ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുമേഘസ്ഫോടനം: ഒമ്പതു മരണം

02:10 PM 01/07/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ ഒമ്പതു മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ രൂക്ഷമായ പിതോറഗറില്‍ നിന്നും അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഗോപേശ്വറിലെ സിരോ ഗ്രാമത്തില്‍ നിന്നും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു. ദാര്‍ഛുല Read more about ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുമേഘസ്ഫോടനം: ഒമ്പതു മരണം[…]

ബാർക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി കെ.എം. മാണി

12:20pm 01/7/2016 കൊച്ചി :ബാര്‍ക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി. താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലര്‍ സംശയിച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫില്‍ തന്നെ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറിയാം. പക്ഷെ, മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വെളിപ്പെടുത്തി.

ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.

12:15apm 01/7/2016 കിംഗ്സ്റ്റണ്‍: റിയോ ഒളിമ്പിക്‌സിനുള്ള ജമൈക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍. ഇന്നാണ് ജമൈക്ക നാഷണല്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയും ഫൈനലും. ഒളിമ്പിക് 100 മീറ്ററില്‍ ഹാട്രിക് സ്വര്‍ണം എന്ന സ്വപ്ന നേട്ടത്തിനായാണ് ഉസൈന്‍ ബോള്‍ട്ട് ബ്രസീലിലേക്കെത്താനൊരുങ്ങുന്നത്. വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസറും ഈ ചരിത്ര നേട്ടത്തിനായാണ് സ്‌പൈക്ക് അണിയുന്നത്. വനിതകളുടെ യോഗ്യതയില്‍ ഷെല്ലിയും സെമിയില്‍ കടന്നിട്ടുണ്ട്. 200 മീറ്റര്‍ യോഗ്യതാ മത്സരങ്ങള്‍ ശനിയാഴ്ചയാണ്. Read more about ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.[…]

ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രവി ശാസ്ത്രി രാജിവച്ചു

12:12pm 01/7/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനുള്ള മത്സരത്തില്‍ അനില്‍ കുംബ്ലെയോട് പരാജയപ്പെട്ടതിനു പിന്നാലെ രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വവും രാജിവച്ചു. എന്നാല്‍, പരിശീലക സ്ഥാലം ലഭിക്കാത്തതുമായി രവി ശാസ്ത്രിയുടെ രാജിക്കു ബന്ധമില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യയുടെ പുതിയ കോച്ചായ അനില്‍ കുംബ്ലെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കാനുള്ള സൂചന ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറെ രവി ശാസ്ത്രി നേരത്തേ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്കണമെന്ന ഉദ്ദേശത്തോടെയാണ് അമ്പത്തിമൂന്നുകാരനായ Read more about ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍നിന്ന് രവി ശാസ്ത്രി രാജിവച്ചു[…]

ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ മര്‍ദിച്ചുകൊലപ്പെടുത്തി

11:20am 01/7/2016 ധാക്ക: ക്ഷേത്രത്തിനു മുന്നില്‍വച്ച് ഹിന്ദു സന്യാസിയെ തീവ്രവാദികള്‍ മര്‍ദിച്ചുകൊലപ്പെടുത്തി. ശ്യാമനന്‍ന്തോ ദാസ് എന്ന സന്യാസിയെയാണ് ഇന്നു കാവിലെ 6.30ഓടെ ഒരു സംഘം അജ്ഞാതര്‍ മര്‍ദ്ദിച്ചു കൊന്നത്. ജഹ്‌നൈദാഹിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബൈക്കില്‍ എത്തിയ അക്രമികള്‍ സന്യാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്കും നിഷ്പക്ഷ എഴുത്തുകാര്‍ക്കും നേരെ ബംഗ്ലാദേശില്‍ അക്രമം വ്യാപകമായിരിക്കുകയാണ്. 65കാരനായ ഒരു ഹിന്ദു സന്യാസിയെ ജൂണ്‍ ഏഴിന് കൊലപ്പെടുത്തി. ജൂണ്‍ അഞ്ചിന് ഒരു ക്രിസ്ത്യന്‍ വ്യാപാരിയെയും തല്ലികൊന്നിരുന്നു. അതിനു Read more about ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ മര്‍ദിച്ചുകൊലപ്പെടുത്തി[…]

കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വീണ്ടും വിവാദത്തില്‍.

