തെലുങ്കാനയില്‍ രണ്ടു ഗുണ്ടാ നേതാക്കളെ സുരക്ഷ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

11:50AM 8/8/2016 ഹൈദരാബാദ്: മെഹ്ബുബ് നഗറിലെ ഷാദ്‌നഗറില്‍ തെലുങ്കാന പോലീസും എന്‍ഐഎയും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ഭുവനഗിരി സ്വദേശിയായ മുന്‍ നക്‌സലേറ്റ് നയീം ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷാദ്‌നഗറിലുള്ള മില്ലേനിയം ടൗണ്‍ഷിപ്പിലായിരുന്നു ഏറ്റുമുട്ടലില്‍ നടന്നത്. പ്രദേശത്തെ വീടു വളഞ്ഞു സംയുക്ത സേന ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്നും വെടിയൊച്ചയും മറ്റും കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഏറ്റുമുട്ടലിന്റെ Read more about തെലുങ്കാനയില്‍ രണ്ടു ഗുണ്ടാ നേതാക്കളെ സുരക്ഷ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.[…]

കിണറ്റില്‍ വീണ യുവാവിനെ രണ്ടുദിവസത്തിനുശേഷം പേരാമ്പ്ര ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

11:45 AM 08/08/2016 പേരാമ്പ്ര: കൂട്ടാലിടയില്‍ കോട്ടക്കുന്നുമ്മല്‍ ഷിജുവാണ് (35) രണ്ടുദിവസം പൊട്ടക്കിണറ്റില്‍ കിടന്നശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വീടിന് കുറച്ച് ദൂരത്തായുള്ള ആള്‍ താമസമില്ലാത്ത പറമ്പിലെ പൊട്ടക്കിണറ്റിലാണ് ഷിജു വീണത്. പറമ്പിന്‍െറ ഉടമ കുറച്ചകലെയായി താമസിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍െറ പറമ്പിലെ തെങ്ങില്‍ കയറിയ പണം വാങ്ങാന്‍ പോകുമ്പോഴാണത്രെ കാടുപിടിച്ചു കിടക്കുന്ന കിണറ്റില്‍ കാല്‍തെറ്റി വീണത്. സമീപത്തൊന്നും ആള്‍താമസമില്ലാത്തതുകാരണം ഷിജുവിന്‍െറ നിലവിളി ആരും കേട്ടില്ല. എന്നാല്‍, ശനിയാഴ്ച രാത്രി 11ഓടെ ഈ പറമ്പിന് സമീപത്തുകൂടി പോവുകയായിരുന്ന ആള്‍ കിണറില്‍നിന്ന് ശബ്ദം Read more about കിണറ്റില്‍ വീണ യുവാവിനെ രണ്ടുദിവസത്തിനുശേഷം പേരാമ്പ്ര ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.[…]

കേരള ലിറ്റററി സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിയും, അമേരിക്കന്‍ കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാഘോഷവും ഓഗസ്റ്റ് 14­നു ഡാളസില്‍

11:40AM 8/8/2016 ഡാളസ്: കേരളലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഈ സാഹിത്യസംഘടന അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് മലയാളികളുടെ, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ അന്‍പതാം വര്‍ഷം ചരിത്രരേഖകളിലേക്ക് എഴുതിക്കൊണ്ടാവും. 1965­ല്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് നാച്വുറലൈസേഷന്‍ ബില്ലിന്‍ പ്രകാരം 67 മുതല്‍ നേഴ്‌സസ് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു ആരംഭംകുറിച്ചു. സ്റ്റുഡന്റ് വീസ, എക്‌ചേഞ്ച് വീസയിലൊക്കെ ചിലര്‍ഇതിനുമുന്നേ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ “അവകാശം’ നേഴ്‌സസിനു തന്നെ. ഇന്ത്യയുടെ അറുപത്തൊമ്പതാം സ്വാതന്ത്ര Read more about കേരള ലിറ്റററി സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിയും, അമേരിക്കന്‍ കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാഘോഷവും ഓഗസ്റ്റ് 14­നു ഡാളസില്‍[…]

ആപ് എം.എല്‍.എമാരുടെ ഓഫിസുകളില്‍ സി.സി.ടി.വി കാമറ

11:40AM 08/08/2016 ന്യൂഡല്‍ഹി: നിരവധി കേസുകളില്‍ ഡല്‍ഹിയിലെ 12 എം.എല്‍.എമാര്‍ അറസ്റ്റിലായതോടെ ജാഗ്രതാ നടപടികളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. എല്ലാ എം.എല്‍.എമാരുടെയും ഓഫിസുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം.എല്‍.എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ഓഫിസിലും കാമറ സ്ഥാപിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. കാമറ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കി. കൂടാതെ, എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ Read more about ആപ് എം.എല്‍.എമാരുടെ ഓഫിസുകളില്‍ സി.സി.ടി.വി കാമറ[…]

ഒളിമ്പിക്സ് ഫുട്ബോള്‍: ബ്രസീലിന് വീണ്ടും സമനില.

