ഇന്ത്യയുമായി അണു പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാക്

08: 50 am 13/8/2106 ഇസ് ലാമാബാദ്: ഇന്ത്യയുമായി ആണവ പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ വക്താവ് സര്‍താജ് അസീസ്. തുടര്‍ ആണവ പരീക്ഷണം ഉഭയകക്ഷി ധാരണയില്‍ നിര്‍ത്തിവെക്കുന്നതിന് സന്നദ്ധമായിരുന്നുവെന്ന് നയതന്ത്രപ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം വാര്‍ത്താലേഖകരോട് വെളിപ്പെടുത്തി. ഞങ്ങള്‍ ഏകപക്ഷീയമായി തന്നെ പരീക്ഷണത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. അതിലൂടെ ഇന്ത്യയുമായി ഉഭയകക്ഷി ധാരണയാണ് ലക്ഷ്യമിട്ടത്. 1996ല്‍ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ സമഗ്ര നിരോധന കരാര്‍ വന്നപ്പോള്‍തന്നെ പാകിസ്താന്‍ അതിനെ പിന്തുണച്ച് വോട്ട് ചെയ്ത Read more about ഇന്ത്യയുമായി അണു പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാക്[…]

അംജദ്​ അലി ഖാന്​ ബ്രിട്ടൻ വിസ നിഷേധിച്ചു

08: 50 am 13/8/2016 ന്യൂഡൽഹി: സരോദ്​ മാന്ത്രികൻ അംജദ്​ അലി ഖാന്​ ​ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​​. സംഭവം തന്നെ ഞെട്ടി​പ്പിച്ചെന്നും ​​ബ്രിട്ട​െൻറ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ്​ അലീഖാൻ പ്രതികരിച്ചു​. ‘എ​െൻറ യു.കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്​നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാ​രൻമാർക്ക്​ നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമു​െ​ണ്ടന്നാണ്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​. ബ്രിട്ടനിലെ റോയൽ ഫെസ്​റ്റിവൽ ഹാളിൽ സെപ്​റ്റംബറിൽ നടത്താൻ നിശ്​ചയിച്ച സംഗീത പരിപാടിക്കായാണ്​ അംജദ്​ അലി Read more about അംജദ്​ അലി ഖാന്​ ബ്രിട്ടൻ വിസ നിഷേധിച്ചു[…]

കരുണാ വര്‍ഷത്തില്‍ കരുണ കാണിച്ച് ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക

08: 49 am 13/8/2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: ഈ ചരിയവരില്‍ ഒരുവന് ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത് എന്ന ഗുരുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക. 16 പേരടങ്ങുന്ന സംഘം ഡൗണ്‍ ടൗണിലെ 230-ല്‍പ്പരം അനാഥരെ പരിച്ചരിച്ചത് ദൈവ പരിപാലന അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായി. ഭക്ഷണം വിളമ്പിയും, ഭക്ഷണ ദാനം നടത്തിയും, ഉപയോഗിച്ച സ്ഥലം വൃത്തിയാക്കി കൊടുത്തും നാല് മണിക്കൂര്‍ സമയം ആഘോഷമാക്കി മാറ്റുകയായിരുന്നു ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗങ്ങള്‍. Read more about കരുണാ വര്‍ഷത്തില്‍ കരുണ കാണിച്ച് ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക[…]

നെഹ്‌റുട്രോഫി ജലമേള ഇന്ന്

08: 43 am 13/8/2016 ആലപ്പുഴ: 64-ാമതു നെഹ്‌റുട്രോഫി ജലമേള ഇന്നു പുന്നമടക്കായലില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30നു കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ഇത്തവണ മത്സരത്തില്‍ 20ഉം പ്രദര്‍ശനത്തില്‍ അഞ്ചും ഉള്‍പ്പെടെ 25 ചുണ്ടന്‍വള്ളങ്ങളാണു മാറ്റുരയ്ക്കുന്നത്. ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയത്തു തുഴഞ്ഞെത്തുന്ന നാലു ചുണ്ടന്‍വള്ളങ്ങളാണു ഫൈനലില്‍ മത്സരിക്കുകയെന്നതാണ് ഇത്തവണത്തെ വള്ളംകളിയുടെ പ്രത്യേകത. ഇതു മത്സരങ്ങളുടെ വീറും വാശിയും കൂട്ടും. 41 ചെറുവള്ളങ്ങള്‍ ഉള്‍പ്പെ ടെ Read more about നെഹ്‌റുട്രോഫി ജലമേള ഇന്ന്[…]

ഹൈടെക് എ.ടി.എം തട്ടിപ്പ്: അഞ്ചാമന് തിരച്ചില്‍ ഊര്‍ജിതം

08: 41 am 13/8/2016 തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ കുറ്റസമ്മതം നടത്തി. കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവര്‍ തലസ്ഥാനത്തത്തെിയെന്നും ഗബ്രിയേല്‍ സമ്മതിച്ചു. കവര്‍ച്ചക്ക് 300ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പാസ്വേഡും ശേഖരിച്ചതായും ബാങ്കിന്‍െറ സെര്‍വറില്‍നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചാമനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഇയാളാണ് മുംബൈയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതെന്ന് Read more about ഹൈടെക് എ.ടി.എം തട്ടിപ്പ്: അഞ്ചാമന് തിരച്ചില്‍ ഊര്‍ജിതം[…]

പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഇന്ന് വൈകിട്ട് കൊടിയേറും

08: 40 am 13/8/2016 ജീമോന്‍ റാന്നി പെയര്‍ലാന്‍ഡ് (ടെക്‌സാസ്): ഇടവക മദ്ധ്യസ്­ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഇന്ന് വൈകിട്ട് കൊടിയേറും. ഇടവക വികാരി റവ.ഫാദര്‍ ആന്റണി സേവ്യര്‍ പുല്ലുകാട്ട് കൊടിയേറ്റിന് കാര്‍മ്മികത്വം വഹിക്കും. ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന കൊടിയേറ്റോടും തുടര്‍ന്ന് നടത്തപ്പെടുന്ന പ. കുര്‍ബാനയോടും കൂടി ആരംഭിക്കുന്ന തിരുനാള്‍ ചടങ്ങുകള്‍ ഓഗസ്റ്റ് 21ന് പ്രധാന തിരുനാളോടെ സമാപിക്കും. ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 Read more about പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഇന്ന് വൈകിട്ട് കൊടിയേറും[…]

ഹോക്കി: ഇന്ത്യ–കാനഡ മത്സരം സമനിലയിൽ

08: 38 am 13/8/2016 റിയോ: ഗ്രൂപ് ഘട്ടത്തിലെ അവസാന ഹോക്കി മത്സരത്തില്‍ കാനഡയോട് ഇന്ത്യ സമനിലയില്‍ കുരുങ്ങി (സ്കോര്‍ 2-2). രണ്ടാം പകുതിയില്‍ ആകാശ് ദീപും രമണ്‍ദീപും ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ കാനഡക്ക് വേണ്ടി നായകന്‍ സ്കോട്ട് ടപ്പര്‍ ഇരട്ടഗോള്‍ നേടി. വ്യാഴാഴ്ച നടന്ന അര്‍ജന്‍റീന-ജര്‍മനി മത്സരം സമനിലയിലായതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം നേരത്തേ ഉറപ്പിച്ചിരുന്നു. 1980നുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ കാണുന്നത്. ആദ്യ പകുതി മുതല്‍ കനേഡിയന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം Read more about ഹോക്കി: ഇന്ത്യ–കാനഡ മത്സരം സമനിലയിൽ[…]

കേരളത്തിലെ സിറ്റികളേയും അമേരിക്കന്‍ സിറ്റികളേയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമിനു മികച്ച തുടക്കം

08:38 am 13/8/2016 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന “സിസ്റ്റര്‍ സിറ്റി’ എന്ന പദ്ധതിക്ക് മികച്ച തുടക്കം. ബിസിനസ്, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, സുരക്ഷിതത്വം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കുന്ന ഈ പ്രോഗ്രാമിനു തുടക്കംകുറിച്ചതിന്റെ ഭാഗമായി എറണാകുളം, കോട്ടയം, മലപ്പുറം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, വൈക്കം, താനൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. തൃക്കാക്കര- സിലിക്കണ്‍വാലി, കോട്ടയം- ഫിലാഡല്‍ഫിയ തുടങ്ങിയ പദ്ധതികള്‍ക്ക് മികച്ച മുന്നേറ്റമായി. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രാരംഭ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാജ്യങ്ങള്‍ Read more about കേരളത്തിലെ സിറ്റികളേയും അമേരിക്കന്‍ സിറ്റികളേയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമിനു മികച്ച തുടക്കം[…]

ആശുപത്രിയില്‍ തുടരണമെന്നു ഇറോം ശര്‍മിളയോടു ഡോക്ടര്‍മാര്‍

08: 34 13/8/2016 ഇംഫാല്‍: അഫ്‌സ്പ നിയമത്തിന് എതിരേ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മിള ആശുപത്രിയില്‍ തുടരണമെന്നു ഡോക്ടര്‍മാര്‍. ആരോഗ്യസ്ഥിതിയില്‍ കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കിലും 16 വര്‍ഷത്തിനു ശേഷം ആഹാരം കഴിക്കുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇത് കണക്കിലെടുത്താണ് ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയിലാണ് മണിപ്പൂരിന്റെ ഉരുക്ക് വനിത കഴിയുന്നത്. ദ്രാവകരൂപത്തിലുള്ള ആഹാരങ്ങളാണ് ഇപ്പോള്‍ ഇറോം ശര്‍മിളയ്ക്കു നല്‍കി വരുന്നത്. വളരെ സാവധാനമാണ് ശരീരം ആഹാരങ്ങളോടു പ്രതികരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വരും Read more about ആശുപത്രിയില്‍ തുടരണമെന്നു ഇറോം ശര്‍മിളയോടു ഡോക്ടര്‍മാര്‍[…]

കാഷ്മീരില്‍ വെടിവയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

08:30 am 13/8/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ അജ്ഞാതന്റെ വെടിവയ്പില്‍ പോലീസുകാരനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച താഴ്‌വരയിലെ തെക്കന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ കുല്‍ഗാമിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.