ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി എം.ജെ. അക്ബര്‍

12.32 PM 02-08-2016 രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യാമെന്നും സൗദി വാഗ്ദാനം ചെയ്തായും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഇന്ത്യക്കാരുടെ ശമ്പള കുടിശിഖ ലഭിക്കണം, നാട്ടിലേക്ക് മടങ്ങി വരാന്‍ Read more about ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി എം.ജെ. അക്ബര്‍[…]

മധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്

12.250 PM 02-08-2016 കോഴിക്കോട് ജില്ലാ കോടതിയില്‍ ഏഷ്യാനെറ്റ് സംഘത്തെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ടൗണ്‍ എസ്‌ഐ പി.എം. വിമോദിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റയാണ് പ്രാഥമികാന്വേഷണത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയതായി കാണിച്ച് ഡിജിപിയ്ക്കും ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട്് നല്‍കിയത്. സംഭവത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കോടതി വളപ്പില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തുമായി ബന്ധപ്പെട്ട് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് ആറു Read more about മധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്[…]

ജമ്മു കാഷ്മീരിലെ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് നേരെ ആക്രമണം

12.21 PM 02-08-2016 ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ വിദ്യാഭ്യാസ മന്ത്രി നയീം അക്തറിന്റെ വീടിന് നേരെ ആക്രമണം. തിങ്കാളാഴ്ച രാത്രി പറയ്‌പോറയിലെ വീടിനു നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കാഷ്മീരില്‍ പിഡിപി-ബിജെപി സഖ്യം അധികാരത്തിലെത്തിയതോടെ നയീം അക്തറും ഭാര്യയും ഗുപ്കര്‍ റോഡിലെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

പിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

12.17 PM 02-08-2016 ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കൊട്ടാരക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എ ഷാജു കുറിച്ചു. പത്തനാപുരം കമുകിന്‍ചേരി എന്‍എസ്എസ് കരയോഗ വാര്‍ഷിക ചടങ്ങില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. തിരുവനന്തപുരത്തു പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണു താമസിക്കുന്നതെന്നും നായയുടെ കുര പോലെ തന്നെയാണ് അഞ്ച് നേരവും അടുത്തൊരു പള്ളിയിലെ ബാങ്ക് വിളിയെന്നും പിള്ള പറഞ്ഞതായാണ് ആരോപണം. പിന്നാലെ ന്യൂനപക്ഷ Read more about പിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം[…]

ആലുവ ശിവരാത്രി മണപ്പുറത്ത് പതിനായിരങ്ങള്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി

12.11 PM 02-08-2016 പിതൃപ്രീതിക്കായി ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രസിദ്ധമായ ആലുവ ശിവരാത്രി മണപ്പുറത്തെത്തിയ പതിനായിരങ്ങള്‍ പൂര്‍ണാനദിയില്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് തിലഹവന നമസ്‌കാരവും ബലിതര്‍പ്പണവും ആരംഭിച്ചത്. തര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ തുടരും. പെരിയാറിന്റെ തീരത്തുള്ള മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അമ്പതോളം ബലിത്തറകള്‍ ഒരുക്കിയിരുന്നു. മണപ്പുറത്തിന് അക്കരെയുള്ള ശ്രീനാരായണ ഗുരു സ്ഥാപിച്ച് അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടായിരുന്നു. പിതൃക്കള്‍ക്കു വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് അമാവാസി. വെളുത്തവാവ് കഴിഞ്ഞ് വരുന്ന അമാവാസി ദിവസം ചന്ദ്രപ്രകാശം Read more about ആലുവ ശിവരാത്രി മണപ്പുറത്ത് പതിനായിരങ്ങള്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി[…]

ചലച്ചിത്ര സംവിധായകനും നടനുമായ രാജന്‍ ശങ്കരാടി കുഴഞ്ഞ് വീണു മരിച്ചു

12.00 PM 02-08-2016 ചലച്ചിത്ര സംവിധായകനും നടനുമായ ആലുവ എടത്തല അനിഴം വീട്ടില്‍ രാജന്‍ ശങ്കരാടി (63) കുഴഞ്ഞ് വീണു മരിച്ചു. അന്തരിച്ച ചലച്ചിത്ര നടന്‍ ശങ്കരാടിയുടെ ബന്ധുവായിരുന്നു. പി. രാജഗോപാലന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചെറായി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എടത്തലയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആലുവ ടാസ് റോഡില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ടാസ് റോഡിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു രാജന്‍ ശങ്കരാടി. ഉടന്‍ തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 1985 Read more about ചലച്ചിത്ര സംവിധായകനും നടനുമായ രാജന്‍ ശങ്കരാടി കുഴഞ്ഞ് വീണു മരിച്ചു[…]