11:33 AM 08/08/2016 റിയോ ഡി ജനീറോ: ഒളിമ്പിക്സ് ഫുട്ബോള്‍ കീരിടമെന്ന സ്വപ്നവുമായി ഇറങ്ങിയ ബ്രസീലിന് വീണ്ടും സമനില. ഇറാഖിനെതിരെയാണ് സമനില. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു . മല്‍സരത്തിനിടയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് പോസ്റ്റിലത്തെിക്കാന്‍ മുന്നേറ്റ നിരക്ക് സാധിച്ചില്ല. ഇതോടെ ഡെന്‍മാര്‍ക്കിനെതിരെയുള്ള മല്‍സരം ബ്രസീലിന് നിര്‍ണായകമായി.

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ്

11:30AM 8/8/2016 കറാച്ചി: കാഷ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ്് സലാഹുദീന്‍. കാഷ്മീരിലെ അക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. സായുധ ജിഹാദ് മാത്രമാണ് പ്രശ്‌ന പരിഹാരത്തിനു കാഷ്മീര്‍ ജനതയ്ക്ക് മുന്നിലുള്ള ഏക പോംവഴി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണച്ചാല്‍ ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുമെന്നും സലാഹുദീന്‍ പറഞ്ഞു. കാഷ്മീര്‍ ജനത ഇനി യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറാവില്ല. കാഷ്മീരിലെ സ്വാതന്ത്ര Read more about ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ്[…]

ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലില്‍

11:01AM 08/08/2016 റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ജിംനാസ്റ്റിക്സ് ദീപ ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മല്‍സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ 8ാം സ്ഥാനത്തോടെയാണ് ദീപ ചരിത്രത്തില്‍ ഇടം നേടിയത്. ജിംനാസ്​റ്റിക്കിലെ അൺ ഇൗവൻ ബാർസ്​ വിഭാഗത്തിലാണ്​ നേട്ടം. ആഗസ്റ്റ്14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മല്‍സരം നടക്കുക. ആദ്യ മൂന്ന്​ ഡിവിഷനുകൾ അവസാനിക്കു​േമ്പാൾ വോൾട്ട്​ Read more about ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലില്‍[…]

ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19ാം- സ്വര്‍ണം

11:00AM 8/8/2016 റിയോ ഡി ഷാനെയ്‌റോ: നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19-ാം സ്വര്‍ണം. റിയോ ഒളിമ്പിക്‌സ് നീന്തലില്‍ പുരുഷന്മാരുടെ 4 X 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ മൈക്കില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടിയതോടെയാണ് താരത്തിന്റെ സ്വര്‍ണ നേട്ടം ഉയര്‍ന്നത്. ഫെല്‍പ്‌സിനൊപ്പം റയാന്‍, ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍, കലേബ് ഡ്രെസല്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3:09.92 മിനിറ്റിലാണ് യുഎസ് ഫിനിഷ് ചെയ്തത്. അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ Read more about ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19ാം- സ്വര്‍ണം[…]

കിളിമാനൂര്‍ രാജകുടുംബാംഗം രവിവര്‍മ്മ തമ്പുരാന്‍ എടത്വാ ജലോത്സവത്തില്‍ മുഖ്യാതിഥി

10:26AM 8/8/2016 എടത്വ: 30 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സെപ്റ്റംബര്‍ 24 ന് എടത്വായില്‍ വള്ളംകളി പുന:ര്‍ജനിക്കുന്നു. രാജാ രവിവര്‍മ്മയുടെ പിന്‍തലമുറക്കാരനും കിളിമാനൂര്‍ രാജ കുടുംബാംഗവും പ്രശസ്ത സംഗീതജ്ഞനും ആയ രവിവര്‍മ്മ തമ്പുരാന്‍ എടത്വാ ജലോത്സവത്തില്‍ മുഖ്യ അതിഥി ആയി പങ്കെടുക്കും. കൊച്ചു വള്ളങ്ങളുടെ മത്സരം അന്വമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് പ്രാധാന്യം നല്‍കി എടത്വാ ടൗണ്‍ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 നു എടത്വാ ജലോത്സവം നടത്തുന്നു. ഒരു തുഴ മുതല്‍ 5 തുഴ Read more about കിളിമാനൂര്‍ രാജകുടുംബാംഗം രവിവര്‍മ്മ തമ്പുരാന്‍ എടത്വാ ജലോത്സവത്തില്‍ മുഖ്യാതിഥി[…]