ഗൾഫിൽ നിന്നു മടങ്ങിയെത്തുന്നവർക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കും -മുഖ്യമന്ത്രി

11:58 pm PM 28/08/2016 ഷൊർണൂർ: ഗൾഫിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസഹായത്തേ‍ാടെ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ ഗൾഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനിൽക്കുന്നതെന്നും ഷെ‍ാർണൂരിൽ അബുദാബി– ശക്തി പുരസ്കാരം സമ്മാനിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർവകലാശാലയിലെ പ്രധാന തസ്തികകളിൽപേ‍ാലും ആർ.എസ്.എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറാ

പി.വി സിന്ധുവിനും, സാക്ഷിക്കും,ദീപക്കും,ഗോപീചന്ദിനും​ സച്ചിൻ ബി.എം.ഡബ്ല്യു സമ്മാനിച്ചു .

11:58 PM 28/08/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കര്‍മ്മാര്‍ക്കര്‍, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവര്‍ക്ക് ബി.എം.ഡബ്യൂ കാര്‍ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്​മിൻറൺ അക്കാദമിയില്‍ ​െവച്ച് നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാറി​െൻറ താക്കോലുകള്‍ കൈമാറി. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‍വില്‍ അംബാസിഡറായിരുന്നു സച്ചിന്‍. ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥ് ആണ് കാറുകള്‍ സ്പോണ്‍സര്‍ ചെയ്തത്. റിയോയിൽ ഗുസ്​തിയിൽ മൽസരിച്ച Read more about പി.വി സിന്ധുവിനും, സാക്ഷിക്കും,ദീപക്കും,ഗോപീചന്ദിനും​ സച്ചിൻ ബി.എം.ഡബ്ല്യു സമ്മാനിച്ചു .[…]

അസ്‍ലം വധം: മുഖ്യപ്രതിയായ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ

11:57 pm 28/08/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ് ലം വധക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സി.പി.എം പ്രവർത്തകനും വെള്ളൂർ കോടഞ്ചേരി കരുവിന്‍റവിട രമീഷി(26)നെയാണ് കുറ്റ്യാടി സി.ഐ സജീവൻ അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും അസ്‍ലമിനെ പിന്തുടർന്നു കൊലയാളികൾക്കു വിവരം നൽകിയതും രമീഷാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി. കേസില്‍ സി.പി.എം പ്രവര്‍ത്തകനും വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ Read more about അസ്‍ലം വധം: മുഖ്യപ്രതിയായ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ[…]

സ്ത്രീ പ്രവേശാവകാശം: ഇനി ശബരിമലയെന്ന് തൃപ്തി ദേശായി

11:57 PM 28/08/2016 മുംബൈ: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡിന്‍െറ അടുത്തലക്ഷ്യം ശബരിമല. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ബോംബെ ഹൈകോടതി വിധിയെ തുടര്‍ന്ന് ഞായറാഴ്ച ദര്‍ഗ സന്ദര്‍ശിക്കാനത്തെിയ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശം അനുവദിക്കണമെന്ന് നേരത്തേ അധികൃതര്‍ക്ക് കത്തെഴുതിയതായി ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ സമരം മതങ്ങള്‍ക്ക് എതിരെയല്ല, ലിംഗ വിവേചനത്തിന് എതിരാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വെള്ളിയാഴ്ചയാണ് ഹാജി Read more about സ്ത്രീ പ്രവേശാവകാശം: ഇനി ശബരിമലയെന്ന് തൃപ്തി ദേശായി[…]

പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം വന്‍തീപിടിത്തം.

11;55 pm 28/8/2016 തിരുവനന്തപുരം: തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയായ പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം വന്‍തീപിടിത്തം. ഫയര്‍ഫോഴ്സിന്‍െറയും പൊലീസ് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലില്‍ വന്‍ദുരന്തമൊഴിവായി. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്ങിന്‍െറ രണ്ടാംനിലയിലെ തുണിക്കട ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.ആർക്കും ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വൈകീട്ട് നാലോടെ രണ്ടാംനിലയിലെ റിച്ച്മണ്ട് എന്ന തയ്യല്‍കേന്ദ്രത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഇസ്തിരിപ്പെട്ടിയില്‍ നിന്നുണ്ടായ തീ സമീപത്തെ തുണികളിലേക്ക് പടരുകയായിരുന്നു. ഇത് തയ്യല്‍കേന്ദ്രത്തിനുപിറകിലെ Read more about പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം വന്‍തീപിടിത്തം.[…]