തന്റെ ജീവന് ഭീഷണിയുണ്ട് :ശശികല പുഷ്പ

03:15pm 1/8/2016 ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ട് സര്‍ക്കാര്‍ സംരക്ഷണം ആവശ്യമാണെന്നും അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ രാജ്യസഭയില്‍. ഡിഎംകെ എംപി തിരുച്ചി ശിവയെ കൈയേറ്റം ചെയ്ത സംഭവത്തെച്ചൊല്ലിയാണ് രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമേറുകയാണ്. തമിഴ്‌നാട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും വികാരനിര്‍ഭരയായി ശശികല പുഷ്പ പറഞ്ഞു. ഇതോടെ അണ്ണാ ഡിഎംകെ, ഡിഎംകെ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വച്ചു. തൊട്ടുപിന്നാലെ ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുഷ്പ എഐഎഡിഎംകെ പാര്‍ട്ടിക്ക് Read more about തന്റെ ജീവന് ഭീഷണിയുണ്ട് :ശശികല പുഷ്പ[…]

മോദിക്കും ട്രംപിനും ഒരേ മുഖം -കനയ്യ കുമാർ

03:11 PM 01/08/2016 കോഴിക്കോട് : യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരേ മുഖമാണെന്ന് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. കപടദേശീയ വാദത്തിനും മതതീവ്രവാദത്തിനുമെതിരെ കോഴിക്കോട് നടക്കുന്ന എ.ഐ.വൈ.എഫ്. ദേശീയ ജനറല്‍ കൗണ്‍സില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൊണാള്‍ഡ് ട്രംപിനും നരേന്ദ്ര മോദിക്കും ഭാഷയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. ട്രംപ് ഇംഗ്ളീഷില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുമ്പോള്‍ മോദി ചെയ്യുന്നതും അതു തന്നെയാണ്. അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ നിന്നും Read more about മോദിക്കും ട്രംപിനും ഒരേ മുഖം -കനയ്യ കുമാർ[…]

കിഴക്കൻ ഡൽഹിയിൽ 16 കാരിയെ ബാലൽസംഗത്തിന് വിധേയയാക്കി തീവെച്ച് കൊന്നു.

03:01pm 01/08/2016 ന്യൂഡൽഹി: സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് പ്രതികൾ അതിക്രമിച്ച് അകത്ത് കടക്കുകയായിരുന്നു. ലൈംഗികാതിക്രമം മൂടിവെക്കാനായാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മാസങ്ങളായി ഇവർ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി സുഹൃത്ത് മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈംഗികാതിക്രമം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 16കാരിയെ അമ്മ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് കരുതിയത്. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് Read more about കിഴക്കൻ ഡൽഹിയിൽ 16 കാരിയെ ബാലൽസംഗത്തിന് വിധേയയാക്കി തീവെച്ച് കൊന്നു.[…]

റോജേഴ്‌സ് കപ്പ് കിരീടം ജോക്കോവിച്ചിന്

03:00pm 1/8/2016 ടൊറാന്റോ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനു റോജേഴ്‌സ് കപ്പ് ടെന്നീസ് കിരീടം. ഇതു നാലാം തവണയാണ് ജോക്കോവിച്ച് റോജേഴ്‌സ് കപ്പ് ഉയര്‍ത്തുന്നത്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്റെ കെയ് നിഷികോരിയെ തകര്‍ത്താണ് നേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ (6-3, 7-5) ക്കാണ് ജോക്കോവിച്ച് നിഷികോരിയെ തകര്‍ത്തത്. എടിപി മാസ്റ്റേഴ്‌സ് 1000 പരമ്പരയിലെ 30-ാം കിരീടമാണ് ജോക്കോവിച്ച് നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. റിയോ ഒളിമ്പിക്‌സില്‍ Read more about റോജേഴ്‌സ് കപ്പ് കിരീടം ജോക്കോവിച്ചിന്[…]