11:15am 01/7/2016 ബംഗലുരു: സ്‌കൂളുകളിലും കോളേജുകളിലും സ്വന്തം നേട്ടങ്ങള്‍ കുറിച്ചിട്ടുള്ള പുസ്തകം നിര്‍ബ്ബന്ധമാക്കി കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വീണ്ടും വിവാദത്തില്‍. നാനാതുറയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പുസ്തകം പിന്‍ വലിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരേ പോരാടാനുള്ള ശക്തമായ ആയുധമാക്കി ഇതു മാറ്റിയേക്കുമെന്നാണ് സൂചനകള്‍. ‘ഇട്ടാ ഗുരി, ദിട്ടാ ഹെജേ്ജ’ എന്ന പേരിലുള്ള 300 രൂപ വിലവരുന്ന പുസ്തകം എല്ലാ സ്‌കൂളുകളിലെയും കോളേജുകളിലും ലൈബ്രറികളില്‍ രണ്ടു കോപ്പികള്‍ സൂക്ഷിക്കണമെന്ന് പൊതു നിര്‍ദേശ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ വിവാദവും Read more about കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വീണ്ടും വിവാദത്തില്‍.[…]

വിദ്യാര്‍ഥികളുടെ റോഡ് ഉപരോധം

11:04am 01/7/2016 മൂന്നാര്‍: മുതിരപ്പുഴയാറില്‍ മൂന്നാറിലെ റിസോര്‍ട്ടുകള്‍ മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചു. മൂന്നാര്‍ ജിഎപിടി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചത്.

സ്വര്‍ണ വില കൂടി

11:01am 01/7/2016 കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,780 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.

ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി.

11:00am 01/7/2016 തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് നിയമോപദേശം തേടി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി. ശശീന്ദ്രനെ മാറ്റിനിര്‍ത്തി സ്വന്തം നിലയിലാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. ബാര്‍ കോഴ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം. കോഴ കേസില്‍ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശന്‍ രണ്ടാം Read more about ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി.[…]

അമിറുള്‍ ഇസ്‌ലാം മുഖം കേരളം കണ്ടു

10:09am 01/7/2016 കൊച്ചി/പെരുമ്പാവൂര്‍: കോടതി വളപ്പിനു പുറത്ത് ജനം രോഷാകുലരാകുമ്പോഴും അക്ഷോഭ്യനായി പ്രതി അമിറുള്‍ ഇസ്‌ലാം. തികച്ചും നിര്‍വികാരന്‍. കൊലപ്പുള്ളികള്‍ സാധാരണ കാണിക്കുന്ന ക്ഷോഭമോ കടുത്ത വികാരങ്ങളോ മുഖത്ത് തെളിഞ്ഞില്ല. മുഖം മറയ്ക്കാതെ ആദ്യമായി പോലീസ് എത്തിച്ച പ്രതിയെ കാണാനായി നൂറുകണക്കിന് ആളുകളാണ് പെരുമ്പാവൂര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയത്. എന്നാല്‍, കഴിഞ്ഞ തവണ പ്രതിയെ ഹാജരാക്കിയപ്പോള്‍ ഉണ്ടായത്ര വലിയ ആള്‍ക്കൂട്ടമായിരുന്നില്ല ഇന്നലത്തേത്. കോടതിവളപ്പിലും സമീപ പ്രദേശങ്ങളിലും പതിവുപോലെ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴികെയുള്ളവരെ Read more about അമിറുള്‍ ഇസ്‌ലാം മുഖം കേരളം കണ്ടു[…]