എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി

12.35 AM 08-07-2016 കോതമംഗലം: ബിവറേജസ് വില്പനശാലയില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുന്നതിനിയെില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. നേര്യമംഗലം പാണ്ടാലിപറമ്പ് ബിനിഷ് (30) നെയാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോതമംഗലത്തെ വില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പുറത്തിറങ്ങവെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ എക്‌സൈസ് ജീപ്പില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നേര്യമംഗലത്തെ എക്‌സൈസ് കേസുകളില്‍ പ്രതിയായ ആള്‍ക്ക് വേണ്ടി കരിയറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ എക്‌സൈസ് സംഘം ചോദ്യം Read more about എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി[…]

പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം

12.32 AM 08-07-2016 കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി സ്വകാര്യ കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. കുന്നംകുളം സ്വദേശി ജോണ്‍സണാണ് ഏജന്റുമാരെവച്ച് തട്ടിപ്പ് നടത്തിയത്. സെമിത്തേരി മുക്കിലെ ഇയാളുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കോര്‍പ്പറേഷന്റെ പേരിലുള്ള സീലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നോര്‍ത്ത് പൊലിസ് പിടിച്ചെടുത്തു. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ പരസ്യ നികുതി പിരിക്കുന്നതിന് പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കി പ്ലസ്ടു മുതല്‍ ബിരുദാനന്തര ബിരുദമുള്ള യുവതികള്‍ ഉള്‍പ്പെടെ Read more about പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം[…]

മത്തിയുടെ ക്ഷാമം: ഈ വര്‍ഷം 150 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പഠനം

12.28 AM 08-07-2016 കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മത്തിയിലുണ്ടായ ഗണ്യമായ കുറവ് മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറയുകയും മത്തിയുടെ വിലയില്‍ 60 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ Read more about മത്തിയുടെ ക്ഷാമം: ഈ വര്‍ഷം 150 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പഠനം[…]

ഇന്ത്യ-പാക് ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടിരുന്നു

09.54 AM 07-07-2016 ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടനൊപ്പം അമേരിക്കയും ഇക്കാര്യത്തില്‍ ആശങ്കാകുലരായിരുന്നു. 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2003ലെ ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനു മുന്നില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ നല്കിയ Read more about ഇന്ത്യ-പാക് ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടിരുന്നു[…]

നികുതി വെട്ടിപ്പ് കേസ്; മെസി സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും

09.47 AM 07-07-2016 നികുതി വെട്ടിപ്പ് കേസിലെ കോടതി വിധിക്കെതിരെ ലയണല്‍ മെസിയും പിതാവും സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മെസിയുടെ അഭിഭാഷകര്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം ബാഴ്‌സലോണ കോടതി മെസിക്കും പിതാവിനും 21 മാസം തടവു ശിക്ഷ വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഇരുവരും കോടതിയെ സമീപിക്കുന്നത്. മെസിയും പിതാവ് ജോര്‍ജ് മെസിയും നികുതി വെട്ടിപ്പ് നടത്തിയതിന് 14 കോടി രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ വേളയില്‍ ഹാജരായ Read more about നികുതി വെട്ടിപ്പ് കേസ്; മെസി സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും[…]

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

09.44 AM 07-07-2016 കോവളത്ത് അക്രമിസംഘം സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി മേരി ദാസന്‍ (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. മൂന്നംഘ സംഗമാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു.

നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

09.42 AM 07-07-2016 നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍ ആഷിഷ് പാല്‍ എന്നിവരാണ് മിണ്ടാപ്രാണിയോട് ക്രൂരകൃത്യം നടത്തിയത്. ഗൗതം സുദര്‍ശനാണ് നായയെ കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. ആഷിഷ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് നേരമ്പോക്കിന് വേണ്ടിയാണ് കൊടുംക്രൂരത ചെയ്തത്. സംഭവം സോഷ്യല്‍ Read more about നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു[…]

പ്രധാന മന്ത്രിക്ക് തമ്മില്‍ പൂര്‍ണ വിശ്വാസം സ്മൃതി ഇറാനി

09.37 AM 07-07-2016 പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം മൂലമാണെന്ന് മന്ത്രി സ്മൃതി ഇറാനി. ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മാനവവിഭവശേഷി വകുപ്പില്‍നിന്നും തരംതാഴ്ത്തിയതു സംബന്ധിച്ച് പ്രതികരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനമാണ് എച്ച്ആര്‍ഡി വകുപ്പ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന ആരോപണവും അവര്‍ നിഷേധിച്ചു. വ്യക്തികളല്ല പാര്‍ട്ടിയാണ് ഇത്തരംകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് അവര്‍ പറഞ്ഞു. എച്ച്ആര്‍ഡി വകുപ്പില്‍നിന്നും മാറിയത് Read more about പ്രധാന മന്ത്രിക്ക് തമ്മില്‍ പൂര്‍ണ വിശ്വാസം സ്മൃതി ഇറാനി[…]

സച്ചിന്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കു വിധേയനായി

09.34 AM 07-07-2016 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കു വിധേയനായി. ബുധനാഴ്ച ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഇടത് കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ശസ്ത്രക്രിയ നടത്തിയ കാലിന്റെ ചിത്രം സഹിതം പോസ്റ്റ് ഇട്ടു. വേഗം സുഖപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന്‍ എഫ്ബി കുറിപ്പില്‍ പറയുന്നു. ക്രിക്കറ്റില്‍നിന്നും വിരമിച്ചതിനു ശേഷവും തന്നെ ചില പരുക്കുകള്‍ അലട്ടുകയാണെന്നും വേഗം സുഖപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു.

2016 ഫോമാ കണ്‍വന്‍ഷന്‍, ഫ്‌ളോറിഡയിലേക്കു സ്വാഗതം :റെജി ചെറിയാന്‍

11.34 PM 06-07-2016 ജോയിച്ചന്‍ പുതുക്കുളം 2016 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ മയാമിയില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരല്‍ ആയ ഫോമാ കണ്‍വന്‍ഷനിലേക്കു ഫ്‌ളോറിഡാ റീജിയനില്‍ നിന്നും , റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്‌സരിക്കുന്ന റെജി ചെറിയാന്‍ ഫോമയുടെ എല്ലാ അംഗങ്ങളെയും ,സുഹൃത്തുക്കളെയും സ്വാഗതം ചെയ്തു.ഫോമയുടെ പത്തുവര്‍ഷത്തെ ചരിത്രം തിരുത്തി എഴുതുന്ന കണ്‍വന്‍ഷന്‍ ആണിത്. ഫ്‌ളോറിഡത്തിനു നിമിത്തമായതില്‍ സന്തോഷിക്കുന്നു. അംഗ സംഘടനകളുടെ ബലമാണ് ഫോമയുടെ വിജയത്തിനാധാരം .അംഗസംഘടനകളുടെ Read more about 2016 ഫോമാ കണ്‍വന്‍ഷന്‍, ഫ്‌ളോറിഡയിലേക്കു സ്വാഗതം :റെജി ചെറിയാന്‍[…]