പായിരുന്നു മഅദനി സാക്കിര്‍ നായിക്കിനെ കുറിച്ച് പ്രതികരിച്ചത്.

ശാഹിദ് അഫ്രീദി പാക് രാഷ്ട്രീയത്തിലേക്ക്

10:19am 13/7/2016 ഇസ്ലാമാബാദ്: പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഇമ്രാന്‍ ഖാന് പിന്നാലെ മറ്റൊരു പാക് താരം കൂടി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു. പാകിസ്താനില്‍ നിരവധി ക്രിക്കറ്റ് ആരാധകരുളള ശാഹിദ് അഫ്രീദിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചന നല്‍കിയത്. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിന് രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്ന് അഫ്രീദി പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് താല്‍പര്യപ്പെടുന്നു. ചില സുഹൃത്തുക്കള്‍ പ്രവേശനത്തെ എതിര്‍ത്തിരുന്നു. എന്‍്റെ അഭിപ്രായത്തില്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ സേവകരാണ്. ജനങ്ങളെ സേവിക്കേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. ശാഹിദ് അഫ്രീദി ബി.ബി.സി ഉര്‍ദുവിന് Read more about ശാഹിദ് അഫ്രീദി പാക് രാഷ്ട്രീയത്തിലേക്ക്[…]

കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍.

10:22am 13/7/2016 മമ്മൂട്ടി ചിത്രം കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍. ചിത്രത്തില്‍ സ്ത്രീ വിരുദ്ധ സംഭാഷണമുണ്ടെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമീഷന്‍ ഇടപെട്ടത്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല സംഭാഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളും ചിത്രത്തില്‍. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി പ്രതികരിച്ചു. മമ്മൂട്ടിയെപ്പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ Read more about കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍.[…]

കേജരിവാളിന്റെ ഭാര്യ റവന്യു സര്‍വീസില്‍നിന്നും വിരമിച്ചു

10:20am 13/7/2016 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍നിന്നും വിരമിച്ചു. ആദായ നികുതി വകുപ്പില്‍ 22 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുനിത വിരമിച്ചത്. ആദായ നികുതി അപ്പീല്‍ ട്രൈബ്യൂണല്‍ കമ്മീഷണറായി സേവനം അനുഷ്ടിക്കുമ്പോഴാണ് രാജി. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ വടംവലിയില്‍ കരുവാക്കപ്പെടുമോയെന്ന ഭയംകൊണ്ടാണ് സുനിത രാജിവച്ചതെന്നാണ് കേജരിവാളുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 51 കാരിയായ

കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും

10:17am 13/7/2106 ന്യൂഡല്‍ഹി: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന 100 താരങ്ങളുടെ പട്ടികയില്‍ ബോളിവുഡില്‍നിന്നു ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഇടം നേടി. 3.30 കോടി ഡോളറുമായി 86- സ്ഥാനത്താണ് ഷാരൂഖ് ഖാന്‍. 3.15 കോടി ഡോളര്‍ വരുമാനവുമായി അക്ഷയ് കുമാര്‍ 94-ാം സ്ഥാനത്തും. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ 76-ാം സ്ഥാനത്തായിരുന്നു. 17 കോടി ഡോളര്‍ വരുമാനവുമായി അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2015 Read more about കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും[…]

യാത്രക്കാരനുവേണ്ട് ബസ് ഒരുമണിക്കുര്‍ പിടിച്ചിട്ടു

10:10am 13/7/2016 കൊച്ചി: യാത്രക്കാരെ കാണാതിരുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് ഒരുമണിക്കൂറോളം എറണാകുളം സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് പഴനിക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് രാത്രി ഒന്‍പത് മണിയോടെ എറണാകുളം സ്റ്റാന്റില്‍ പിടിച്ചിട്ടത്. തിരുവന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ബസില്‍ സീറ്റ് റിസര്‍വ് ചെയത് യാത്രചെയ്തയാള്‍ ചേര്‍ത്തല സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ജീവനക്കാരോട് പറയാതെ ബസില്‍ നിന്ന് പുറത്തേക്ക് പോയി. ഇതറിയാതെ ബസ് ചേര്‍ത്തലയില്‍ നിന്ന് പുറപ്പെട്ടു. എറണാകുളത്ത് എത്തിയപ്പോഴാണ് കണ്ടക്ടര്‍ക്ക് ബസില്‍ ഒരാള്‍ കയറിയിട്ടില്ല എന്ന വിവരം മനസിലായത്. ഇതേതുടര്‍ന്ന് Read more about യാത്രക്കാരനുവേണ്ട് ബസ് ഒരുമണിക്കുര്‍ പിടിച്ചിട്ടു[…]

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

10:01am 13/7/2106 കൊല്ലം: ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിനു രണ്ടു പേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശി വിഷ്ണുപ്രിയ, ആര്‍ക്കന്നൂര്‍ സ്വദേശി രാമചന്ദ്രന്‍ പിള്ള എന്നിവരാണ് പോലീസ്പിടിയിലായത്.

തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ മീറ്റിനു ഇന്നു തുടക്കം

09:53am 13/7/2016 ഈസ്റ്റംബുള്‍: ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ഇന്ന് തുടക്കമാകും. ഇന്നു മുതല്‍ 18 വരെയാണ് സ്‌കൂള്‍ മീറ്റ് നടക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മലയാളി താരം കൊല്ലം ജിഎച്ച്എസ്എസിലെ അബിഗയില്‍ ആരോഗ്യനാഥന്‍ മത്സരത്തിനിറങ്ങുന്നുണ്ട്.തുര്‍ക്കി സമയം വൈകുന്നേരം 5.05നാണ് ഈ ഇനത്തില്‍ മത്സരം നടക്കുന്നത്. വൈകുന്നേരം 4.30ന് പെണ്‍കുട്ടികളുടെ 100 മീറ്ററിന്റെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ലോക സ്‌കൂള്‍ മീറ്റിന് തുടക്കമാകുന്നത്. ഇന്ന് 100 മീറ്ററിന്റെയും Read more about തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ മീറ്റിനു ഇന്നു തുടക്കം[…]