കെ.എം.മാണിക്കെതിരായ തുടരന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തില്‍

11.40 AM 28-08-2016 മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ഇതുവരെയുള്ള കേസ് ഡയറിയും തെളിവുകളും വിശദമായി പരിശോധിച്ചായിരിക്കും രണ്ടാം തുടരന്വേഷണത്തിന്റെ തുടക്കം. രാഷ്ട്രീയവും നിയമപരവുമായ ഒട്ടേറെ കൈവഴികളുള്ള കേസ്, ജേക്കബ് തോമസെന്ന വിജലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വീണ്ടും അന്വേഷിക്കുമ്പോള്‍ അത് ഒരു പക്ഷെ കെഎം മാണിയുടെ സ്വത്ത് വിവരത്തില്‍ വരെ ചെന്ന് നിന്നേക്കാം. ഒരു ബാറുടമയുടെ വെളിപ്പെടുത്തലില്‍ തുടങ്ങി ആരോപണ വിധേയനായ മന്ത്രിയുടെ രാജിയിലും മറ്റ് മന്ത്രിമാര്‍ക്കെതിരായ Read more about കെ.എം.മാണിക്കെതിരായ തുടരന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തില്‍[…]

മലബാർ എക്​സ്​പ്രസ്​ പാളം തെറ്റി ; ഒഴിവായത്​ വൻ ദുരന്തം

08:19 AM 28/08/2016 തൃശ്ശൂര്‍: തിരുവനന്തപുരം- മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്​ അങ്കമാലിക്ക് സമീപം പാളംതെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയില്‍ കറുകുറ്റി എന്ന സ്ഥലത്താണ് സംഭവം. 12 ബോഗികള്‍ ആണ് പാളം തെറ്റിയത്. അപകട കാരണം വ്യക്തമല്ല. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 2.16 നായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചു. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് ( 16302) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂര്‍ ഭാഗത്തേക്കുപോകുന്ന ലൈന്‍ Read more about മലബാർ എക്​സ്​പ്രസ്​ പാളം തെറ്റി ; ഒഴിവായത്​ വൻ ദുരന്തം[…]

വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികയ്ക്ക് തടവ്

01.51 AM 28-08-2016 ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥിനിയുമായി വര്‍ഷങ്ങളോളം ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപികയ്ക്ക് അഞ്ചു വര്‍ഷം തടവ്. അമേരിക്കയിലെ ഫുളേര്‍ടണിലാണ് സംഭവം. 37കാരിയായ അധ്യാപിക റെബേക്ക എലീന്‍ ഡൈബോള്‍ട്ടാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത്. വലേനിക ഹൈസ്‌കൂളില്‍ അധ്യാപികയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. ഭാഷാധ്യാപികയായ റെബേക്ക സ്‌കൂളിലെ നീന്തല്‍, വാട്ടര്‍ പോളോ കോച്ച് കൂടിയായിരുന്നു. നീന്തല്‍ ക്ലാസിലുള്ള 15കാരിയായ വിദ്യാര്‍ത്ഥിനിയുമായി നാലു വര്‍ഷത്തോളം ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ക്ലാസ് മുറിയില്‍ Read more about വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികയ്ക്ക് തടവ്[…]

ഇന്ത്യന്‍ ചരക്കു കപ്പല്‍ ഒമാനില്‍ മുങ്ങി

01.48 AM 28-08-2016 മസ്‌കറ്റ്: 11 ജീവനക്കാരുമായി ഷാര്‍ജയില്‍നിന്നും യമനിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പല്‍ ഒമാനില്‍ മുങ്ങി. സുറിനു സമീപം ജലാന്‍ ബാനി ബു അലി പ്രവിശ്യയിലാണ് സംഭവം. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ മല്‍സ്യ തൊഴിലാളികളും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ നിന്നും യമനിലെ അല്‍ മുക്കല്ലാ തുറമുഖത്തേക്ക് 69 വാഹനങ്ങളും, ആഹാര സാധനങ്ങളുമായി പോയ ചരക്കു കപ്പലാണ് മുങ്ങിയത്. ഇന്ത്യക്കാരായ കപ്പല്‍ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.

ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി

01.42 AM 28-08-2016 ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ച യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വഴിയിലുപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ സ്‌കൂളിലേക്കുപോകുന്നവഴി പെണ്‍കുട്ടിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അക്രമകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. വഴിയാത്രക്കാര്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.